വയർലസ് ചാർജിങ് സപ്പോർട്ടുള്ള ഇന്ത്യയിലെ മികച്ച 5ജി സ്മാർട്ട്ഫോണുകൾ

|

സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ ബാറ്ററിയും ചാർജിങ് ടെക്നോളജിയും എല്ലാവരും ശ്രദ്ധിക്കാറുണ്ട്. ദീർഘനേരം ബാക്ക് അപ്പ് നൽകുന്ന ബാറ്ററിക്കൊപ്പം വേഗത്തിൽ ആ ബാറ്ററി ചാർജ് ചെയ്യാനുള്ള ടെക്നോളജിയും ആവശ്യമാണ്. വയർ ചാർജറുകളുടെ കാലം പതിയെ ഇല്ലാതാകുകയാണ്. വയർലസ് ചാർജിങ് മിക്ക ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളിലും കാണാം. ഇത്തരമൊരു അവസരത്തിൽ നിങ്ങൾക്ക് തിരഞ്ഞടുക്കാവുന്ന മികച്ച വയർലസ് ചാർജിങ് സപ്പോർട്ടുള്ള 5ജി സ്മാർട്ട്ഫോണുകൾ നോക്കാം.

 

വയർലെസ് ചാർജിങ്

വൺപ്ലസ്, ഷവോമി സാംസങ്, ആപ്പിൾ തുടങ്ങിയ ബ്രാൻഡുകളെല്ലാം ഉയർന്ന നിലവാരമുള്ള സ്‌മാർട്ട്‌ഫോണുകളിൽ വയർലെസ് ചാർജിങ് ഫീച്ചർ നൽകുന്നുണ്ട്. പുതിയ സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ അതിൽ 5ജി കണക്റ്റിവിറ്റിയും വയർലസ് ചാർജിങ് സപ്പോർട്ടും ഉണ്ടാവുക എന്നത് പ്രധാനമാണ്. ഇവയാണ് സ്മാർട്ട്ഫോൺ വിപണിയിലെ പുതിയ സാങ്കേതികവിദ്യകൾ. മികച്ച വയർലസ് ചാർജിങ് സപ്പോർട്ടുള്ള സ്മാർട്ട്ഫോണുകൾ നോക്കാം.

സാംസങ് ഗാലക്സി എസ്22 അൾട്ര
 

സാംസങ് ഗാലക്സി എസ്22 അൾട്ര

15W Qi വയർലെസ് ചാർജിങ്

വില: 1,02,999 രൂപ

പ്രധാന സവിശേഷതകൾ

• 6.8-ഇഞ്ച് (3088 x 1440 പിക്സൽസ് ) ക്വാഡ് എച്ച്ഡി+ ഇൻഫിനിറ്റി-ഒ-എഡ്ജ് ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ

• ഒക്ടാ കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 4എൻഎം മൊബൈൽ പ്ലാറ്റ്ഫോം / ഒക്ടാ കോർ സാംസങ് എക്സിനോസ് 2200 പ്രോസസർ

• 8 ജിബി റാം 128 ജിബി സ്റ്റോറേജ്, 12 ജിബി റാം 256 ജിബി/512 ജിബി/1 ടിബി സ്‌റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺ യുഐ 4.1

• 108 എംപി + 12 എംപി + 10 എംപി + 10 എംപി പിൻ ക്യാമറകൾ

• 40 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, 4ജി വോൾട്ടി

• 5,000 mAh ബാറ്ററി, 45W ഫാസ്റ്റ് ചാർജിങ്

സ്മാർട്ട് വാച്ച് വിപണിയിലെ രാജാക്കന്മാർ; ഇന്ത്യയിലെ ഏറ്റവും മികച്ച പ്രീമിയം സ്മാർട്ട് വാച്ചുകൾസ്മാർട്ട് വാച്ച് വിപണിയിലെ രാജാക്കന്മാർ; ഇന്ത്യയിലെ ഏറ്റവും മികച്ച പ്രീമിയം സ്മാർട്ട് വാച്ചുകൾ

വൺപ്ലസ് 10 പ്രോ

വൺപ്ലസ് 10 പ്രോ

50W വയർലെസ് ചാർജിങ്, റിവേഴ്സ് വയർലെസ് ചാർജിങ്

വില: 66,999 രൂപ

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് ക്വാഡ് HD+ 3D ഫ്ലെക്സിബിൾ കർവ്ഡ് അമോലെഡ് ഡിസ്പ്ലെ

• സ്നാപ്ഡ്രാഗൺ 8 ജെൻ 1 4nm മൊബൈൽ പ്ലാറ്റ്ഫോം

• 8 ജിബി റാം 128 ജിബി / 256 ജിബി സ്റ്റോറേജ് / 12 ജിബി റാം 256 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 12

• 48 എംപി + 50 എംപി + 8 എംപി പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി, വൈഫൈ 6, ബ്ലൂടൂത്ത് 5.2

• 80W ഫാസ്റ്റ് ചാർജിങ്

• 5,000mAh ബാറ്ററി

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4 5ജി

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4 5ജി

15W Qi വയർലെസ് ചാർജിങ്, 4.5W റിവേഴ്സ് വയർലെസ് ചാർജിങ്

വില: 89,999 രൂപ

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് ഫുൾ HD+ ഡൈനാമിക് അമോലെഡ് 2X ഇൻഫിനിറ്റി ഫ്ലെക്സ് ഡിസ്പ്ലേ

• 1.9 ഇഞ്ച് സൂപ്പർ അമോലെഡ് എക്സ്റ്റേണൽ ഡിസ്‌പ്ലേ, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് പ്രോട്ടക്ഷൻ

• ക്വാൽകോം സ്നാപ്ഡ്രാഗൺ 8+ ജെൻ 1 4nm മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ നെക്സ്റ്റ്-ജെൻ ജിപിയു

• 8 ജിബി റാം, 128 ജിബി / 256 ജിബി / 512 ജിബി UFS 3.1 സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺ യുഐ 4.1

• 12 എംപി + 12 എംപി അൾട്രാ വൈഡ് പിൻ ക്യാമറ

• 10 എംപി ഫ്രണ്ട് ക്യാമറ

• 5ജി, 4ജി, വൈഫൈ 6ഇ, ബ്ലൂടൂത്ത് 5.2 LE

• 3700mAh ബാറ്ററി, 25w ഫാസ്റ്റ് ചാർജിങ്

സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജി

സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജി

25W ഫാസ്റ്റ് ചാർജിങ്, WPC Qi വയർലെസ് ഫാസ്റ്റ് ചാർജിങ്, വയർലെസ് പവർഷെയർ

വില: രൂപ. 32,889

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് ഫുൾ എച്ച്‌ഡി+ സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേ

• അഡ്രിനോ 650 ജിപിയു, ഒക്ട-കോർ ​​ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 7nm മൊബൈൽ പ്ലാറ്റ്‌ഫോം

• 8 ജിബി റാം (LPDDR5), 128 ജിബി ഇന്റേണൽ സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ഒഎസ്

• 12 എംപി + 8 എംപി + 12 എംപി പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി, വൈഫൈ 6, ബ്ലൂടൂത്ത് 5

• 4,500 mAh ബാറ്ററി

കുറഞ്ഞ വിലയിൽ സ്വന്തമാക്കാവുന്ന റിയൽമി, റെഡ്മി തുടങ്ങിയ ബ്രാന്റുകളുടെ സ്മാർട്ട് വാച്ചുകൾകുറഞ്ഞ വിലയിൽ സ്വന്തമാക്കാവുന്ന റിയൽമി, റെഡ്മി തുടങ്ങിയ ബ്രാന്റുകളുടെ സ്മാർട്ട് വാച്ചുകൾ

ആപ്പിൾ ഐഫോൺ 13

ആപ്പിൾ ഐഫോൺ 13

മാഗ്സേഫ് വയർലെസ് ചാർജിങ്, ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്

വില: 79,900 രൂപ

പ്രധാന സവിശേഷതകൾ

• 6.1 ഇഞ്ച് ഒലെഡ് 460 പിപിഐ സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേ

• 64-ബിറ്റ് ആർക്കിടെക്ചറുള്ള ബയോണിക് 5nm ചിപ്പ്

• 128 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജ് ഓപ്ഷനുകൾ

• iOS 15

• 12 എംപി + 12 എംപി പിൻ ക്യാമറകൾ

• 12 എംപി ട്രൂഡെപ്ത്ത് ഫ്രണ്ട് ക്യാമറ

• 5ജി, വൈഫൈ 6, ബ്ലൂടൂത്ത് 5.0

• ലിഥിയം-അയൺ ബാറ്ററി

Best Mobiles in India

English summary
Brands like OnePlus, Xiaomi, Samsung and Apple are all offering wireless charging feature in their high-end smartphones. Let's take a look at 5G smartphones with wireless charging support.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X