ഐഫോണുകളെ വെല്ലുന്ന സാംസങിന്റെ കിടിലൻ പ്രീമിയം സ്മാർട്ട്ഫോണുകൾ

|

പ്രീമിയം സ്മാർട്ട്ഫോണുകൾ വാങ്ങുന്ന ആളുകൾ മിക്കവരും ഐഫോണുകൾ തിരഞ്ഞെടുക്കാൻ താല്പര്യം കാണിക്കാറുണ്ട്. എന്നാൽ ഐഫോണുകളെക്കാൾ മികച്ച ചില ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ അതേ വിലയ്ക്ക് ലഭിക്കും എന്നതാണ് സത്യം. ഇത്തരം സ്മാർട്ട്ഫോണുകൾ നൽകുന്ന ബ്രാന്റാണ് സാംസങ്. സാംസങിന്റെ പ്രീമിയം സ്മാർട്ട്ഫോണുകൾ ആപ്പിൾ ഐഫോണുകളോട് പോലും മത്സരിക്കുന്നവയാണ്.

പ്രീമിയം സ്മാർട്ട്ഫോണുകൾ

സാംസങിന്റെ ചില പ്രീമിയം സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ കരുത്തും അഴകും ഒരുപേലെയുള്ള ഗാലക്സി എസ്22 അൾട്ര മുതൽ മടക്കാവുന്ന ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഗാലക്സി Z ഫോൾഡ്4 അടക്കമുള്ള ഫോണുകളുണ്ട്. ഈ ഡിവൈസുകളുടെ സവിശേഷതകൾ നോക്കാം.

സാംസങ് ഗാലക്സി എസ്22 അൾട്ര

സാംസങ് ഗാലക്സി എസ്22 അൾട്ര

സാംസങ് ഗാലക്സി എസ്22 അൾട്ര സ്മാർട്ട്ഫോണിൽ 6.8-ഇഞ്ച് കളർ ഡൈനാമിക് AMOLED ഡിസ്പ്ലെയാണ് ഉള്ളത്. 120Hz ഡിസ്പ്ലെയാണ് ഇത്. സ്നാപ്ഡ്രാഗൺ 8 ജെൻ 1 പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 12 ജിബി റാമും 512 ജിബി വരെ സ്റ്റോറേജും ഈ ഫോണിലുണ്ട്. 45W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയും ഫോണിലുണ്ട്. 108 എംപി പ്രൈമറി ക്യാമറ, 10 എംപി, 10 എംപി, 12 എംപി പിൻക്യാമറകളാണ് ഈ ഫോണിലുള്ളത്. 40 എംപി ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്.

സാംസങ് ഗാലക്സി വാച്ച് 5, വാച്ച് 5 പ്രോ, ബഡ്സ് 2 പ്രോ എന്നിവ വിപണിയിൽ; സവിശേഷതകൾ അറിയാംസാംസങ് ഗാലക്സി വാച്ച് 5, വാച്ച് 5 പ്രോ, ബഡ്സ് 2 പ്രോ എന്നിവ വിപണിയിൽ; സവിശേഷതകൾ അറിയാം

സാംസങ് ഗാലക്സി എസ്22+
 

സാംസങ് ഗാലക്സി എസ്22+

സാംസങ് ഗാലക്സി എസ്22+ സ്മാർട്ട്ഫോണിൽ 6.6-ഇഞ്ച് കളർ ഡൈനാമിക് AMOLED ഡിസ്പ്ലെയാണ് ഉള്ളത്. 120Hz റിഫ്രഷ് റേറ്റ് ഡിസ്പ്ലെയാണ് ഫോണിലുള്ളത്. സ്നാപ്ഡ്രാഗൺ 8 ജെൻ 1 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഡിവൈസിൽ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമാണ് ഉള്ളത്. 4,500mAh ബാറ്ററിയും ഈ ഫോണിലുണ്ട്. 45W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഫോൺ 50 എംപി + 12 എംപി + 10 എംപി പിൻ ക്യാമറകളുമായി വരുന്നു. 10 എംപിയാണ് ഫ്രണ്ട് ക്യാമറ.

സാംസങ് ഗാലക്സി എസ്21 എഫ്ഇ

സാംസങ് ഗാലക്സി എസ്21 എഫ്ഇ

സാംസങ് ഗാലക്സി എസ്21 എഫ്ഇ സ്മാർട്ട്ഫോണിൽ 6.4-ഇഞ്ച് കളർ AMOLED ഡിസ്പ്ലെയാണുള്ളത്. 120Hz റിഫ്രഷ് റേറ്റും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. എക്സിനോസ് 2100 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസ് 8 ജിബി റാമുമായി വരുന്നു. 256 ജിബി വരെ സ്റ്റോറജാണ് ഫോണിലുള്ളത്. 4,500mAh ബാറ്ററിയു 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫോണിലുണ്ട്. 12 എംപി + 12 എംപി + 8 എംപി പിൻ ക്യാമറകളാണ് ഫോണിലുള്ളത്. 32 എംപി ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്.

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4 സ്മാർട്ട്ഫോണിൽ 6.7 ഇഞ്ച് വലിപ്പമുള്ള ഡൈനാമിക് അമോലെഡ് ഡിസ്പ്ലെയുണ്ട്. 1.9 ഇഞ്ച് വലിപ്പവും 260 x 512 പിക്സൽ റെസലൂഷനുമുള്ള കവർ ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 8 ജിബി റാമും 512 വരെ സ്റ്റോറേജ് സ്പേസുമാണ് ഉള്ളത്. സ്നാപ്ഡ്രാഗൺ 8+ ജെൻ 1 പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 5ജി കണക്റ്റിവിറ്റിയുള്ള ഫോണിൽ രണ്ട് 12 എംപി സെൻസറുകളാണ് പിന്നിലുള്ളത്. 10എംപിയാണ് ഫ്രണ്ട് ക്യാമറ. 3700mAh ബാറ്ററിയും 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫോണിലുണ്ട്.

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4 എന്ന പുത്തൻ താരോദയം; വിലയും സവിശേഷതകളുംസാംസങ് ഗാലക്സി Z ഫ്ലിപ്പ് 4 എന്ന പുത്തൻ താരോദയം; വിലയും സവിശേഷതകളും

സാംസങ് ഗാലക്സി Z ഫോൾഡ് 4

സാംസങ് ഗാലക്സി Z ഫോൾഡ് 4

സാംസങ് ഗാലക്സി Z ഫോൾഡ് 4ൽ എസ് പെൻ സപ്പോർട്ടുള്ള 6.2 ഇഞ്ച് ഡിസ്പ്ലെയാണ് ഉള്ളത്. ഇന്നർ ഡിസ്പ്ലേ 7.6 ഇഞ്ച് പാനലാണ്. 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് ഉള്ള ഡൈനാമിക് അമോലെഡ് 2എക്സ് പാനൽ ആണ് ഇത്. ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 എസ്ഒസിയിൽ പ്രവർത്തിക്കുന്ന ഫോണിൽ 4400 എംഎഎച്ച് ഡ്യുവൽ സെൽ ബാറ്ററിയും 25 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമുണ്ട്. 50 മെഗാ പിക്സൽ പ്രൈമറി സെൻസർ, 10 മെഗാ പിക്സൽ സെക്കൻഡറി 3എക്സ് ടെലിഫോട്ടോ ലെൻസ്, 12 മെഗാ പിക്സൽ അൾട്ര വൈഡ് ആംഗിൾ ലെൻസ് എന്നിവയാണ് ഫോണിലെ ക്യാമറകൾ.

Best Mobiles in India

English summary
Let's take a look at some of Samsung's premium smartphones. The list includes phones ranging from the Galaxy S22 Ultra to the latest foldable smartphone, the Galaxy Z Fold4.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X