മികച്ച സവിശേഷതകളുമായി സാംസങ് ഗാലക്സി നോട്ട് 10 ലൈറ്റ്, എസ്10 ലൈറ്റ് എന്നിവ അവതരിപ്പിച്ചു

|

ആഴ്ചകളായി തുടരുന്ന ലീക്കിനും ഉഹാപോഹങ്ങൾക്കും വിരാമമിട്ട് ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ് തങ്ങളുടെ ജനപ്രിയ ഫ്ലാഗ്ഷിപ്പുകളായ ഗാലക്സി നോട്ട് 10, എസ് 10 എന്നിവയുടെ ലൈറ്റ് വേരിയന്റുകൾ പുറത്തിറക്കി. ഏറ്റവും പുതിയ ക്യാമറ സവിശേഷതകൾ, എസ് പെൻ, മറ്റ് പ്രധാന ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള ഗാലക്‌സിയുടെ മാത്രം പുതുമകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനാണ് ഈരണ്ട് ഫോണുകളും പുറത്തിറക്കിയതെന്ന് സാംസങ് അവകാശപ്പെടുന്നു.

ഗാലക്‌സി
 

ഗാലക്‌സി എസ്, ഗാലക്‌സി നോട്ട് ഡിവൈസുകൾ ലോകമെമ്പാടുമുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതായി സാംസങ്ങിന്റെ ഐടി ആൻഡ് മൊബൈൽ കമ്മ്യൂണിക്കേഷൻസ് ഡിവിഷൻ പ്രസിഡന്റും സിഇഒയുമായ ഡിജെ കോ പറഞ്ഞു. പെർഫോമൻസ്, പവർ എന്നിവയിൽ തുടങ്ങി ഇന്റലിജൻസ് സേവനങ്ങൾ വരെയുള്ള വിപണിയെ നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടിത്തങ്ങൾ ഉപയോക്താക്കളിൽ എത്തിക്കാനുള്ള കമ്പനുയുടെ ശ്രമത്തിന്റെ ഭാഗമായാണ് ഗാലക്‌സി എസ് 10 ലൈറ്റ്, ഗാലക്‌സി നോട്ട് 10 ലൈറ്റ് എന്നിവ പുറത്തിറക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രീമിയം ഫീച്ചറുകൾ

പ്രീമിയം ഫീച്ചറുകൾ അടങ്ങുന്ന ഫോണുകളാണ് പുറത്തിറക്കുന്നതെന്നും ഗാലക്‌സി എസ് 10 ലൈറ്റ് പ്രിസം വൈറ്റ്, പ്രിസം ബ്ലാക്ക്, പ്രിസം ബ്ലൂ നിറങ്ങളിൽ ലഭ്യമാക്കുമെന്നും സാംസങ് അറിയിച്ചു. ഗാലക്‌സി നോട്ട് 10 ലൈറ്റ് ഔറ ഗ്ലോ, ഔറ ബ്ലാക്ക്, ഔറ റെഡ് എന്നീ നിറങ്ങളിലായിരിക്കും ലഭ്യമാവുക. സ്മാർട്ട്ഫോൺ മോഡലുകൾ ലോഞ്ച് ചെയ്തെങ്കിലും ഫോണുകൾ എന്ന് വിപണിയിൽ എത്തുമെന്നോ വില എത്രയായിരിക്കുമോന്നോ കമ്പനി വ്യക്തമാക്കിയിട്ടില്ല.

കൂടുതൽ വായിക്കുക: 2020ൽ സ്മാർട്ട്ഫോൺ വിപണി നിർണയിക്കുന്ന മൂന്ന് ഘടകങ്ങൾ

സവിശേഷതകൾ

സവിശേഷതകൾ

തികച്ചും വ്യത്യസ്തമായ രണ്ട് ഫ്ലാഗ്ഷിപ്പുകളുടെ ലൈറ്റ് വേരിയന്റുകളായാണ് പുറത്തിറങ്ങുന്നതെങ്കിലും സാംസങ് ഗാലക്സി നോട്ട് 10 ലൈറ്റ്, എസ് 10 ലൈറ്റ് എന്നിവയുടെ സവിശേഷതകളിൽ സാമ്യം ഏറെയാണ്. ഗാലക്‌സി എസ് 10 ലൈറ്റ്, ഗാലക്‌സി നോട്ട് 10 ലൈറ്റ് എന്നിവ എഡ്ജ്-ടു-എഡ്ജ് ഇൻഫിനിറ്റി-ഒ 6.7 ഇഞ്ച് ഡിസ്‌പ്ലേകളോടെയാണ് പുറത്തിറക്കുന്നത്. ഫുൾ എച്ച്ഡി + റെസല്യൂഷനുകൾക്ക് ശേഷിയുള്ളതും 394 പിപിഐ പിക്‌സൽ ഡെൻസിറ്റിയുള്ളതുമാണ് ഡിസ്പ്ലെ.

ചിപ്‌സെറ്റ്
 

ഗാലക്‌സി എസ് 10 ലൈറ്റ് സ്‌നാപ്ഡ്രാഗൺ 855 പ്രോസസറിന്റെ കരുത്തോടെയാണ് പുറത്തിറക്കുന്നത്. ഗാലക്‌സി നോട്ട് 10 ലൈറ്റിൽ സാംസങ്ങിന്റെ ഇൻ-ഹൌസ് എക്‌സിനോസ് 8895 ചിപ്‌സെറ്റാണ് നൽകിയിരിക്കുന്നത്. 6 / 8GB + 128GB റാം സ്റ്റോറേജ് കോൺഫിഗറേഷനും ഇരു ഫോണുകൾക്കും നൽകിയിരിക്കുന്നു. ഇരു ഫോണുകളിലും സൂപ്പർ ഫാസ്റ്റ് ചാർജിംഗിങ് സപ്പോർട്ടുള്ള 4,500 എംഎഎച്ച് ബാറ്ററികളാണ് നൽകിയിരിക്കുന്നത്.

ക്യാമറ

ക്യാമറയുടെ കാര്യത്തിൽ ഇരുമോഡലുകളും വ്യത്യസതങ്ങളാണ്. എസ് 10 ലൈറ്റിൽ എഫ് / 2.4 ഉള്ള 5 മെഗാപിക്സൽ മാക്രോ ലെൻസ്, സൂപ്പർ സ്റ്റെഡി ഒ‌ഐ‌എസ് ഉള്ള 48 മെഗാപിക്സൽ എഫ് 2.0 വൈഡ് ആംഗിൾ ലെൻസ്, എഫ് / 2.2 ഉള്ള 12 മെഗാപിക്സൽ അൾട്രാ വൈഡ് 123 ഡിഗ്രി ആംഗിൾ ലെൻസ് എന്നിവാണ് ക്യാമറ സെറ്റപ്പായി വരുന്നത്.

കൂടുതൽ വായിക്കുക: ഇന്ത്യയിലെ സാംസങ് ഗാലക്‌സി എ 30 എസ് വില കുറച്ചു: വിശദാംശങ്ങൾ

നോട്ട് ലൈറ്റ്

നോട്ട് ലൈറ്റിൽ 12 മെഗാപിക്സൽ എഫ് / 2.2 അൾട്രാ വൈഡ് ലെൻസാണ് നൽകിയിരിക്കുന്നത്. ഡ്യൂവൽ-പിക്സൽ ടെക്നോളജിയും ഒ‌ഐ‌എസും ഉള്ള 12 മെഗാപിക്സൽ എഫ് / 1.7 വൈഡ് ആംഗിൾ ലെൻസ്, 12 മെഗാപിക്സൽ എഫ് / 2.4 ടെലിഫോട്ടോ ലെൻസ് (ഒ‌ഐ‌എസ്) എന്നിവയും നൽകിയിരിക്കുന്നു. ഗാലക്സി നോട്ട് 10 ലൈറ്റിൽ എസ് പെൻ നൽകിയിട്ടുണ്ട്. ഇതാണ് ഇരു ഫോണുകളെയും വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം.

Most Read Articles
Best Mobiles in India

English summary
After weeks of leaks and rumours, South Korean tech giant, Samsung, has finally unveiled the lite variants of its popular flagships, the Galaxy Note 10 and S10. Samsung claims the two phones have been launched in a bid to give "access to signature Galaxy innovations including the latest camera features, S Pen, and other key tools" to more people than ever before.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X