സാംസങ് ഗാലക്‌സി Zഫ്ലിപ്പ് 3, ഗാലക്‌സി ഫോൾഡ് 3 സ്മാർട്ട്ഫോണുകൾ ജൂലൈയിൽ പുറത്തിറങ്ങും
കഴിഞ്ഞ വർഷം ആദ്യ പാദത്തിലാണ് സാംസങ് തങ്ങളുടെ മടക്കാവുന്ന സ്മാർട്ട്ഫോണായ ഗാലക്സി Zഫ്ലിപ്പ് പുറത്തിറക്കിയത്. ഗാലക്‌സി എസ്20 സീരീസിനൊപ്പമാണ് ഈ ഡിവൈസ് ലോഞ്ച് ചെയ്തത്. പിന്നീട് ജൂലൈയിൽ ഗാലക്സി Zഫ്ലിപ്പ് 5ജി സ്മാർട്ട്ഫോണും വിപണിയിൽ എത്തിച്ചു. വർഷത്തെ കമ്പനിയുടെ മടക്കാവുന്ന സ്മാർട്ട്ഫോണായ ഗാലക്സി Zഫ്ലിപ്പ് 3 ലോഞ്ച് ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഗാലക്സി എസ് 21 സീരീസ് സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ച ഇവന്റിൽ വച്ച് ഈ ഡിവൈസ് ലോഞ്ച് ചെയ്തിരുന്നില്ല.

പുതിയ റിപ്പോർട്ടുകൾ സാംസങിന്റെ രണ്ട് ഫോൾഡബിൾ ഫോണുകളാണ് വൈകാതെ പുറത്തിറങ്ങുന്നത്. ടിപ്‌സ്റ്റർ ഐസ് യൂണിവേഴ്‌സിന്റെ റിപ്പോർട്ട് അനുസരിച്ച് സാംസങ് ഗാലക്‌സി Zഫ്ലിപ്പ് 3, ഗാലക്‌സി Zഫോൾഡ് 3 എന്നിവ ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ അവതരിപ്പിക്കും. ഈ രണ്ട് സ്മാർട്ട്‌ഫോണുകളുടെയും ലോഞ്ചിനായി കുറഞ്ഞത് അഞ്ച് മാസമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്ന് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിൽ ഈ ഡിവൈസുകളുടെ ലോഞ്ച് മാസത്തെ കുറിച്ച് വ്യക്തമായ സൂചനകൾ ഇല്ല.

ഗാലക്സി Zഫ്ലിപ്പ് 5ജി സ്മാർട്ട്ഫോൺ കഴിഞ്ഞ വർഷം ജൂലൈയിൽ അവതരിപ്പിച്ചതിനാൽ തന്നെ ഈ വർഷം ജൂലൈയിൽ ഗാലക്സി Zഫ്ലിപ്പ് 3, ഗാലക്‌സി Zഫോൾഡ് 3 എന്നീ സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തിച്ചേക്കും. ഗാലക്‌സി Zഫ്ലിപ്പ് 3 ഒരു ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണായിരിക്കില്ലെന്ന് നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. എസ്എം-എഫ് 721 ബി മോഡൽ നമ്പറുള്ള 5ജി വേരിയന്റാണ് ഈ ഡിവൈസ് എന്നും സൂചനകൾ ഉണ്ട്.

ഗാലക്സി Zഫ്ലിപ്പ് 3 സ്മാർട്ട്ഫോണിന്റെ എൽടിഇ വേരിയന്റ് എസ്എം-എഫ് 720 എഫ് എന്ന മോഡൽ നമ്പറിൽ അവതരിപ്പിക്കും. ഉയർന്ന നിലവാരമുള്ള എൽടിഇ-എനേബിൾഡ് ചിപ്‌സെറ്റ് ഈ ഡിവൈസിൽ ഉണ്ടായിരിക്കുമെന്ന് എൽടിഇ മോഡൽ സൂചന നൽകുന്നു. ക്വാൽകോമിന്റെ ഏറ്റവും പുതിയ ഹൈ-എൻഡ് എൽടിഇ ചിപ്‌സെറ്റ് സ്‌നാപ്ഡ്രാഗൺ 855+ ആണ്. ഈ ചിപ്പ്സെറ്റ് ആണ് ഡിവൈസിൽ ഉണ്ടായിരിക്കുക എന്ന സൂചനകളും ചില റിപ്പോർട്ടുകൾ നൽകുന്നു. ഗാലക്‌സി Zഫ്ലിപ്പ് 3 ഒരു ബജറ്റ് ഫ്ലാഗ്ഷിപ്പ് ഡിവൈസ് ആയിരിക്കാൻ സാധ്യത ഉണ്ട്.

നിലവിലുള്ള റിപ്പോർട്ടുകൾ അനുസരിച്ച് സാംസങ് ഗാലക്‌സി Zഫ്ലിപ്പ് 3 സ്മാർട്ട്ഫോണിൽ 6.9 ഇഞ്ച് പ്രൈമറി ഫോൾഡബിൾ സ്‌ക്രീനായിരിക്കും ഉണ്ടാവുക. ഈ ഡിസ്പ്ലെയ്ക്ക് 120 ഹെർട്സ് റിഫ്രഷ് റേറ്റ് ഉണ്ടായിരിക്കും. ചെറിയ പഞ്ച്-ഹോൾ കട്ട് ഔട്ട്, നേർത്ത ബെസലുകൾ എന്നിവയും ഡിസ്പ്ലെയിൽ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരു പുതിയ യുടിജി, 2 മുതൽ 3 ഇരട്ടി വരെ വലിപ്പമുള്ള എക്സ്റ്റേണൽ സ്ക്രീൻ, 3900 എംഎഎച്ച്ബി ബാറ്ററി എന്നിവയോടെയായിരിക്കും ഡിവൈസ് പുറത്തിറങ്ങുക.

ഗാലക്‌സി Zഫ്ലിപ്പ് 3 സ്മാർട്ട്ഫോൺ എസ്-പെൻ സപ്പോർട്ടോടെ വരുന്ന സാംസങിന്റെ ആദ്യത്തെ ഫോൾഡബിൾ സ്മാർട്ട്ഫോണാണ്. ഫുൾ സ്‌ക്രീൻ അനുഭവത്തിനായി ഡിവൈസിൽ അണ്ടർ ഡിസ്‌പ്ലേ ക്യാമറയായിരിക്കും നൽകുക. നോച്ചില്ലാത്ത ഡിസ്പ്ലെ നൽകാനാണ് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. ഈ വിവരങ്ങളെല്ലാം ലീക്ക് റിപ്പോർട്ടുകളായും മറ്റും പുറത്ത് വന്നിട്ടുള്ളവയാണ്. ഇക്കാര്യങ്ങളിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല.


Click it and Unblock the Notifications