Home
Mobile

ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ റെഡ്മിയെ ഫോണിനെ പിന്തള്ളി സംസങ് ഗാലക്സി എസ്22 അൾട്രാ ഒന്നാമത്

സ്മാർട്ട്‌ഫോൺ വിപണിയിൽ നമുക്ക് തിരഞ്ഞെടുക്കാൻ ധാരാളം ഓപ്ഷനുകൾ ഉണ്ട്. കുറഞ്ഞ വിലയുള്ള സ്മാർട്ട്‌ഫോണുകൾക്ക് ഇന്ത്യയിൽ ജനപ്രിതിയും കൂടുതലാണ്. ഇന്ത്യയിൽ നിരവധി ബ്രാൻഡുകളിൽ നിന്നുള്ള പ്രീമിയം ഫ്ലാഗ്ഷിപ്പുകളും ഉണ്ട്. കഴിഞ്ഞ ആഴ്‌ചയിലെ ഏറ്റവും ട്രെൻഡിങ് ആയ സ്മാർട്ട്ഫോണുകളുടെ പട്ടിക നോക്കിയാൽ ഇത്തരത്തിൽ വിവിധ വില വിഭാഗങ്ങളിലുള്ള ഫോണുകൾ കാണാം. ആഴ്ച്ചകളായി മുന്നിലുള്ള റെഡ്മി നോട്ട് 11 സീരിസിലെ ഡിവൈസുകളെ പിന്തള്ളി സാംസങ് ഗാലക്സി എസ്22 അൾട്രയാണ് കഴിഞ്ഞയാഴ്ച്ചത്തെ ട്രന്റിങ് ഫോണുകളിൽ മുന്നിലെത്തിയത്.

ട്രന്റിങ് സ്മാർട്ട്ഫോണുകൾ

സാംസങ് ഗാലക്സി എസ്22 അൾട്ര ഈ ആഴ്ച്ച ലോഞ്ച് ചെയ്യാൻ പോകുന്ന ഡിവൈസാണ്. എന്നാൽ ആളുകൾ ഏറ്റവും കൂടുതൽ ഓൺലൈനിൽ സെർച്ച് ചെയ്തതും താല്പര്യം പ്രകടിപ്പിച്ചതും ഈ ഫോണിലാണ്. ഏറ്റവും ജനപ്രിയമായ സ്‌മാർട്ട്‌ഫോണുകളിൽ ഷവോമി, ആപ്പിൾ തുടങ്ങിയ ബ്രാന്റുകളുടെ ഫോണുകളും ഉൾപ്പെടുന്നു. കഴിഞ്ഞയാഴ്ച്ച ട്രന്റിങ് ആയ ഫോണുകളുടെ അവയുടെ പ്രധാന സവിശേഷതകളും നോക്കാം.

സാംസങ് ഗാലക്സി എസ്22 അൾട്രാ 5ജി

സാംസങ് ഗാലക്സി എസ്22 അൾട്രാ 5ജി

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 6.8 ഇഞ്ച് ഡൈനാമിക് അമോലെഡ് 2X

• ആൻഡ്രോയിഡ് 12, വൺ യുഐ 4.1

• ക്വാൽകോം എസ്എം 8450 സ്നാപ്ഡ്രാഗൺ 8 ജെൻ 1 (4 nm)

• 128 ജിബി 8 ജിബി റാം, 256 ജിബി 12 ജിബി റാം, 512 ജിബി 12 ജിബി റാം

• 108 എംപി + 10 എംപി + 10 എംപി + 12 എംപി പിൻ ക്യാമറകൾ

• 40 എംപി മുൻ ക്യാമറ

• 5,000 mAh ബാറ്ററി

റെഡ്മി നോട്ട് 11 പ്രോ 5ജി

റെഡ്മി നോട്ട് 11 പ്രോ 5ജി

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) അമോലെഡ് ഡിസ്പ്ലേ

• അഡ്രിനോ 619L ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 695 8nm മൊബൈൽ പ്ലാറ്റ്ഫോം

• 6ജിബി LPDDR4X റാം, 64 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ്

• 6 ജിബി / 8 ജിബി LPDDR4X റാം, 128 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 13

• ഹൈബ്രിഡ് സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 108 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി മുൻ ക്യാമറ

• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എസ്21എഫ്ഇ 5ജി

സാംസങ് ഗാലക്സി എസ്21എഫ്ഇ 5ജി

പ്രധാന സവിശേഷതകൾ

• 6.4-ഇഞ്ച് (2340 x 1080 പിക്സൽസ്) എഫ്എച്ച്ഡി+ ഇൻഫിനിറ്റി-ഒ ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ

• ഒക്ട-കോർ ​​ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 5nm മൊബൈൽ പ്ലാറ്റ്‌ഫോം / ഒക്ടാ കോർ സാംസങ് എക്സ്നോസ് 2100 പ്രോസസർ

• 6 ജിബി / 8 ജിബി LPDDR5 റാം, 128 ജിബി സ്റ്റോറേജ്

• 8 ജിബി LPDDR5 റാം, 256 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺ യുഐ 4

• സിംഗിൾ / ഡ്യുവൽ സിം

• 12 എംപി + 12 എംപി + 8 എംപി പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

സാംസങ് ഗാലക്സി എ52എസ് 5ജി

സാംസങ് ഗാലക്സി എ52എസ് 5ജി

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ

• അഡ്രിനോ 642L ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 778G 6nm മൊബൈൽ പ്ലാറ്റ്‌ഫോം

• 6 ജിബി / 8 ജിബി LPDDR4X റാം, 128 ജിബി (UFS 2.1) ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് സാംസങ് വൺയുഐ 3.1

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 64 എംപി + 12 എംപി + 5 എംപി + 5 എംപി പിൻ ക്യാമറകൾ

• 32 എംപി മുൻ ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് (2778×1284 പിക്സൽസ്) ഒലെഡ് 458 പിപിഐ സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേ

• 64-ബിറ്റ് ആർക്കിടെക്ചറുള്ള സിക്സ്-കോർ A15 ബയോണിക് 5nm ചിപ്പ്, 5-കോർ ജിപിയു, 16-കോർ ന്യൂറൽ എഞ്ചിൻ

• 128 ജിബി, 256 ജിബി, 512 ജിബി, 1 ടിബി സ്റ്റോറേജ് ഓപ്ഷനുകൾ

• ഐഒഎസ് 15

• വാട്ടർ ഡസ്റ്റ് റസിസ്റ്റൻസ് (IP68)

• ഡ്യുവൽ സിം (നാനോ + ഇസിം)

• 12 എംപി + 12 എംപി + 12 എംപി പിൻ ക്യാമറകൾ

• 12 എംപി ട്രൂഡെപ്ത്ത് ഫ്രണ്ട് ക്യാമറ

• 5ജി (സബ്‑6 GHz), ഗിഗാബിറ്റ്-ക്ലാസ് എൽടിഇ

• ലിഥിയം-അയൺ ബാറ്ററി

Best Mobiles in India

English summary
The Samsung Galaxy S22 Ultra topped last week's list of the most trending smartphones. The Redmi Note 11 Pro 5G is in second place.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X