താങ്ങാവുന്ന വിലയിൽ സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3 അവതരിപ്പിക്കുമെന്ന് റെൻഡറുകൾ

|

സാംസങ്ങിൽ നിന്നും വരാനിരിക്കുന്ന ഫോൾഡബിൾ സ്മാർട്ഫോണുകളായ ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3, ഗാലക്‌സി ഇസഡ് ഫോൾഡ് 3 എന്നിവയെ കുറിച്ചുള്ള ഏതാനും സൂചനകൾ നൽകുന്നു. നിലവിലുള്ള ലീക്കുകളെ കൂടാതെ, ഏറ്റവും പുതിയ ഗാലക്‌സി ഫ്ലിപ്പ് ഫോൾഡബിൾ സ്മാർട്ഫോൺ സീരിസിൻറെ വിലയെക്കുറിച്ചും ഇപ്പോൾ സൂചനകൾ ലഭിക്കുന്നുണ്ട്. കൂടുതൽ പരിശോധിക്കുകയാണെങ്കിൽ മനസിലാക്കുവാൻ കഴിയുന്നത് വിപണിയിൽ നിന്നും ഇതുവരെ ലഭിക്കാവുന്ന ഏറ്റവും താങ്ങാനാവുന്ന ഫോൾഡബിൾ സ്മാർട്ട്ഫോണാകാനുള്ള സാധ്യത ഇവയ്ക്കുണ്ട് എന്നാണ്. ഈ സ്മാർട്ഫോണുകളെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നമുക്ക് ഇവിടെ നോക്കാം.

കൂടുതൽ വായിക്കുക: ലാപ്ടോപ്പുകൾക്കും ഡെസ്ക്ടോപ്പുകൾക്കും ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ്സ് ഡേ സെയിൽ 2021

സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3 ഫോണിൻറെ ചോർന്ന വില

സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3 ഫോണിൻറെ ചോർന്ന വില

അറിയപ്പെടുന്ന ടിപ്‌സ്റ്റർ ട്രോൺ പറഞ്ഞത് അനുസരിച്ച്, സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപ്പിന് 999 ഡോളർ (ഏകദേശം 73,000 രൂപ) മുതൽ വില ആരംഭിക്കുമെന്ന് പറയുന്നു. ഇത് ശരിയാണെങ്കിൽ 1,00,000 രൂപയിൽ താഴെ വരുന്ന വിലകുറഞ്ഞ ആദ്യത്തെ ഫോൾഡബിൾ സ്മാർട്ട്‌ഫോണായി ഇത് മാറും. ഈ ഹാൻഡ്‌സെറ്റിന് നൽകിയേക്കാവുന്ന പരമാവധി വില 1,199 ഡോളർ (ഏകദേശം 88,000 രൂപ) ആണ്. ഇത് ഒരു ഫോൾഡബിൾ സ്മാർട്ഫോണിൻറെ സാധാരണ വിലയേക്കാൾ വളരെ കുറവാണ്.

ഇന്ത്യൻ വിപണിയിലെ മികച്ച വാട്ടർപ്രൂഫ് സ്മാർട്ട്ഫോണുകൾഇന്ത്യൻ വിപണിയിലെ മികച്ച വാട്ടർപ്രൂഫ് സ്മാർട്ട്ഫോണുകൾ

സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
 

സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഇതിനെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3, അതിൻറെ മുൻഗാമിയെപ്പോലെ ഒരു ക്ലാംഷെൽ ഡിസൈനുമായി വരുമെന്ന് പ്രതീക്ഷിക്കാം. ചോർന്ന റെൻഡറുകൾ നൽകിയ വിവരങ്ങൾ അനുസരിച്ച്, ഡ്യുവൽ ക്യാമറകൾക്കൊപ്പം 1.83 ഇഞ്ച് അമോലെഡ് സെക്കൻഡറി ഡിസ്പ്ലേ (മുൻ മോഡലിനേക്കാൾ വലുത്) ഈ ഹാൻഡ്‌സെറ്റിന് ലഭിക്കുന്നതാണ്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറാണ് ഈ സ്മാർട്ട്‌ഫോണിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്.

ലാപ്ടോപ്പുകൾക്കും ഡെസ്ക്ടോപ്പുകൾക്കും ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ്സ് ഡേ സെയിൽ 2021ലാപ്ടോപ്പുകൾക്കും ഡെസ്ക്ടോപ്പുകൾക്കും ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ്സ് ഡേ സെയിൽ 2021

താങ്ങാവുന്ന വിലയിൽ സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3

12 ജിബി വരെ റാം, 256 ജിബി സ്റ്റോറേജ്, ഏറ്റവും മികച്ച ക്യാമറ സംവിധാനം, ചൈനയിൽ നിർമ്മിച്ച ഡ്യുവൽ സെൽ ഉള്ള വലിയ ബാറ്ററി എന്നിവയാണ് മറ്റ് പ്രത്യകതകൾ. ടോപ്പ് സാംസങ് വൺ യുഐ 3,1 നൽകിയിട്ടുള്ള ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഡിസ്പ്ലേ തന്നെ മടക്കാവുന്ന പുതിയ തലമുറ സാങ്കേതികവിദ്യയുടെ തെളിവായ ഡിവൈസുകളുടെ പേരുകളിൽ ഒരു ഫോർമാറ്റ് കൊണ്ടുവരാൻ സാംസങ് പരിശ്രമിക്കുന്നു. എന്തായാലും ഈ വർഷം അവസാനത്തോടെ ഈ ഫോൾഡബിൾ ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. വിപണിയിൽ മറ്റ് ഫോൾഡബിൾ ഫോണുകളുമായി മത്സരിക്കുന്ന രീതിയിലായിരിക്കും ഈ ഡിവൈസുകൾ അവതരിപ്പിക്കുന്നത്. എന്തായാലും ഈ സ്മാർട്ഫോൺ അവതരിപ്പിക്കുമ്പോൾ കൂടുതൽ വിവരങ്ങൾക്കായി നമുക്ക് അറിയുവാൻ സാധിക്കും.

ഷവോമി എംഐ 11 അൾട്രയുടെ ഡിസ്പ്ലെയ്ക്ക് എന്താണ് കുഴപ്പം?, പ്രതികരിച്ച് കമ്പനി സിഇഒഷവോമി എംഐ 11 അൾട്രയുടെ ഡിസ്പ്ലെയ്ക്ക് എന്താണ് കുഴപ്പം?, പ്രതികരിച്ച് കമ്പനി സിഇഒ

Best Mobiles in India

English summary
Samsung's upcoming foldable smartphones, the Galaxy Z Flip 3 and the Galaxy Z Fold 3, have been making headlines. In addition to a slew of previous leaks, the most recent one hints at the price of the Galaxy Flip foldable phone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X