സാംസങ് ഗാലക്സി ഇസെഡ് ഫോൾഡ് 3 അടുത്ത ജൂണിൽ വിപണിയിലെത്തും, നോട്ട് സീരീസ് നിർത്തലാക്കുന്നു

|

പുതുക്കിയ ഡിസൈനും കൂടുതൽ മെച്ചപ്പെടുത്തിയ സവിശേഷതകളുമായി സാംസങ് ഫോൾഡബിൾ സ്മാർട്ട്‌ഫോൺ സീരീസ് അടുത്ത ജൂണിൽ ലോഞ്ച് ചെയ്യും. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഗാലക്‌സി നോട്ട് സീരീസ് പോലുള്ള മറ്റ് മുൻനിര സ്മാർട്ട്ഫോൺ സീരിസുകളെക്കാൾ പ്രാധാന്യം ഇനി സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് സീരീസിന് കമ്പനി നൽകും. 2021 ജൂണിൽ സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 3 വിപണിയിലെത്തുമെന്ന റിപ്പോർട്ടിനൊപ്പം തന്നെ കമ്പനി നോട്ട് സീരീസ് നിർത്തലാക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 3: ലോഞ്ച്
 

സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 3: ലോഞ്ച്

ദക്ഷിണ കൊറിയൻ മാധ്യമമായ അജു ന്യൂസിന്റെ റിപ്പോർട്ട് അനുസരിച്ച് സാംസങ് ഇതിനകം തന്നെ അടുത്ത തലമുറ ഫോൾഡബിൾ ഫോണായ ഗാലക്സി ഇസഡ് ഫോൾഡ് 3യുടെ പണിപ്പുരയിലാണ്. 2021 ജൂൺ അവസാന വാരത്തിൽ ഈ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു. സാംസങ് ഈ ഡിവൈസ് വികസിപ്പിക്കാൻ ആരംഭിച്ചു കഴിഞ്ഞു. വൻതോതിലുള്ള ഉൽ‌പാദനത്തിന് മുമ്പായി ഈ ഫോൾഡബിൾ ഫോണിന്റെ ഫൈനൽ സാമ്പിളുകൾ‌ പരിശോധിക്കുകയാണ് ഇപ്പോൾ കമ്പനി ചെയ്യുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 3 സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട് ധാരാളം റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. ഈ ഡിവൈസ് എസ്-പെന്നുമായിട്ടായിരിക്കും പുറത്തിറങ്ങുക. അണ്ടർ ഡിസ്‌പ്ലേ ക്യാമറയും ഈ ഡിവൈസിൽ ഉണ്ടായിരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ ഡിവൈസ് ഒരു ഫുൾ സ്‌ക്രീൻ, നോച്ച്-ലെസ് ഡിസ്‌പ്ലേ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അണ്ടർ ഡിസ്‌പ്ലേ ക്യാമറയുണ്ടായിരിക്കും എന്ന റിപ്പോർട്ട് ഫുൾസ്ക്രീൻ ഡിസ്പ്ലെയുടെ കാര്യം സ്ഥിരീകരിക്കുന്നു. അണ്ടർ ഡിസ്പ്ലെ ക്യാമറ ഫോട്ടോകളുടെ നിലവാരം കുറയ്ക്കുമെന്നതിനാൽ അത് ഒഴിവാക്കുമെന്ന് മറ്റ് ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.

കൂടുതൽ വായിക്കുക: 5ജി സപ്പോർട്ടുള്ള ചിപ്പ്സെറ്റുമായി റെഡ്മി നോട്ട് 9ടി സ്മാർട്ട്ഫോൺ വരുന്നു

അൾട്രാ-തിൻ ഗ്ലാസ്

സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 3 അടുത്ത തലമുറ ഫോൾഡബിൾ സ്മാർട്ട്ഫോണിൽ ഒരു ഡെഡിക്കേറ്റഡ് എസ് പെൻ കമ്പാർട്ട്മെന്റ് ഉണ്ടായിരിക്കും. ഈ സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലേയിൽ കമ്പനി നൽകുന്നത് അൾട്രാ-തിൻ ഗ്ലാസ് ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ ഗ്ലാസ് എസ് പെൻ സ്റ്റൈലസ് സപ്പോർട്ടുള്ളതാണ് എന്നും റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു.

സാംസങ് ഗാലക്സി നോട്ട് സീരീസ് നിർത്തലാക്കുന്നു
 

സാംസങ് ഗാലക്സി നോട്ട് സീരീസ് നിർത്തലാക്കുന്നു

ഗാലക്‌സി ഇസഡ് ഫോൾഡ് 3 പുറത്തിറക്കുന്നതിന് മുമ്പ് തന്നെ 2021ന്റെ ആദ്യ പാദത്തിൽ സാംസങ് ഗാലക്‌സി എസ് 21 സീരീസ് പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. അടുത്ത വർഷം എസ്, ഇസെഡ് സീരിസുകളിൽ പുതിയ ഡിവൈസുകൾ പുറത്തിറങ്ങുന്നതോടെ ഗാലക്‌സി നോട്ട് സീരിസ് തന്നെ നിർത്തലാക്കാനാണ് സാംസങ് ഇലക്ട്രോണിക്‌സ് പദ്ധതി ഇടുന്നത് എന്ന് റിപ്പോർട്ടുകളുണ്ട്. ഇക്കാര്യം കമ്പനി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ സാംസങ് ഗാലക്‌സി എസ് 21 അൾട്രയിൽ എസ് പെൻ സ്റ്റൈലസ് നൽകുമെന്നും റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു.

സാംസങ് ഗാലക്സി എസ് 21 അൾട്ര

സാംസങ് ഗാലക്സി എസ് 21 അൾട്രയ്ക്ക് എസ് പെൻ സ്റ്റൈലസിനായി ഒരു പ്രത്യേക കമ്പാർട്ട്മെന്റ് ഉണ്ടായിരിക്കില്ലെന്ന് നേരത്തെ വന്ന രണ്ട് റിപ്പോർട്ടുകൾ സൂചിപ്പിച്ചിട്ടുണ്ട്. ഗാലക്‌സി എസ് 21 അൾട്ര, ഗാലക്‌സി ഇസഡ് ഫോൾഡ് 3 എന്നിവയിൽ എസ് പെൻ സപ്പോർട്ട് ചെയ്യുമെന്നതിനാൽ ഗാലക്‌സി നോട്ട് സീരീസ് അവസാനിപ്പിക്കുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. മറ്റ് രണ്ട് മുൻനിര സീരീസുകളിൽ സ്റ്റൈലസ് സപ്പോർട്ട് ചെയ്യും എന്നതിനാൽ തന്നെ ഫ്ലാഗ്ഷിപ്പിൽ നിന്ന് നോട്ട് സീരിസിനെ ഒഴിവാക്കാനാണ് സാംസങ് പദ്ധതി ഇടുന്നത്.

കൂടുതൽ വായിക്കുക: ഓപ്പോ എ33 സ്മാർട്ട്‌ഫോണിന്റെ വില കുറച്ചു: പുതിയ വിലയും ഓഫറുകളും

Most Read Articles
Best Mobiles in India

English summary
Samsung will launch the Foldable Smartphone, Galaxy Z Fold 3 next June with an updated design and more enhanced features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X