സാംസങ് ഗാലക്‌സി എ സീരിസിലെ അഞ്ച് പുതിയ സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി

|

സാംസങ് ഇന്ന് ഇന്ത്യയിൽ അഞ്ച് സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചു. സാംസങ് ഗാലക്‌സി എ 73 5 ജി, ഗാലക്‌സി എ13. ഗാലക്‌സി എ23, ഗാലക്‌സി എ33, ഗാലക്സി എ53 5ജി എന്നീ ഡിവൈസുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ ഗാലക്‌സി എ23, ഗാലക്‌സി എ33 എന്നിവ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്നെ ഇന്ത്യയിൽ എത്തിയിരുന്നു. ആകർഷകമായ സവിശേഷതകളുമായി വിവിധ വില നിലവാരത്തിലാണ് ഈ ഡിവൈസുകൾ ലോഞ്ച് ചെയ്തിരിക്കുന്നത്. ഈ സ്മാർട്ട്ഫോണുകളുടെ വിലയും സവിശേഷതകളും വിശദമായി നോക്കാം.

 

പുതിയ സമാർട്ട്ഫോണുകളുടെ വില

പുതിയ സമാർട്ട്ഫോണുകളുടെ വില

സാംസങ് ഗാലക്സി എ53 5ജി സ്മാർട്ട്ഫോണിന് ഇന്ത്യയിൽ 34,499 രൂപ മുതലാണ് വില. 6 ജിബി റാം + 128 ജിബി സ്റ്റോറേജിനാണ് ഈ വില. 8 ജിബി + 128 ജിബി വേരിയന്റിന് ഇന്ത്യയിൽ 35,999 രൂപ വിലയുണ്ട്. ഗാലക്സി എ73, ഗാലക്സി എ33 ഫോണുകളുടെ ഇന്ത്യയിലെ വില കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഗാലക്സി എ23 സ്മാർട്ട്ഫോണിന്റെ 6 ജിബി + 128 ജിബി മോഡലിന് 19,499 രൂപയാണ് വില. 8 ജിബി + 128 ജിബി വേരിയന്റ് 20,999 രൂപ വിലയുണ്ട്. ഗാലക്സി എ13യുടെ വില ആരംഭിക്കുന്നത് 14,999 രൂപ മുതലാണ്. 4 ജിബി + 64 ജിബി മോഡലിനാണ് ഈ വില. 128 ജിബി വേരിയന്റിന് 15,999 രൂപയും 6 ജിബി + 64 ജിബി മോഡലിന് 17,499 രൂപയുമാണ് വില.

പിടിവിടാതെ സാംസങ്, ഈ ആഴ്ചയും ട്രെന്റിങ് സ്മാർട്ട്ഫോണുകളിൽ മുന്നിൽ ഗാലക്സി എ സീരിസ് തന്നെപിടിവിടാതെ സാംസങ്, ഈ ആഴ്ചയും ട്രെന്റിങ് സ്മാർട്ട്ഫോണുകളിൽ മുന്നിൽ ഗാലക്സി എ സീരിസ് തന്നെ

സാംസങ് ഗാലക്സി എ73: സവിശേഷതകൾ
 

സാംസങ് ഗാലക്സി എ73: സവിശേഷതകൾ

സാംസങ് ഗാലക്സി എ73 സ്മാർട്ട്ഫോണിൽ 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ പാനൽ ഫുൾ എച്ച്ഡി+ റെസല്യൂഷനിൽ പ്രവർത്തിക്കുന്നു. സ്നാപ്ഡ്ര്ഗാൺ 778ജി ചിപ്‌സെറ്റിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 108 മെഗാപിക്സൽ പ്രൈമറി ക്യാമറ, 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസർ, 5 എംപി ഡെപ്ത് സെൻസർ, 5 എംപി മാക്രോ സെൻസർ എന്നിവയാണ് ഈ ഡിവൈസിന്റെ പിൻ ക്യാമറ സെറ്റപ്പിൽ നൽകിയിട്ടുള്ളത്. സാംസങ് ഗാലക്സി എ73 സ്മാർട്ട്ഫോണിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ ക്യാമറയാണ് ഉള്ളത്. ആൻഡ്രോയിഡ് 12 ഔട്ട് ഓഫ് ദി ബോക്സിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയും ഈ ഡിവൈസിൽ ഉണ്ട്.

സാംസങ് ഗാലക്സി എ23, ഗാലക്സി എ13: സവിശേഷതകൾ

സാംസങ് ഗാലക്സി എ23, ഗാലക്സി എ13: സവിശേഷതകൾ

സാംസങ് ഗാലക്‌സി എ23, ഗാലക്‌സി എ13 എന്നിവയ്‌ക്ക് ഏതാണ്ട് സമാനമായ സവിശേഷതകളാണ് ഉള്ളത്. ഗാലക്സി എ23 സ്‌നാപ്ഡ്രാഗൺ 680 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്നു. ഗാലക്സി എ13ന് കരുത്ത് നൽകുന്നത് സാംസങ്ങിന്റെ എക്‌സിനോസ് 850 ചിപ്പാണ്. മറ്റെല്ലാം സവിശേഷതകളും രണ്ട് ഡിവൈസുകളിലും സമാനമാണ്. രണ്ട് ഫോണുകളിലും 15W ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററി, 6.6 ഇഞ്ച് എഫ്എച്ച്ഡി+ എൽസിഡി ഡിസ്‌പ്ലേ എന്നിവ പായ്ക്ക് ചെയ്യുന്നു.

റിയൽമി 9 പ്രോ 5ജി vs പോക്കോ എക്സ്4 പ്രോ 5ജി; മിഡ്റേഞ്ചിലെ മികവുറ്റ പോരാട്ടംറിയൽമി 9 പ്രോ 5ജി vs പോക്കോ എക്സ്4 പ്രോ 5ജി; മിഡ്റേഞ്ചിലെ മികവുറ്റ പോരാട്ടം

ക്യാമറ

ഗാലക്സി എ13 വില കുറഞ്ഞ മോഡലായതിനാൽ 60Hz ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ഗാലക്സി എ23ന് 90Hz പാനൽ നൽകിയിട്ടുണ്ട്. ഒഐഎസ് സപ്പോർട്ടുള്ള 50-മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസുകളിൽ സാംസങ് നൽകിയിട്ടുള്ളത്. ഇതിൽ 5 മെഗാപിക്സൽ ക്യാമറയും രണ്ട് 2 മെഗാപിക്സൽ സെൻസറുകളുമാണ് ഉളള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്.

സാംസങ് ഗാലക്സി എ33 5ജി: സവിശേഷതകൾ

സാംസങ് ഗാലക്സി എ33 5ജി: സവിശേഷതകൾ

സാംസങ് ഗാലക്സി എ33 5ജി സ്മാർട്ട്ഫോണിൽ 6.4-ഇഞ്ച് എഫ്എച്ച്ഡി+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 90Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. 5nm പ്രോസസ് ബേസ്ജ് എക്സിനോസ് 1280 പ്രോസസറാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററി, മുൻവശത്ത് 13-മെഗാപിക്സൽ സെൽഫി ക്യാമറ സെൻസർ എന്നിവയെല്ലാം ഈ ഡിവൈസിൽ ഉണ്ട്. ഒഐഎസ് സപ്പോർട്ടുള്ള 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ സെൻസർ, 5 മെഗാപിക്സൽ ക്യാമറ, 2 മെഗാപിക്സൽ ക്യാമറ എന്നിവയും ഫോണിലുണ്ട്.

റിയൽമി ജിടി നിയോ 3, ഓപ്പോ എ76 അടക്കം കഴിഞ്ഞ വാരം പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകൾറിയൽമി ജിടി നിയോ 3, ഓപ്പോ എ76 അടക്കം കഴിഞ്ഞ വാരം പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
Samsung today unveiled five smartphones in India. Samsung Galaxy A73 5G, Galaxy A13, Galaxy A23, Galaxy A33 and Galaxy A55 5G are the devices introduced today.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X