Home
Mobile

സാംസങ് ആരാധകർക്ക് അവേശമായി ഗാലക്സി Z ഫ്ലിപ് 5 വരുന്നു; അറിയേണ്ടതെല്ലാം

സാസംങ് ആരാധകർ ഏറെ കാത്തിരിക്കുന്ന ​ഗാലക്സി Z ഫ്ലിപ് 5 ന്റെ ലോഞ്ചിം​ഗ് തിയതി പ്രഖ്യാപിച്ചു. ജൂലൈ 26 ന് പുതിയ ഫോൺ അവതരിപ്പിക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയയിലെ സിയോളിൽ വെച്ചുനടക്കുന്ന ചടങ്ങിൽ ആയിരിക്കും സാസംങ് തങ്ങളുടെ പുതിയ ഫോൺ അവതരിപ്പിക്കുക.

സിയോളിൽ വെച്ചുനടത്തുന്ന ആദ്യത്തെ അൺപാക്കിം​ഗ് ഇവന്റ് ആയിരിക്കും ഇത്. ചടങ്ങിൽ ഗാലക്സി Z ഫ്ലിപ് 5 എന്ന് വിളിക്കുന്ന ഗാലക്സി Z ഫോൾഡ് 5, ഗാലക്സി ടാബ് എസ്- സീരീസ്, ഗാലക്സി വാച്ച് 6 എന്നിവയും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോഞ്ച് നടന്നാൽ അധികം വൈകാതെ തന്നെ ഈ ഉത്പന്നങ്ങൾ എല്ലാം തന്നെ ഇന്ത്യയിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സാംസങ് ആരാധകർക്ക് അവേശമായി ഗാലക്സി Z ഫ്ലിപ് 5 വരുന്നു

ഗാലക്സി Z ഫ്ലിപ് 5ന്റെ ഔദ്യോ​ഗിക പോസ്റ്റർ പുറത്തിറങ്ങിയതോടെ സാസംങ് ആരാധകർ എല്ലാം ഏറെ ആകാംഷയിലാണ്. മടക്കി ഉപയോഗിക്കാവുന്ന ഫോണിന്റെ ഡീസൈൻ തന്നെയാണ് ഏറ്റവും ആകർഷണം. മുൻ മോഡലുകളേക്കാൾ നവീകരിച്ച പതിപ്പ് ആയിരിക്കും ഗാലക്സി Z ഫ്ലിപ് 5ന്റേത്. അതേ സമയം ചില ആപ്പുകൾ പ്രവർത്തിക്കാനായി അഡീഷണൽ ആയി ഒരു ലാർജ് ഡിസ്പ്ലേ വേണമെന്ന് ചിലർ നിർദേശിച്ചിരുന്നു.

അടുത്തിടെ, സമാനമായ വൈഡ് എക്സ്റ്റേണൽ സ്‌ക്രീനോടുകൂടി മോട്ടറോള Razr 40 അൾട്രാ എന്ന ഫോൺ അവതരിപ്പിച്ചിരുന്നു. നേരത്തെ ​ഗാലക്സിയുടേതായി പുറത്തിറങ്ങിയ ഫോൾഡബിൾ ഫോണുകളേക്കാൾ മികച്ച ഡിസൈനും ഡസ്റ്റ് പ്രൂഫ് സാങ്കേതിക വിദ്യവും Z ഫ്ലിപ് 5ൽ ഉണ്ടാകുമെന്ന് ഔദ്യോ​ഗികമല്ലാത്ത ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ഫോണിന്റെ ഔദ്യോ​ഗിക പോസ്റ്റർ സാസംങ് പുറത്തുവിട്ടത്.

സാംസങ് ആരാധകർക്ക് അവേശമായി ഗാലക്സി Z ഫ്ലിപ് 5 വരുന്നു

MOST READ:ത്രെഡ്സ് സ്വകാര്യതയ്ക്ക് ഭീഷണിയോ? നിർണായക വിവരങ്ങൾ ചോർത്തുന്നുവെന്ന് റിപ്പോർട്ട്

മെറ്റൽ ഫ്രെയിമിൽ ആയിരിക്കും ഫോൺ ഒരുങ്ങുന്നത് എന്ന സൂചനയാണ് പോസ്റ്റർ തരുന്നത്. സാസംങിന്റെ ഫോൾഡബിൾ ഉപകരണങ്ങളിലെല്ലാം Qualcomm-ന്റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റ് ആണ് കണ്ടുവരുന്നത് എന്നാൽ Z ഫ്ലിപ് 5ൽ Snapdragon 8 Gen 2 SoC അല്ലെങ്കിൽ Snapdragon 8+ Gen 2 SoC ആയിരിക്കും എന്നാണ് കമ്പനി നൽകുന്ന സൂചന.

ഫോണിന്റെ ക്യാമറ ഡിപ്പാർട്ട്‌മെന്റിലും കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. ഗാലക്സി S 23 അൾട്രായിൽ ഉപയോ​ഗിക്കുന്ന 200-മെഗാപിക്സൽ 1/1.3-ഇഞ്ച് ഐസോസെൽ HP2 ക്യാമറ സെൻസർ ഉണ്ടാകും എന്ന് ചില സൂചനകൾ ഉണ്ട്. അങ്ങനെയെങ്കിൽ മികച്ച ക്യാമറ അനുഭവം തന്നെയായിരിക്കും Z ഫ്ലിപ് 5 ഉപഭോക്താക്കൾക്ക് നൽകുക. ഫോണിന് ഇന്ത്യൻ മാർക്കറ്റിൽ ഒരു ലക്ഷത്തിന് മുകളിൽ ആയിരിക്കും വില.

അതേ സമയം ചടങ്ങിൽ പുറത്തിറക്കാൻ സാധ്യതയുള്ള സാംസങ് സ്മാർട്ട് വാച്ചുകളെക്കുറിച്ചും ചില റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. സാംസങ് വാച്ച് 6 സീരീസിലെ വാച്ച് 6, വാച്ച് 6 ക്ലാസിക്ക് എന്നീ സ്മാർട്ട് വാച്ചുകൾ ആയിരിക്കും അവതരിപ്പിക്കുക. പഴയ വാച്ച് സീരീസിന് സമാനമായി വ്യത്യസ്ത വലുപ്പങ്ങളിൽ ആയിരിക്കും പുതിയ വാച്ചുകളും ലഭ്യമാകുക. ഈ വർഷം തന്നെ ഒരു ഗാലക്‌സി വാച്ച് പ്രോ മോഡൽ പുറത്തിറക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി വാച്ചിൽ പുതിയ ആരോഗ്യ ഫീച്ചറുകൾ ചേർക്കുമെന്നും ഇതിനായി ഗൂഗിളുമായുള്ള സാംസങിന്റെ പങ്കാളിത്തം തുടർന്നേക്കും എന്നും പ്രതീക്ഷിക്കുന്നു. വാച്ച് 6 40 എംഎം ബ്ലൂടൂത്ത് വേരിയന്റിന്റെ വില ഏകദോശം 28,700 രൂപയും വാച്ച് 6 ക്ലാസിക്കിന്റെ 43 എംഎം ബ്ലൂടൂത്ത് വേരിയന്റിന്റെ വില ഏകദേശം 37,700 രൂപയും ആയിരിക്കും.

Best Mobiles in India

English summary
Samsung has announced the launch date of the much-awaited Galaxy Z Flip 5. The company has announced that the new phone will be launched on July 26. Samsung will launch its new phone at an event in Seoul, South Korea. After the launch, these will reach India soon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X