Home
Mobile

ഹാക്കർമാർക്ക് തൊടാനാകാതെ സാംസങ്; പുതിയ ഈ സുരക്ഷാ ഫീച്ചർ സാംസങ്ങിന് മാത്രം സ്വന്തം

തങ്ങളുടെ ഉപഭോക്താക്കൾക്കായി പുതിയ സെക്യൂരിറ്റി ഫീച്ചർ പരിചയപ്പെടുത്തി സാംസങ്. ഓട്ടോ ബ്ലോക്കർ എന്ന് പേരിട്ടിരിക്കുന്ന പുതിയ ടൂൾ One UI 6-ൽ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ​ഗാലക്സി ഉപഭോക്താക്കളുടെ ഫോണിന് നേരെയുണ്ടാകുന്ന സുരക്ഷാ ആക്രമണങ്ങളിൽ നിന്ന് ഈ പുതിയ ടൂൾ മികച്ച സംരക്ഷണം നൽകുമെന്നാണ് സാംസങ് അറിയിച്ചിരിക്കുന്നത്.

സാംസങ് മൊബൈൽസ് ബിസിനസ്സ് സെക്യൂരിറ്റി ടീം മേധാവി ഡോ. സിയുങ്‌വോൺ ഷിൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സാംസങ്ങിന്റെ തന്നെ ഇക്കോസിസ്റ്റത്തിലുള്ള മുഴുവൻ ഉപകരണങ്ങളുടെ സുരക്ഷിതത്വവും ഓട്ടോ ബ്ലോക്കർ പരിഗണിക്കുമെന്നാണ് ഇദ്ദേഹം പറഞ്ഞിരിക്കുന്നത്. വലിയ പ്രതീക്ഷയോടെയാണ് സാംസങ് ഓട്ടോ ബ്ലോക്കറെ അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ പ്രധാന സവിശേഷതകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. സൈഡ്‌ലോഡിംഗ് ആണ് ഇതിന്റെ എടുത്തുപറയേണ്ട ആദ്യത്തെ സവിശേഷത.

ഹാക്കർമാർക്ക് തൊടാനാകാതെ സാംസങ്

​ഗൂ​ഗിൾ പ്ലേ സ്റ്റോർ പോലുള്ള വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് മാത്രമുള്ള ആപ്പുകളെയാണ് സൈഡ്‌ലോഡിംഗ് അനുവദിക്കുകയുള്ളു. അല്ലാതെ വെബ്സൈറ്റുകളിലും ടെലി​ഗ്രാമുകളിലും ലഭിക്കുന്ന എപികെ ആപ്പുകളെ ഇവ തിരിച്ചറിയുകയും ഇവയുടെ ഇൻസ്റ്റാളേഷനേൻ ഇവ തടയുകയും ചെയ്യും. ഈ ഫീച്ചർ നിങ്ങളുടെ താൽപര്യത്തിന് അനുസരിച്ച് പ്രവർത്തിപ്പിക്കാനും ഓഫ് ചെയ്യാനുമുള്ള ചോയിസും സാംസങ് നൽകിയിട്ടുണ്ട്. ആപ്പുകൾ വഴി നിരവധി തട്ടിപ്പുകൾ നടക്കുന്ന ഇക്കാലത്ത് ഈ ഫീച്ചർ ഉപഭോക്താക്കൾക്ക് ഒരുപാട് ​ഗുണം ചെയ്യുന്നതായിരിക്കും.

ഹാക്കർമാരും സൈബർ കുറ്റവാളികളുമെല്ലാം ഇത്തരം നിരവധി സ്പൈ ആപ്പുകളുടെ സഹായത്താൽ നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം ഏറ്റെടുത്തേക്കാം എന്നാൽ സാംസങ്ങിന്റെ ഓട്ടോ ബ്ലോക്കർ പ്രവർത്തിപ്പിക്കുന്നതോടെ ഇവരുടെ ശ്രമങ്ങളെ പരാജയപ്പെടുത്താൻ ഉപഭോക്താക്കൾക്ക് സാധിക്കുന്നതാണ്. ഇതിന് പുറമെ വോയ്‌സ് ഫിഷിംഗ് തടയാനും ഓട്ടോ ബ്ലോക്കർ സഹായിക്കുന്നതാണ്. ഇത്തരത്തിലും സൈബർ കുറ്റവാളികളെ അകറ്റി നിർത്താൻ സാംസങ്ങിന്റെ പുതിയ ടൂൾ ഉപയോ​ഗിക്കാം.

ഹാക്കർമാർക്ക് തൊടാനാകാതെ സാംസങ്

MOST READ: ഈ ലക്ഷണങ്ങളൊക്കെ നിങ്ങളുടെ ഫോൺ കാണിക്കുന്നുണ്ടോ? എങ്കിൽ ഉറപ്പിച്ചോ നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്തിരിക്കുയാണ്

മാത്രമല്ല കമ്പ്യൂട്ടറുകളിൽ നിന്ന് യുഎസ്ബി കേബിൾ വഴി ഫലയുകളും മറ്റും കോപ്പി ചെയ്യുമ്പോൾ കയറാൻ സാധ്യതയുള്ള വൈറസുകളെയും ഇവ പ്രതിരോധിക്കുന്നതായിരിക്കും. ഇതിന് പുറമെ മെസേജ് ​ഗാർഡിലും ധാരാളം സുരക്ഷ അപ്ഡേറ്റുകൾ സാംസങ് വരുത്തിയിട്ടുണ്ട്. ഈ പുതിയ മാറ്റങ്ങളെല്ലാം സാംസങ്ങിന്റെ ജനപ്രീതി വർധിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ സുരക്ഷ ഫീച്ചറുകളിൽ ആപ്പിൾ ആയിരുന്നു മുന്നിട്ട് നിന്നത്. എന്നാൽ ഇപ്പോൾ‌ ആപ്പിളിന് ശക്തമായ മത്സരം നൽകാൻ സാംസങ്ങിനും സാധിക്കുന്നുണ്ട്.

​ഗൂ​ഗിൾ പിക്സൽ ഫോണുകൾക്ക് സമാനമായി ഏഴ് വർഷത്തെ സുരക്ഷ അപ്ഡേറ്റുകളും സെക്യൂരിറ്റി അപ്ഡേറ്റുകളും സാംസങ്ങും നൽകും എന്ന തരത്തിൽ വാർത്തകൾ അടുത്തിടെ പുറത്ത് വന്നിരുന്നു. ഇങ്ങനെ സംഭവിച്ചാൽ സാംസങ്ങിന് ഇത് വലിയ നേട്ടമായിരിക്കും. നിലവിലെ റിപ്പോർട്ടുകൾ അനുസരിച്ച് ഇന്ത്യയിലെ വിപണിയിലും ആ​ഗോള വിപണിയിലും മുന്നിട്ട് നിൽക്കുന്നത് സാംസങ്ങാണ്. ഈ വർഷത്തെ മൂന്നാം പാദത്തിലെ കണക്കുകൾ അനുസരിച്ചാണ് സാംസങ് മുന്നിട്ട് നിൽക്കുന്നത്.

ഇക്കാലയളവിൽ ആ​ഗോള വിപണിയുടെ 20 ശതമാനവും നിയന്ത്രിച്ചത് സാംസങ്ങാണ്. ആകെ 57.4 ദശലക്ഷം യൂണിറ്റ് സ്മാർട്ട് ഫോണുകൾ വിൽക്കാൻ സാംസങ്ങിന് സാധിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറക്കിയ ഫോൾഡബിൾ ഫോണായ ​ഗാലക്സി ഇസഡ് ഫോൾഡ് 5ന്റെ വരവ് സാംസങ്ങിന്റെ വിൽപന ഉയർത്താൻ സഹായിച്ചിട്ടുണ്ട്. ആപ്പിൾ ആണ് ആ​ഗോള വിപണിയിൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. മൊത്തം വിപണിയുടെ 17 ശതമാനമാണ് ആപ്പിളിന് അവകാശപ്പെടാൻ സാധിച്ചിരിക്കുന്നത്.

അതേ സമയം ഇക്കാലയളിവിലെ ഇന്ത്യയിൽ വിപണി പരിശോധിക്കുമ്പോൾ വിറ്റുപോയ സ്മാർട്ട് ഫോണുകളിൽ 18 ശതമാനവും സാംസങ്ങിന്റെ ഫോണുകൾ ആയിരുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 7.9 മില്യണ്‍ യൂണിറ്റിന്റെ ഇടപാടുകൾ സാംസങ് രാജ്യത്ത് നടത്തി. ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ ഷവോമിയാണ് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 7.6 മില്യണ്‍ യൂണിറ്റ് വിറ്റുവരവോടെയാണ് ഷവോമി രണ്ടാമത് എത്തിയിരിക്കുന്നത്. രണ്ട് കമ്പനികളുടെയും ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകളാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റുപോയിരിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Samsung Mobiles Business Security Team Head, Dr. This was revealed by Seungwon Shin. He has said that the auto blocker will consider the safety of the entire device in Samsung's own ecosystem. Samsung has introduced Auto Blocker with great expectations. Let's check out its main features in detail.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X