Just In
- 6 hrs ago
10,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ അന്വേഷിക്കുകയാണോ? ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ!
- 7 hrs ago
ഇനി മലയാളികൾക്കും പണി കിട്ടും; പാത്തും പതുങ്ങിയും നിരക്ക് വർധിപ്പിച്ച് എയർടെൽ | Airtel
- 8 hrs ago
ബിഎസ്എൻഎൽ ഇഴച്ചിലിന്റെ പര്യായപദം; കൂടെ ആളെപ്പറ്റിക്കുന്ന സൂത്രപ്പണികളും, പിന്നെങ്ങനെ നന്നാകുമെന്ന് ജനം
- 10 hrs ago
സംസ്ഥാനത്തെ 12 ഓളം നഗരങ്ങളിൽ 5ജിയെത്തി; എന്നിട്ടും കേരളത്തിന്റെ കെ-ഫോൺ ഇഴഞ്ഞ് തന്നെ | KFON
Don't Miss
- News
പണി വരുന്നു: മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസൻസും റദ്ദ് ചെയ്യും
- Movies
'മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഡാൻസ്, പ്രതിഫലമായി വാങ്ങിയത് രണ്ട് കോടി'; ചിരഞ്ജീവി സിനിമയിൽ ഉർവശി വാങ്ങിയത്!
- Sports
IND vs NZ: സച്ചിനോ കോലിയോ, റോള്മോഡലാര്? ശുബ്മാന് ഗില്ലിന്റെ ഉത്തരമിതാ
- Travel
മാറ്റങ്ങളുടെ റിപ്പബ്ലിക് ദിനം, ഇത്തവണത്തെ ആഘോഷങ്ങളും കാഴ്ചകളും ഇങ്ങനെ
- Lifestyle
എന്തൊക്കെ ചെയ്തിട്ടും പ്രമേഹം നിയന്ത്രിക്കാനാവുന്നില്ലേ, നാലേ നാല് വഴികള് മതി
- Finance
അദാനി 'ബോംബ്' പൊട്ടി; മൂക്കുംകുത്തി വീണ് ഇന്ത്യന് ഓഹരി വിപണി - ഇനിയെന്ത്?
- Automobiles
ഇലക്ട്രിക് എസ്യുവിയോ ഹാച്ച്ബാക്കോ; ഏതാണ് ഉപഭോക്താക്കൾക്ക് ആവശ്യം
12GB റാമിന്റെ കരുത്തുമായി വിപണിയിലെത്തിയ കിടിലൻ സാംസങ് സ്മാർട്ട്ഫോണുകൾ
ആഗോള സ്മാർട്ട്ഫോൺ വിപണിയിൽ തന്നെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ നിർമ്മിക്കുന്നതിൽ മുൻനിരയിലുള്ള ബ്രാന്റാണ് സാംസങ്. കരുത്തൻ സ്മാർട്ട്ഫോണുകളുടെ വലിയ നിര തന്നെ സാംസങിനുണ്ട്. റാമിന് പ്രാധാന്യം നൽകികൊണ്ട് മികച്ച ഡിവൈസുകൾ അന്വേഷിക്കുന്ന ആളുകൾക്കും തിരഞ്ഞെടുക്കാൻ ധാരാളം ഡിവൈസുകൾ സാംസങ് പുറത്തിറക്കിയിട്ടുണ്ട്.

സാംസങിന്റെ 12 ജിബി റാമുള്ള മികച്ച സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ സാംസങ് ഗാലക്സി എസ്22 അൾട്ര എന്ന ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പും മടക്കിവെയ്ക്കാവുന്ന സ്മാർട്ട്ഫോണായ ഗാലക്സി Z ഫോൾഡ് 3യും അടക്കമുള്ള സ്മാർട്ട്ഫോണുകൾ ഉൾപ്പെടുന്നു. 12 ജിബി റാമിന്റെ കരുത്തുമായി വിപണിയിലെത്തിയ മികച്ച സ്മാർട്ട്ഫോണുകളും അവയുടെ സവിശേഷതകളും നോക്കാം.

സാംസങ് ഗാലക്സി എസ്22 അൾട്ര (Samsung Galaxy S22 Ultra)
സാംസങ് ഗാലക്സി എസ്22 അൾട്രാ സ്മാർട്ട്ഫോണിൽ ഫുൾ-എച്ച്‌ഡി+ ഡിസ്‌പ്ലേയാണ് ഉള്ളത്. 6.8 ഇഞ്ച് എഡ്ജ് ക്യുഎച്ച്‌ഡി+ ഡൈനാമിക് അമോലെഡ് 2എക്‌സ് ഡിസ്‌പ്ലേയിൽ 120 ഹെർട്‌സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റും 1 ഹെർട്‌സ് കുറഞ്ഞ റിഫ്രഷ് റേറ്റും 750 പീക്ക് ബ്രൈറ്റ്‌നെസ് എന്നിവയും ഉണ്ട്. 12 ജിബി വരെ റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ 4nm എസ്ഒസിയാണ്. ആൻഡ്രോയിഡ് 12 ബേസ്ഡ് വൺ യുഐ 4.1ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

108 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറ, 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 3x ഒപ്റ്റിക്കൽ സൂം സപ്പോർട്ടുമുള്ള 10 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ, 10x ഒപ്റ്റിക്കൽ സൂമുള്ള 10 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവയാണ് ഫോണിലുള്ളത്. 40 മെഗാപിക്‌സൽ ക്യാമറ സെൻസറാണ് മുൻവശത്തുള്ളത്. 5,000mAh ബാറ്ററിയുള്ള ഫോണിൽ 45W-ൽ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, റിവേഴ്സ് വയർലെസ് ചാർജിങിനായി പവർഷെയർ, 15W വയർലെസ് ചാർജിങ് എന്നിവയുണ്ട്.

സാംസങ് ഗാലക്സി എസ്21 അൾട്ര (Samsung Galaxy S21 Ultra)
6.8 ഇഞ്ച് ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയുമായിട്ടാണ് ഗാലക്സി എസ്21 അൾട്ര പുറത്തിറക്കിയിരിക്കുന്നത്. ഡബ്ല്യുക്യുഎച്ച്ഡി+ റെസല്യൂഷൻനുള്ള ഈ ഡിസ്പ്ലെയിൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്‌കാനറും 120 ഹെർട്സ് റിഫ്രഷ് റേറ്റും ഉണ്ട്. ഈ ഡിവൈസിന് കരുത്ത് നൽകുന്നത് എക്‌സിനോസ് 2100 എസ്ഒസിയാണ്. 5ജി സപ്പോർട്ടുള്ള ഫോണാണ് ഇത്.

സാംസങ് ഗാലക്സി എസ്21 അൾട്ര 5ജിയുടെ ക്യാമറ സെറ്റപ്പിൽ 108 എംപി ലെൻസ്, 10 എംപി ഒപ്റ്റിക്കൽ ടെലിഫോട്ടോ ലെൻസ്, 12 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, മറ്റൊരു 10 എംപി ഒപ്റ്റിക്കൽ സൂപ്പർ-ടെലിഫോട്ടോ ലെൻസ് എന്നിവയാണ് ഉള്ളത്. 40 എംപി സെൽഫി ഷൂട്ടറും ഡിവൈസിൽ ഉണ്ട്. 25W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5000mAh ബാറ്ററിയാണ് സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 11ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

സാംസങ് ഗാലക്സി Z ഫോൾഡ് 3 (Samsung Galaxy Z Fold 3)
ഈ മടക്കാവുന്ന സ്മാർട്ട്ഫോണിൽ 7.6 ഇഞ്ച് (19.3 സെന്റീമീറ്റർ) ഡിസ്‌പ്ലേയാണ് ഉള്ളത്. 2208 x 1768 പിക്‌സൽ റെസല്യൂഷനുള്ള ഡിസ്പ്ലെയാണ് ഇത്. ഈ ഡിവൈസിൽ 12 എംപി + 12 എംപി + 12 എംപി ക്യാമറകളുണ്ട്. ഡിജിറ്റൽ സൂം, ഓട്ടോ ഫ്ലാഷ്, ഫേസ് ഡിറ്റക്ഷൻ തുടങ്ങിയ ഫീച്ചറുകളുള്ള ക്യാമറ സെറ്റപ്പാണ് ഇത്. 10 എംപി സെൽഫി ക്യാമറയും ഫോണിലുണ്ട്. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്‌റ്റോറേജും ഉള്ള ഫോണിന് കരുത്ത് നൽകുന്നത് ഒക്ട കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 888 പ്രൊസസറാണ്.

5ജി സപ്പോർട്ടുമായി വരുന്ന ഗാലക്സി Z ഫോൾഡ് 3 സ്മാർട്ട്ഫോണിൽ വൈഫൈ 802.11, a/ac/ax/b/g/n/n 5GHz, മൊബൈൽ ഹോട്ട്‌സ്‌പോട്ട്, ബ്ലൂടൂത്ത് v5.0, എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളും ഉണ്ട്. ആക്സിലറോമീറ്റർ, ബാരോമീറ്റർ, ഗൈറോ സെൻസർ, ജിയോമാഗ്നറ്റിക് സെൻസർ, ഹാൾ സെൻസർ, പ്രോക്സിമിറ്റി സെൻസർ, ലൈറ്റ് സെൻസർ എന്നിവയടക്കമുള്ള സെൻസറുകളഉം ഈ ഫോണിലുണ്ട്. 4400 mAh ബാറ്ററിയും ഫോണിലുണ്ട്.

സാംസങ് ഗാലക്സി നോട്ട് 20 അൾട്ര (Samsung Galaxy Note 20 Ultra)
6.90 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ 1440x3200 പിക്‌സൽ റെസല്യൂഷനാണ് സാംസങ് ഗാലക്സി നോട്ട് 20 അൾട്ര സ്മാർട്ട്ഫോണിലുള്ളത്. 508 പിക്‌സൽ ഡെൻസിറ്റിയും 19.3:9 അസ്പാക്ട് റേഷിയോവും ഈ ഡിസ്പ്ലെയിലുണ്ട്. 2.4GHz ഒക്ടാ-കോർ സാംസങ് എക്സിനോസ് 990 പ്രോസസറാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. 12 ജിബി റാമുള്ള ഫോൺ ആൻഡ്രോയിഡ് 10 ൽ പ്രവർത്തിക്കുന്നു. 4500 mAh ബാറ്ററിയാണ് ഫോണിലുള്ളത്. വയർലെസ് ചാർജിങ് സപ്പോർട്ടും ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഇതിലുണ്ട്.

108 മെഗാപിക്സൽ പ്രൈമറി ക്യാമറ, 12-മെഗാപിക്സൽ ക്യാമറ, മറ്റൊരു 12 മെഗാപിക്സൽ ക്യാമറ എന്നിവയാണ് പിൻ ക്യാമറ സെറ്റപ്പിലുള്ളത്. സെൽഫികൾക്കായി 10 മെഗാപിക്സൽ ക്യാമറയും നൽകിയിട്ടുണ്ട്. മിസ്റ്റിക് ബ്ലാക്ക്, മിസ്റ്റിക് ബ്രോൺസ്, മിസ്റ്റിക് വൈറ്റ് എന്നീ നിറങ്ങളിലാണ് ഈ ഫോൺ ലഭ്യമാകുന്നത്. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ബാരോമീറ്റർ, കോമ്പസ്/മാഗ്നെറ്റോമീറ്റർ, ഗൈറോസ്കോപ്പ്, പ്രോക്സിമിറ്റി സെൻസർ, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ എന്നിവയും ഫോണിലുണ്ട്.

സാംസങ് ഗാലക്സി എസ്10 പ്ലസ് (Samsung Galaxy S10 Plus)
6.4-ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുമായിട്ടാണ് സാംസങ് ഗാലക്സി എസ്10 പ്ലസ് വരുന്നത്. സാംസങ് എക്‌സിനോസ് 9820 പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 12 ജിബി വരെ റാമും 1 ടിബി വരെ സ്റ്റോറേജും ഈ ഫോണിൽ നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 9 പൈ ബേസ്ഡ് വൺയുഐയിലാണ് ഫോൺ പ്രവർത്തിക്കുന്നത്. പഴയ ഫോൺ ആണെങ്കിലും ഇന്നും ആളുകളുടെ പ്രിയപ്പെട്ട ഡിവൈസാണ് ഇത്. 4100mAh ബാറ്ററിയാണ് ഫോണിലുള്ളത്.

12 മെഗാപിക്സൽ വൈഡ് ആംഗിൾ സെൻസറും 12 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസും 16 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസറും അടങ്ങുന്ന ക്യാമറ സെറ്റപ്പാണ് ഈ ഫോണിലുള്ളത്. ഫോണിൽ 10 മെഗാപിക്സൽ സെൽഫി ക്യാമറയും 8 മെഗാപിക്സൽ ഡെപ്ത് സെൻസറുമുള്ള ഡ്യുവൽ ക്യാമറ സെറ്റപ്പുണ്ട്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470