സാംസങ് ഗാലക്സി എസ്22 അൾട്രാ Vs ഐഫോൺ 13 പ്രോ മാക്സ്: ഈ പ്രീമിയം ഫോണുകളിൽ മികച്ചത് ഏത്

|

സാംസങ് ഗാലക്‌സി എസ്22 അൾട്രാ കഴിഞ്ഞ ദിവസമാണ് വിപണിയിൽ എത്തിയത്. ആകർഷകമായ സവിശേഷതകളോടെ എത്തിയ ഈ ഡിവൈസിന്റെ വിപണിയിലെ മുഖ്യ എതിരാളി ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ് ആണ്. സാംസങും ആപ്പിളും തമ്മിലുള്ള പ്രീമിയം ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ വിഭാഗത്തിലെ മത്സരം തുടരുന്നുവെന്നത് തന്നെയാണ് ഈ ഡിവൈസുകളിലൂടെ വ്യക്തമാകുന്നത്. ഈ പ്രീമിയം ഫോണുകളിൽ ഏതാണ് മികച്ചത് എന്ന് നോക്കാം.

വില

വില

8 ജിബി റാം + 128 ജിബി, 12 ജിബി റാം + 256 ജിബി, 12 ജിബി റാം + 512 ജിബി, 12 ജിബി റാം + 1 ടിബി സ്റ്റോറേജ് ഓപ്ഷനുകൾ എന്നിങ്ങനെ ഒന്നിലധികം വേരിയന്റുകളിൽ സാംസങ് ഗാലക്സി എസ്22 അൾട്രാ ലഭ്യമാണ്. 1,199 യുഎസ് ഡോളർ മുതലാണ് ഈ ഡിവൈസിന്റെ വില ആരംഭിക്കുന്നത്. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 89,700 രൂപയോളം വരും. ഐഫോൺ 13 പ്രോ മാക്സ് 128 ജിബി സ്റ്റോറേജ് മോഡൽ 1,29,900 രൂപയ്ക്കും 256 ജിബി മോഡൽ 1,39,900 രൂപയ്ക്കും 512 ജിബി മോഡൽ 1,59,900 രൂപയ്ക്കും വിൽപ്പന നടത്തുന്നു. 1 ടിബി മോഡലിന് 1,79,900 രൂപയാണ് വില. വിലയിൽ തീർച്ചയായും ഐഫോൺ 13 പ്രോ മാക്സിന് തന്നെയാണ് കൂടുതൽ.

ഡിസൈൻ

ഡിസൈൻ

സാംസങ് ഗാലക്‌സി എസ് 22 അൾട്രാ, ഐഫോൺ 13 പ്രോ മാക്‌സ് എന്നിവ ആകർഷകമായ പ്രീമിയം ഡിസൈനുമായിട്ടാണ് വരുന്നത്. പുതിയ സാംസങ് ഗാലക്‌സി എസ് 22 അൾട്രാ 6.8 ഇഞ്ച് എഡ്ജ് ക്യുഎച്ച്‌ഡി + ഡൈനാമിക് അമോലെഡ് 2 എക്‌സ് ഡിസ്‌പ്ലേ, 1 ഹെർട്‌സ് വരെ കുറയുന്ന 120 ഹെർട്‌സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് എന്നിവയുണ്ട്യ ഈ ഡിവൈസിൽ ഇൻബിൾഡ് എസ് പെന്നും നൽകിയിട്ടുണ്ട്. ഐഫോൺ 13 പ്രോ മാക്‌സിൽ നോച്ച് കട്ടൗട്ടുള്ള 6.7 ഇഞ്ച് 120 ഹെർട്‌സ് ഡിസ്‌പ്ലേയാണ് ുള്ളത്. മുൻവശത്തും പിന്നിലും സ്റ്റെയിൻലെസ് സ്റ്റീൽ ഫ്രെയിമും ടെമ്പർഡ് ഗ്ലാസ് പ്രോട്ടക്ഷനും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.

കാത്തിരിപ്പ് അവസാനിച്ചു, സാംസങ് ഗാലക്സി എസ്22, ഗാലക്സി എസ്22+, എസ്22 അൾട്രാ സ്മാർട്ട്ഫോണുകൾ വിപണിയിൽകാത്തിരിപ്പ് അവസാനിച്ചു, സാംസങ് ഗാലക്സി എസ്22, ഗാലക്സി എസ്22+, എസ്22 അൾട്രാ സ്മാർട്ട്ഫോണുകൾ വിപണിയിൽ

ഹാർഡ്‌വെയർ പെർഫോമൻസ്

ഹാർഡ്‌വെയർ പെർഫോമൻസ്

സാംസങ് ഗാലക്സി എസ്22 അൾട്രാ സ്മാർട്ട്ഫോൺ സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 ചിപ്‌സെറ്റിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. 12 ജിബി വരെ റാമും 1 ടിബി വരെ സ്റ്റോറേജും ഡിവൈസിൽ ഉണ്ട്. ഐഫോൺ 13 പ്രോ മാക്‌സ് 6 ജിബി റാമും 1 ടിബി വരെ സ്റ്റോറേജിനുമൊപ്പം ഇൻ-ഹൗസ് എ15 ബയോണിക് ചിപ്‌സെറ്റിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. ഈ ബയോണിക് ചിപ്‌സെറ്റ് വളരെ കഴിവുള്ളതിനാൽ ഐഫോണിലെ 6 ജിബി റാം കാര്യമാക്കേണ്ടതില്ല. അതേ സമയം സ്നാപ്ഡ്രാഗൺ 8 ജെൻ 1 പ്രോസസർ നിരവധി ബെഞ്ച്മാർക്കുകളിൽ പരീക്ഷിച്ച് വൻ വിജയം നേടിയിട്ടുണ്ട്.

ബാറ്ററി

സാംസങ് ഗാലക്സി എസ്22 അൾട്രാ 45W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 mAh ബാറ്ററിയാണ് പായ്ക്ക് ചെയ്യുന്നത്. ഇത് സാംസങ് ഫോണുകളിൽ കണ്ടതിൽ വച്ച് ഏറ്റവും വേഗതയേറിയ ചാർജിങ് സപ്പോർട്ടാണ്. ഐഫോൺ 13 പ്രോ മാക്സിൽ 20W ചാർജിങ് സപ്പോർട്ടുള്ള 4,352 mah ബാറ്ററിയാണ് ഉള്ളത്. ഈ രണ്ട് ഫോണുകളിലും വയർലസ് ചാർജിങ് സംവിധാനം നൽകിയിട്ടുണ്ട്.

ക്യാമറകൾ

ക്യാമറകൾ

സാംസങ് ഗാലക്സി എസ്22 അൾട്രാ സ്മാർട്ട്ഫോണിൽ എഫ്/1.8 അപ്പേർച്ചർ ലെൻസുള്ള 108 എംപി പ്രൈമറി ക്യാമറയാണ് ഉള്ളത്. എഫ്/2.2 അപ്പേർച്ചർ ലെൻസുള്ള 12എംപി അൾട്രാ വൈഡ് ക്യാമറ, എഫ്/2.4 അപ്പേർച്ചറുള്ള 10എംപി ടെലിഫോട്ടോ ലെൻസ്, എഫ്/4.9 അപ്പേർച്ചർ ലെൻസും 10x ഒപ്റ്റിക്കൽ സൂമും ഉള്ള 10എംപി ടെലിഫോട്ടോ ക്യാമറ എന്നിവയാണ് ഡിവൈസിലെ ക്വാഡ് ക്യാമറ സെറ്റപ്പിൽ നൽകിയിരിക്കുന്നത്. മുൻവശത്ത് 40 എംപി സെൽഫി ക്യാമറയുണ്ട്.

കാത്തിരിപ്പ് അവസാനിച്ചു, റെഡ്മി നോട്ട് 11, റെഡ്മി നോട്ട് 11എസ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തികാത്തിരിപ്പ് അവസാനിച്ചു, റെഡ്മി നോട്ട് 11, റെഡ്മി നോട്ട് 11എസ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി

ഐഫോൺ 13 പ്രോ മാക്‌സ്

ഐഫോൺ 13 പ്രോ മാക്‌സിന് മൂന്ന് 12 എംപി സെൻസറുകളുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഉള്ളത്. വൈഡ് ആംഗിൾ ലെൻസ്, അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 3x ഒപ്റ്റിക്കൽ സൂം സപ്പോർട്ടുള്ള ടെലിഫോട്ടോ ലെൻസ് എന്നിവയാണ് ഈ പിൻക്യാമറ സെറ്റപ്പിൽ ഉള്ളത്. ഡോൾബി വിഷൻ ഫോർമാറ്റിൽ 60എഫ്പിഎസിൽ നേറ്റീവ് 4കെ വീഡിയോകൾ ഷൂട്ട് ചെയ്യാൻ ഈ ക്യാമറകൾക്ക് കഴിയും ഫെയ്‌സ് ഐഡി സാങ്കേതികവിദ്യയേട് കൂടിയുള്ള സെൽഫി ക്യാമറയും ഫോണിലുണ്ട്. രണ്ട് ഡിവൈസുകളുടെയും ക്യാമറ സെൻസറുകൾ മികച്ചതാണ്.

ഏത് ഫോണാണ് മികച്ചത്

ഏത് ഫോണാണ് മികച്ചത്

സാംസങ് ഗാലക്സി എസ്22 അൾട്രാ, ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ് എന്നിവയുടെ സവിശേഷതകൾ പരിശോധിച്ചതിൽ നിന്നും വില ഉൾപ്പെടെ പല കാര്യങ്ങളിലും പുതിയ സാംസങ് ഫോൺ ഒരു മികച്ച തിരഞ്ഞെടുപ്പാണെന്ന് തോന്നുന്നു. ഇതിൽ വലിയ ബാറ്ററി, വേഗത്തിൽ ചാർജ് ചെയ്യാനുള്ള കഴിവ്, എസ് പെൻ സപ്പോർട്ട് എന്നിവയെല്ലാം ഉണ്ട്. സാംസങ് ഗാലക്‌സി എസ്22 അൾട്ര ആൻഡ്രോയിഡിലാണ് പ്രവർത്തിക്കുന്നത്. ഐഫോൺ 13 പ്രോ മാക്‌സ് ഐഒഎസിൽ പ്രവർത്തിപ്പിക്കുന്നു, ഇത് വലിയ വ്യത്യാസമാണ്. ആൻഡ്രോയിഡ് ഇഷ്ടപെടുന്നവർക്ക് സാംസങ് ഗാലക്സി എസ്22 അൾട്രായും ഐഫോൺ ഇഷ്ടപ്പെടുന്നവർക്ക് ഐഫോൺ 13 പ്രോ മാക്സും തിരഞ്ഞെടുക്കാം.

ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ റെഡ്മിയെ ഫോണിനെ പിന്തള്ളി സംസങ് ഗാലക്സി എസ്22 അൾട്രാ ഒന്നാമത്ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ റെഡ്മിയെ ഫോണിനെ പിന്തള്ളി സംസങ് ഗാലക്സി എസ്22 അൾട്രാ ഒന്നാമത്

Best Mobiles in India

English summary
Samsung Galaxy S22 Ultra and iPhone 13 Pro Max are premium flagship smartphones. Let's compare which of these phones has the best features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X