സാംസങ് മൂന്ന് സ്മാർട്ട്ഫോണുകൾക്ക് ഇന്ത്യയിൽ വില വർധിപ്പിച്ചു, പുതിയ വിലയും സവിശേഷതകളും

|

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഇത് വില വർധനവിന്റെ കാലമാണ്. ഷവോമി, ഓപ്പോ തുടങ്ങിയ ചൈനീസ് കമ്പനികൾക്ക് പിന്നാലെ സാംസങും തങ്ങളുടെ സ്മാർട്ട്ഫോണുകൾക്ക് വില വർധിപ്പിച്ചു. ഗാലക്‌സി എ12, ഗാലക്‌സി എം02എസ്, ഗാലക്‌സി എഫ്02 എന്നീ സ്മാർട്ട്ഫോണുകൾക്കാണ് വില വർധിപ്പിച്ചിരിക്കുന്നത്. മൂന്ന് ഡിവൈസുകൾക്കും 500 രൂപ വീതമാണ് വർധിപ്പിച്ചത്. പുതുക്കിയ വില സാംസങിന്റെ ഇന്ത്യയിലെ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ഡിവൈസുകളുടെ ഇപ്പോഴത്തെ വില വിശദമായി പരിശോധിക്കാം.

പുതുക്കിയ വില

പുതുക്കിയ വില

സാംസങ് ഗാലക്‌സി എ12 സ്മാർട്ട്ഫോണിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് ഇപ്പോൾ 13,499 രൂപയാണ് വില നേരത്തെ ഈ ഡിവൈസിന് 12,999 രൂപയായിരുന്നു വില. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 13,999 രൂപയായിരുന്നു വില, ഇപ്പോഴിത് 14,499 രൂപയായി ഉയർന്നു. ഗാലക്‌സി എം02എസ് സ്മാർട്ട്ഫോണിന്റെ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള മോഡലിന് 9,499 രൂപയാണ് വില. 4 ജിബി റാമിനും 64 ജിബി സ്റ്റോറേജ് വേരിയന്റിനും 10,499 രൂപ വിലയുണ്ട്. സാംസങ് ഗാലക്‌സി എഫ്02എസ് സ്മാർട്ട്ഫോണിനും സമാന വിലയാണ് ഉള്ളത്.

ഓൺലൈൻ ക്ലാസുകൾക്കായി വാങ്ങാവുന്ന വില കുറഞ്ഞ സ്മാർട്ട്ഫോണുകൾഓൺലൈൻ ക്ലാസുകൾക്കായി വാങ്ങാവുന്ന വില കുറഞ്ഞ സ്മാർട്ട്ഫോണുകൾ

സാംസങ് ഗാലക്സി എ12
 

സാംസങ് ഗാലക്സി എ12

സാംസങ് ഗാലക്സി എ12 സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് ഇൻഫിനിറ്റി-വി എച്ച്ഡി + ഡിസ്‌പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്. മീഡിയടെക് ഹീലിയോ പി35 ചിപ്പിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. നാല് പിൻ ക്യാമറകളാണ് ഈ ഡിവൈസിൽ ഉള്ളത്. 48 മെഗാപിക്സൽ പ്രധാന ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവയാണ് ഈ ക്വാഡ് ക്യാമറ സെറ്റപ്പിൽ ഉള്ളത്. 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഡിവൈസിൽ ഉണ്ട്. 15W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയും ഈ സ്മാർട്ട്ഫോണിൽ ഉണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് സാംസങ് വൺ യുഐയിലാണ് ഇത് പ്രവർത്തിക്കുന്നത്.

സാംസങ് ഗാലക്സി എം02എസ്

സാംസങ് ഗാലക്സി എം02എസ്

സാംസങ് ഗാലക്സി എം02എസ് സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് എച്ച്ഡി + സ്‌ക്രീനാണ് ഉള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 450 എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. മൂന്ന് പിൻ ക്യാമറകളും ഈ ഡിവൈസിൽ ഉണ്ട്. 13 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ. 5 മെഗാപിക്സൽ സെൽഫി ക്യാമറ എന്നിവയാണ് ഈ ക്യാമറ സെറ്റപ്പിൽ ഉള്ളത്. 15W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയും സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് സാംസങ് വൺ യുഐയിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

ജൂലൈയിൽ വാങ്ങാവുന്ന 10,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്‌ഫോണുകൾജൂലൈയിൽ വാങ്ങാവുന്ന 10,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്‌ഫോണുകൾ

സാംസങ് ഗാലക്‌സി എഫ്02 എസ്

സാംസങ് ഗാലക്‌സി എഫ്02 എസ്

സാംസങ് ഗാലക്‌സി എഫ്02എസ് സ്മാർട്ട്ഫോൺ എം02എസ് സ്മാർട്ട്ഫോണിന് സമാനമായ ഫീച്ചറുകളുള്ള ഡിവൈസാണ്. കളർ ഒപ്ഷനുകളിലാണ് ഈ ഡിവൈസുകൾ തമ്മിൽ വ്യത്യാസം ഉള്ളത്. സാംസങ് ഗാലക്‌സി എഫ്02എസ് സെറാമിക് വൈറ്റ്, സെറാമിക് ബ്ലാക്ക്, സെറാമിക് ബ്ലൂ എന്നീ നിറങ്ങളിൽ വരുന്നു. ഗാലക്സി എം02എസ് ബ്ലാക്ക്, ബ്ലൂ, റെഡ് കളർ ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്.

Best Mobiles in India

English summary
Samsung has increased the prices of its three smartphones. Galaxy A12, Galaxy M02s and Galaxy F02s have get price hike.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X