Home
Mobile

സാംസങ് ഉപഭോക്താക്കളുടെ സോഫ്റ്റ്‌വെയർ പ്രശ്നത്തിന് പെട്ടെന്ന് പരിഹാരം; ബുദ്ധിമുട്ടുന്നത് മോട്ടറോള ഉപഭോക്താക്കൾ

ചില ഉപഭോക്താക്കൾ ആൻഡ്രോയി‍ഡിനെ പിന്തള്ളി ആപ്പിൾ ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് ആപ്പിൾ വാ​ഗ്ദാനം ചെയ്യുന്ന ദീർഘകാല സോഫ്റ്റ്‌വെയർ പിന്തുണയും വിവിധ ഉത്പന്നങ്ങളുടെ ഇക്കോസിസ്റ്റവും ആണ്. ആൻഡ്രോയിഡ് ഉത്പന്നങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ആപ്പിൾ ഉത്പന്നങ്ങൾക്ക് ലഭിക്കുന്നത് മികച്ച സോഫ്റ്റ്‌വെയർ പിന്തുണയാണ്. ദീർഘകാലം ഇവയ്ക്ക് അപ്‌ഡേറ്റുകൾ ലഭിച്ചുകൊണ്ടേ ഇരിക്കും.

അതേസമയം ആൻഡ്രോയിഡ് ഉത്പന്നങ്ങളുടെ കാര്യത്തിൽ കമ്പനികളുടെ സോഫ്റ്റുവെയർ പിന്തുണ വളരെ മോശമാണ്. ചില കമ്പനികൾ മൂന്ന് വർഷം പോലും തികച്ച് അപ്ഡേറ്റുകൾ നൽകാറില്ല. എന്നാൽ ഇക്കാര്യത്തിൽ ഇപ്പോൾ ചെറിയ മാറ്റങ്ങൾ വന്നിട്ടുണ്ട് മികച്ച സോഫ്റ്റുവെയർ സർവ്വീസുകൾ നൽകാൻ ഇപ്പോൾ ആൻഡ്രോയിഡും ശ്രമിക്കാറുണ്ട്. തങ്ങളുടെ ബ്രാൻഡ് കെട്ടിപ്പടുക്കുന്നതിൽ സോഫ്റ്റുവെയർ സർവ്വീസുകൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഇവർ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇത്തരത്തിൽ മികച്ച സോഫ്റ്റുവെയർ സർവ്വീസ് നൽകുന്ന കമ്പനികളെ പരിജയപ്പെടാം.

സാംസങ് ഉപഭോക്താക്കളുടെ സോഫ്റ്റ്‌വെയർ പ്രശ്നത്തിന് പെട്ടെന്ന് പരിഹാരം

MOST READ: ഫോൺ ഒളിക്യാമറയായി മാറ്റും! പെഗാസസ് സ്​പൈവെയർ ഭീഷണി നേരിടാൻ ഐഫോണിന് അ‌ടിയന്തര അ‌പ്ഡേറ്റിറക്കി ആപ്പിൾ

സാംസങ്: നിലവിലെ ആൻഡ്രോയിഡ് മാർക്കറ്റിൽ ഏറ്റവും മികച്ച സോഫ്റ്റുവെയർ സർവ്വീസ് നൽകുന്ന കമ്പനി സാംസങ് ആണ്. ആദ്യമായി നാല് പ്രധാന OS അപ്‌ഡേറ്റുകൾ വാഗ്ദാനം ചെയ്ത കമ്പനിയാണ് സാംസങ്. 2021-മുതൽ ​ഗാലക്സി S21 സീരീസ് മുതൽ തിരഞ്ഞെടുത്ത ഉപകരണങ്ങൾക്ക് നാല് വർഷത്തെ ആൻഡ്രോയിഡ് OS അപ്‌ഗ്രേഡുകകൾ കമ്പനി നൽകിവരുന്നു. ഇതിന് പുറമെ അഞ്ച് വർഷത്തെ സുരക്ഷാ പാച്ചുകളും സാംസങ് വാ​ഗ്ദാനം ചെയ്യുന്നുണ്ട്. മിഡ്റേഞ്ച് ഉപകരണങ്ങളിലും ഈ സേവനം ലഭ്യമാണ്.

വൺപ്ലസ്: 2023ൽ ആണ് പുതിയ സോഫ്റ്റുവെയർ നയം വൺപ്ലസ് അവതരിപ്പിച്ചത്. ഇതിലൂടെ നാല് OS അപ്‌ഗ്രേഡുകളും അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്. സാംസങിനെ അനുകരിച്ചാണ് വൺപ്ലസ് തങ്ങളുടെ സോഫ്റ്റുവെയർ നയം പരിഷ്ക്കരിച്ചത്. ആദ്യം തങ്ങളുടെ പ്രീമിയം ഉപകരണങ്ങൾക്ക് 2,3 വർഷം മാത്രമാണ് സോഫ്റ്റുവെയർ സേവനങ്ങൾ കമ്പനി നൽകിയിരുന്നത്. വിവിധ കണക്കുകൾ പ്രകാരം രാജ്യത്തെ ആൻഡ്രോയിഡ് സോഫ്റ്റുവെയർ സേവനത്തിൽ വൺപ്ലസ് രണ്ടാം സ്ഥാനത്താണ് ഉള്ളത്.

സാംസങ് ഉപഭോക്താക്കളുടെ സോഫ്റ്റ്‌വെയർ പ്രശ്നത്തിന് പെട്ടെന്ന് പരിഹാരം

ഓപ്പോ: മുൻനിര ഫൈൻഡ് സീരീസ് ഫോണുകൾക്ക് നാല് വർഷത്തെ പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും അഞ്ച് വർഷത്തെ സുരക്ഷാ പാച്ചുകളും ഉറപ്പ് നൽകുന്നതാണ് ഓപ്പോയുടെ 2023ലെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് നയം വ്യക്തമാക്കുന്നത്. 2021ൽ പുറത്തിറക്കിയ നയത്തിൽ മുൻനിര ഫോണുകൾക്ക് മൂന്ന് വർഷത്തെ പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ആയിരുന്നു കമ്പനി വാ​ഗ്ദാനം ചെയ്തിരുന്നത്.

ഷവോമി: അടുത്തിടയ്ക്കാണ് ഷവോമിയും മികച്ച സോഫ്റ്റുവെയൽ സേവനം ഉപഭോക്താക്കൾക്കായി പ്രഖ്യാപിച്ചത്. വരാനിരിക്കുന്ന ഷവോമി 13ടി, 13ടി പ്രോ എന്നീ മോഡലുകൾക്ക് നാല് വർഷത്തെ ആൻഡ്രോയിഡ് OS അപ്‌ഗ്രേഡുകളും അഞ്ച് വർഷത്തെ സുരക്ഷാ പാച്ചുകളും ആണ് കമ്പനി വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. കമ്പനിയുടെ മറ്റ് മുൻനരി ഫോണുകൾക്ക് 3+4 വർഷത്തെ അപ്‌ഡേറ്റുകളും മിഡ്റേഞ്ച് ഫോണുകൾക്ക് രണ്ട് വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളുമാണ് കമ്പനി നൽകുന്നത്.

​ഗൂ​ഗിൾ‌: നിലവിൽ ​ഗൂ​ഗിളിന്റെ പിക്സൽ ഫോണുകൾക്ക് മൂന്ന് വർഷത്തെ പ്രധാന OS അപ്‌ഡേറ്റുകളും അഞ്ച് വർഷത്തെ സുരക്ഷാ പാച്ചുകളും ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ പുറത്തിറങ്ങാനിരിക്കുന്ന പിക്‌സൽ 8 സീരീസിന് അഞ്ച് വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇങ്ങനെ സംഭവിച്ചാൽ സോഫ്റ്റുവെയർ സപ്പോർട്ടിൽ ഒന്നാമത് നിൽക്കുന്ന സാംസങിനെ മറികടക്കാൻ ​ഗൂ​ഗിളിന് സാധിക്കുന്നതാണ്.

റിയൽമീ: മിഡ് റേഞ്ച് മുതലുള്ള ഭൂരിഭാ​ഗം ഫോണുകളിലും റിയൽമീ രണ്ട് ആൻഡ്രോയിഡ് തിപ്പുകളും മൂന്ന് വർഷത്തെ സുരക്ഷാ പാച്ചുകളും ആണ് വാ​ഗ്ദാനം ചെയ്യുന്നത്. വളരെ ചുരുക്കും മോഡലുകളിൽ മാത്രമാണ് കൂടുതൽ ദൈർഘ്യമുള്ള പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. റിയൽമീ ജിടി നിയോ, റിയൽമീ 10 സീരീസ്, റിയൽമീ ജിടി 2, റിയൽമീ ജിടി 2 പ്രോ എന്നിവയാണ് ഈ മോഡലുകൾ.

വിവോ: ഉത്പന്നങ്ങൾ അനുസരിച്ചാണ് വിവോ സോഫ്റ്റുവെയർ സേവനം വാ​ഗ്ദാനം ചെയ്യുന്നത്. ഏറ്റവും പുതിയ ഫ്ലാഗ്‌ഷിപ്പുകൾ നാല് വർഷം വരെ പിന്തുണ നൽകുമെന്നാണ് കമ്പനി നയം. പഴയ വിവോ എക്‌സ് സീരീസ് ഉപകരണങ്ങൾ 2+3 വർഷത്തെ മുൻ സോഫ്‌റ്റ്‌വെയർ പിന്തുണയാണ് കമ്പനി നൽകി വരുന്നത്. ഭൂരിഭാ​ഗം മി‍ഡ് റേഞ്ച് ഫോണുകൾക്കും ഈ സേവനം തന്നെയാണ് വിവോ നൽകി വരുന്നത്.

ഐക്യൂ, മോട്ടറോള: പട്ടികയിൽ ഏറ്റവും അവസാനമായി സ്ഥാനം പിടിച്ചിരിക്കുന്ന കമ്പനികളാണ് ഐക്യൂവും മോട്ടറോളയും. പുതിയ ഉത്പന്നങ്ങൾക്ക് 3 വർഷത്തെ ആൻഡ്രോയിഡ് OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ആണ് ഐക്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ഫോൾഡബിൾ ഫോണിന് മാത്രമാണ് മോട്ടറോള മൂന്ന് വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുൾ പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ഫോണുകൾക്ക് രണ്ട് സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡുകൾ മാത്രമാണ് കമ്പനി നൽകിവരുന്നത്.

Best Mobiles in India

English summary
Samsung is the company that provides the best software service in the current Android market. Samsung was the first company to offer four major OS updates. The company is offering four years of Android OS upgrades for select devices starting in 2021, starting with the Galaxy S21 series. Apart from this, Samsung also offers five years of security patches.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X