സാംസങ് ഗാലക്‌സി Z ഫോൾഡ് 3, ഗാലക്‌സി Z ഫ്ലിപ്പ് 3 സ്മാർട്ട്ഫോണുകൾ വൈകാതെ വിപണിയിലെത്തും

|

സാംസങിന്റെ മടക്കാവുന്ന സ്മാർട്ട്ഫോണുകളായ സാംസങ് ഗാലക്‌സി Z ഫോൾഡ് 3, ഗാലക്‌സി Z ഫ്ലിപ്പ് 3 എന്നിവ 2021ന്റെ രണ്ടാം പാദത്തിന്റെ അവസാനത്തോടെ അവതരിപ്പിക്കും. ഈ രണ്ട് സ്മാർട്ട്‌ഫോണുകളുടെയും സവിശേഷതകൾ വെളിപ്പെടുത്തുന്ന ലീക്ക് റിപ്പോർട്ട് പുറത്ത് വന്നു. ഈ ഡിവൈസുകളുമായി ബന്ധപ്പെട്ട ചില പ്രധാന വിവരങ്ങൾ ലീക്ക് റിപ്പോർട്ടിൽ നൽകിയിട്ടുണ്ട്. സാംസങ് ഗാലക്‌സി Z ഫോൾഡ് 3, ഗാലക്‌സി Z ഫ്ലിപ്പ് 3 എന്നിവ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 എസ്ഒസിയുടെ കരുത്തിലായിരിക്കും പ്രവർത്തിക്കുന്നത്.

സാംസങ് ഗാലക്‌സി Z ഫോൾഡ് 3
 

സാംസങ് ഗാലക്‌സി Z ഫോൾഡ് 3

ഗാലക്സി Z ഫോൾഡ് 2ലെ 7.6 ഇഞ്ച് മടക്കാവുന്ന സ്‌ക്രീനുമായി താരതമ്യപ്പെടുത്തുമ്പോൾ ഗാലക്‌സി Z ഫോൾഡ് 3 സ്മാർട്ട്ഫോണിൽ അല്പം വലിയ സ്ക്രീനായിരിക്കും ഉണ്ടാവുക. ഇത് 7.7 ഇഞ്ച് മടക്കാവുന്ന സ്‌ക്രീനായിരിക്കുമെന്നാണ് സൂചനകൾ. Z ഫോൾഡ് 3യിൽ പറയുന്നു ഗാലക്‌സി എസ്21 അൾട്രാ, വൺപ്ലസ് 9 പ്രോ എന്നീ സ്മാർട്ട്ഫോണുകളിൽ കാണുന്നത് പോലെ വേരിയബിൾ പുതുക്കൽ റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്ന ഒരു എൽടിപിഒ ഡിസ്‌പ്ലേയായിരിക്കും ഉപയോഗിക്കുന്നത്.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 10 6 ജിബി റാം വേരിയന്റിന്റെ ഓപ്പൺ സെയിൽ ആരംഭിച്ചു; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: റെഡ്മി നോട്ട് 10 6 ജിബി റാം വേരിയന്റിന്റെ ഓപ്പൺ സെയിൽ ആരംഭിച്ചു; വിലയും സവിശേഷതകളും

ഡിസ്പ്ലെ

സാംസങ് ഗാലക്‌സി Z ഫോൾഡ് 3 സ്മാർട്ട്ഫോണിൽ 5.4 ഇഞ്ച് സെക്കന്ററി സ്‌ക്രീൻ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ ഡിവൈസിന്റെ മുൻഗാമിയായ ഗാലക്സി Z ഫോൾഡ് 2 സ്മാർട്ട്ഫോണിൽ 6.23 ഇഞ്ച് ഡിസ്പ്ലേയായിരുന്നു ഉണ്ടായിരുന്നത്. സാംസങ് തങ്ങളുടെ പുതിയ ഫോൾഡ് സ്മാർട്ട്ഫോണിൽ മുൻതലമുറ ഡിവൈസിൽ ഉള്ളതിനേക്കൾ ചെറിയ സെക്കന്ററി ഡിസ്പ്ലെയായിരിക്കും നൽകുന്നത് എന്നത് ശ്രദ്ധേയമാണ്. സെക്കന്ററി ഡിസ്പ്ലെയുടെ വലിപ്പം എന്തുകൊണ്ട് കുറയ്ക്കുന്നു എന്ന കാര്യത്തിൽ വ്യക്തത ഇല്ല.

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 3

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 3

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 3 സ്മാർട്ട്ഫോണിൽ 6.8 ഇഞ്ച് വലിപ്പമുള്ള മടക്കാവുന്ന ഡിസ്പ്ലേയായിരിക്കും ഉണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ. ഈ ലീക്ക് റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഇത് മുൻഗാമിയായ സാംസങ് ഗാലക്സി Z ഫ്ലിപ്പ് സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയേക്കാൾ വലുതാണ്. 6.7 ഇഞ്ച് ഫോൾഡബിൾ ഡിസ്പ്ലെയാണ് സാംസങ് ഗാലക്സി Z ഫ്ലിപ്പ് സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിട്ടുള്ളത്. സാംസങ് ഗാലക്സി Z ഫ്ലിപ്പ് 3ലെ സെക്കൻഡറി ഡിസ്‌പ്ലേയ്‌ക്ക് 1.9 ഇഞ്ച് വലിപ്പമായിരിക്കും ഉണ്ടാവുക എന്നാണ് ലീക്ക് റിപ്പോർട്ടുകൾ.

കൂടുതൽ വായിക്കുക: റിയൽ‌മി എക്സ്7 പ്രോ, എക്സ്7, നാർ‌സോ 30 പ്രോ എന്നിവയ്ക്ക് 2,000 രൂപ വരെ വിലക്കിഴിവ്കൂടുതൽ വായിക്കുക: റിയൽ‌മി എക്സ്7 പ്രോ, എക്സ്7, നാർ‌സോ 30 പ്രോ എന്നിവയ്ക്ക് 2,000 രൂപ വരെ വിലക്കിഴിവ്

ഗാലക്സി Z ഫ്ലിപ്പ് 3
 

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 2 എന്ന മോഡൽ ഒഴിവാക്കി കൊണ്ടാണ് ഫ്ലിപ്പ് സീരിസിൽ രണ്ടാമത്തെ ഡിവൈസായി സാംസങ് ഗാലക്സി Z ഫ്ലിപ്പ് 3 പുറത്തിറക്കുന്നത്. ഇത് സാംസങ് ഗാലക്സി Z ഫ്ലിപ്പ് എന്ന ഡിവൈസിന്റെ പിൻഗാമിയാണ്. ഡിസ്പ്ലെ തന്നെ മടക്കാവുന്ന പുതിയ തലമുറ സാങ്കേതികവിദ്യയുടെ തെളിവായ ഡിവൈസുകളുടെ പേരുകളിൽ ഒരു ഫോർമാറ്റ് കൊണ്ടുവരാൻ സാംസങ് ശ്രമിക്കുന്നുണ്ട്. ഈ ഡിവൈസുകളുടെ കൂടുതൽ വിവരങ്ങളൊന്നും നിലവിൽ ലഭ്യമായിട്ടില്ല.

സാംസങ്

അടുത്ത തലമുറ ഗാലക്‌സി നോട്ട് സീരീസ് സ്മാർട്ട്‌ഫോണുകളുടെ ലോഞ്ച് വൈകുന്നതിനാൽ തന്നെ സാംസങ് ഗാലക്സി Z ഫ്ലിപ്പ് 3, സാംസങ് ഗാലക്സി Z ഫോൾഡ് 3 സ്മാർട്ട്ഫോണുകളുടെ ഇന്ത്യയിലെ ലോഞ്ച് വൈകിയേക്കും. ഇത് സംബന്ധിച്ച സൂചകളൊന്നും ഇതുവരെ ലഭ്യമല്ല. എന്തായാലും ഈ വർഷം അവസാനത്തോടെ ഡിവൈസുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും എന്ന് ഉറപ്പാണ്. അടുത്ത തലമുറ ഐഫോണുകളോട് മത്സരിക്കുന്ന രീതിയിൽ ആയിരിക്കും ഈ ഡിവൈസുകൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എ31ന് ഇന്ത്യയിൽ വില കുറച്ചു, ഗാലക്സി എ32ന് എക്സ്ചേഞ്ച് ഓഫറും പ്രഖ്യാപിച്ചുകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എ31ന് ഇന്ത്യയിൽ വില കുറച്ചു, ഗാലക്സി എ32ന് എക്സ്ചേഞ്ച് ഓഫറും പ്രഖ്യാപിച്ചു

Most Read Articles
Best Mobiles in India

English summary
Samsung's foldable smartphones Samsung Galaxy Z Fold 3 and Galaxy Z Flip 3 will be unveiled by the end of the second quarter of 2021.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X