മടക്കാവുന്ന സ്മാർട്ട്ഫോണായ സാംസങ് ഗാലക്‌സി z ഫോൾഡ് 4 അടുത്ത മാസം ഇന്ത്യയിലെത്തും

|

മടക്കാവുന്ന സ്മാർട്ട്ഫോണുകളുടെ വിപണിയിൽ വിപ്ലവം സൃഷ്ടിക്കുകയാണ് സാംസങ് ഗാലക്‌സി z ഫോൾഡ് 4. ബുധനാഴ്ച നടന്ന ഗാലക്സി അൺപായ്ക്ക്ഡ് ഇവന്റിൽ വച്ചാണ് ഈ ഡിവൈസ് ആഗോള വിപണിയിൽ അവതരിപ്പിച്ചത്. സാംസങിന്റെ പോർട്ട്‌ഫോളിയോയിലെ ഏറ്റവും വില കൂടിയ സ്മാർട്ട്‌ഫോൺ കൂടിയാണ് സാംസങ് ഗാലക്‌സി z ഫോൾഡ് 4. ഈ മാസം അവസാനത്തോടെ തിരഞ്ഞെടുത്ത വിപണികളിൽ ഡിവൈസ് വിൽപ്പനയ്ക്ക് എത്തും. എന്നാൽ ഇന്ത്യയിൽ ഈ ഡിവൈസ് എത്താൻ ഇനിയും വൈകുമെന്നാണ് റിപ്പോർട്ടുകൾ.

 

സാംസങ് ഗാലക്‌സി z ഫോൾഡ് 4: ഇന്ത്യയിലെ ലഭ്യത

സാംസങ് ഗാലക്‌സി z ഫോൾഡ് 4: ഇന്ത്യയിലെ ലഭ്യത

പിടിഐയുടെ റിപ്പോർട്ട് അനുസരിച്ച് സാംസങ് ഗാലക്‌സി z ഫോൾഡ് 4 സെപ്റ്റംബർ ആദ്യം മുതൽ ഇന്ത്യയിൽ ലഭ്യമാകും. സാംസങ് പുറത്തിറക്കിയതിൽ വച്ച് എക്കാലത്തെയും പ്രീമിയമായ സ്മാർട്ട്ഫോൺ ആണ് ഇത് എന്നതിനാൽ ഇന്ത്യൻ വിപണിയിൽ വരുമ്പോൾ വളരെ ഉയർന്ന വിലയായിരിക്കും ഈ ഡിവൈസിന് ഉണ്ടായിരിക്കുക. യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും വിലയിൽ പ്രതിഫലിക്കും.

സാംസങ് ഗാലക്‌സി z ഫോൾഡ് 4: ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില
 

സാംസങ് ഗാലക്‌സി z ഫോൾഡ് 4: ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില

സാംസങ് ഗാലക്‌സി z ഫോൾഡ് 4 ഗ്ലോബൽ വേരിയന്റ് മൂന്ന് സ്റ്റോറേജ് കോൺഫിഗറേഷനുകളിലാണ് അവതരിപ്പിച്ചത്. 256 ജിബി സ്റ്റോറേജ് സ്പേസുള്ള ബേസ് വേരിയന്റിന് 1799 ഡോളർ ആണ് വില. ഇത് ഏകദേശം 1,42,000 രൂപയോളമാണ്. 512 ജിബി സ്റ്റോറേജ് സ്പേസ് ഉള്ള മിഡ് വേരിയന്റിന് 2000 ഡോളർ, ഏകദേശം. 1,59,00 രൂപ വിലയുണ്ട്. 1 ടിബി സ്റ്റോറേജ് സ്‌പെയ്‌സുള്ള ഹൈഎൻഡ് വേരിയന്റിന് 2249 ഡോളർ ആണ് വില. ഇത് ഏകദേശം. 1,78,00 രൂപയോളമാണ്.

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4 എന്ന പുത്തൻ താരോദയം; വിലയും സവിശേഷതകളുംസാംസങ് ഗാലക്സി Z ഫ്ലിപ്പ് 4 എന്ന പുത്തൻ താരോദയം; വിലയും സവിശേഷതകളും

വില

സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ്3 ഇന്ത്യയിൽ അവതരിപ്പിച്ചത് 1,49,000 രൂപയ്ക്കും 1,57,000 രൂപയ്ക്കും ഇടയിലുള്ള വിലയിലാണ്. എന്നാൽ സാംസങ് ഗാലക്‌സി z ഫോൾഡ് 4 രാജ്യത്ത് താരതമ്യേന കൂടുതൽ വില കൂടിയതായിരിക്കും എന്ന് പ്രതീക്ഷിക്കാം. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും ഇന്ത്യയിലെ ഉയർന്ന നികുതിയും ഈ സാംസങ് സ്മാർട്ട്ഫോണിന്റെ വില കൂടാൻ കാരണമാകും. എന്തായാലും ഇന്ത്യയിലെ ഏറ്റവും വിലകൂടിയ ഡിവൈസുകളിൽ ഒന്നായിരിക്കും സാംസങ് ഗാലക്‌സി z ഫോൾഡ് 4.

സാംസങ് ഗാലക്സി z ഫോൾഡ് 4: സവിശേഷതകൾ

സാംസങ് ഗാലക്സി z ഫോൾഡ് 4: സവിശേഷതകൾ

സാംസങ് ഗാലക്സി z ഫോൾഡ് 4 സ്മാർട്ട്ഫോൺ മുൻഗാമിയെ പോലെ തന്നെ എസ് പെൻ സപ്പോർട്ടുമായിട്ടാണ് വരുന്നത്. സ്റ്റൈലസിനായി പ്രത്യേക ചേമ്പറുള്ള ഒരു കേസാണ് ഫോണിനുള്ളത്. ഈ സ്മാർട്ട്ഫോണിന്റെ ഔട്ടർ ഡിസ്പ്ലെ 6.2 ഇഞ്ച് പാനൽ ആണ്. ഡിവൈസ് തുറന്ന് വയ്ക്കുമ്പോൾ കാണുന്ന വലിയ ഡിസ്പ്ലെയായ ഇന്നർ ഡിസ്പ്ലെ 7.6 ഇഞ്ച് പാനലാണ്. ഔട്ടർ സ്ക്രീൻ 23.1:9 ആസ്പക്റ്റ് റേഷ്യയുമായി വരുന്നു. ഇന്നർ സ്ക്രീൻ പാനലിന് 21.6:18 ആസ്പക്റ്റ് റേഷ്യോയും ഉണ്ട്. 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് ഉള്ള ഡൈനാമിക് അമോലെഡ് 2എക്സ് പാനൽ ആണ് ഇതിലുള്ളത്.

പ്രോസസർ

സാംസങ് ഗാലക്സി z ഫോൾഡ് 4 സ്മാർട്ട്ഫോണിന്റെ അണ്ടർ ഡിസ്‌പ്ലേ സെൽഫി ക്യാമറ പൊസിഷനിംഗിലും മാറ്റങ്ങളുണ്ട്. 12 ജിബി വരെ റാമും 1ടിബി വരെ സ്റ്റോറേജ് സ്‌പെയ്‌സുമാണ് ഈ ഡിവൈസിലുള്ളത്. ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 എസ്ഒസിയുടെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 4400 എംഎഎച്ച് ഡ്യുവൽ സെൽ ബാറ്ററി സെറ്റപ്പാണ് ഡിവൈസിൽ ഉള്ളത്. 25 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും സാംസങ് ഗാലക്സി z ഫോൾഡ് 4 സ്മാർട്ട്ഫോണിലുണ്ട്.

ഐഫോണുകളെ വെല്ലുന്ന സാംസങിന്റെ കിടിലൻ പ്രീമിയം സ്മാർട്ട്ഫോണുകൾഐഫോണുകളെ വെല്ലുന്ന സാംസങിന്റെ കിടിലൻ പ്രീമിയം സ്മാർട്ട്ഫോണുകൾ

സെൽഫി

സാംസങ് ഗാലക്സി z ഫോൾഡ് 4 സ്മാർട്ട്ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. 50 മെഗാ പിക്സൽ പ്രൈമറി സെൻസർ, 10 മെഗാ പിക്സൽ സെക്കൻഡറി 3എക്സ് ടെലിഫോട്ടോ ലെൻസ്, 12 മെഗാ പിക്സൽ അൾട്ര വൈഡ് ആംഗിൾ ലെൻസ് എന്നിവയാണ് റിയർ ക്യാമറ സെറ്റപ്പിലെ ലെൻസുകൾ. 80 ഡിഗ്രി എഫ്ഒവിയും എഫ് / 1.8 അപ്പേർച്ചറും ഉള്ള 4 മെഗാ പിക്സൽ അണ്ടർ ഡിസ്‌പ്ലെ ക്യാമറയും ഡിവൈസിൽ നൽകിയിട്ടുണ്ട്.

Best Mobiles in India

English summary
The Samsung Galaxy Z Fold 4 will go on sale in select markets later this month. But this smartphone will be available in India only next month.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X