Home
Mobile

ആപ്പിളിനെ പിന്തള്ളി സാംസങ് മുന്നിൽ, ആഗോള തലത്തിൽ വിറ്റഴിച്ചത് 272 ദശലക്ഷം സ്മാർട്ട്‌ഫോണുകൾ

ആഗോളതലത്തിൽ 272 ദശലക്ഷം സ്മാർട്ട്‌ഫോണുകൾ വിറ്റഴിച്ചുകൊണ്ട് 2021ലെ ലോകത്തെ ഏറ്റവും കൂടുതൽ ഫോണുകൾ വിറ്റഴിച്ച ബ്രാന്റായി സാംസങ് മാറി. കമ്പനിയുടെ മൊത്തത്തിലുള്ള വിപണി വിഹിതം 2020-നെ അപേക്ഷിച്ച് 6% വർദ്ധിച്ചു. 2020ൽ കമ്പനി മൊത്തം 256.6 ദശലക്ഷം സ്മാർട്ട്‌ഫോണുകളാണ് വിറ്റഴിച്ചത്. 2021ലെ വിപണി വിഹിതത്തിന്റെ 20.1% സാംസങ് നേടിയെടുത്തു. ഐഡിസി പുറത്ത് വിട്ട കണക്കുകളിലാണ് ഈ വിവരങ്ങൾ ഉള്ളത്. അതേസമയം കൗണ്ടർപോയിന്റ് റിസർച്ച് പുറത്ത് വിട്ട കണക്കുകളിൽ വ്യത്യസ്തമായ കണക്കുകളാണ് ഉള്ളത്.

സാംസങ്

കൊവിഡ് വ്യാപനം കൊണ്ടുണ്ടായ ലോക്ക്ഡൗൺ കാരണം ജൂണിൽ വിയറ്റ്നാം ഫാക്ടറി അടച്ചുപൂട്ടിയ സാംസങ് എല്ലാ വിതരണ പ്രശ്‌നങ്ങൾക്കിടയിലും 2021ൽ 271 ദശലക്ഷം യൂണിറ്റുകൾ കയറ്റി അയച്ചുവെന്നാണ് കൌണ്ടർപോയിന്റ് റിപ്പോർട്ടിൽ പറയുന്നത്. 2021ൽ 235.7 ദശലക്ഷം സ്‌മാർട്ട്‌ഫോണുകൾ വിറ്റഴിച്ച ആപ്പിളാണ് ലോകവിപണിയിൽ രണ്ടാം സ്ഥാനത്ത് 2020ൽ ആപ്പിൾ 203.4 ദശലക്ഷം സ്‌മാർട്ട്‌ഫോണുകളിളാണ വിറ്റഴിച്ചത്. അതുകൊണ്ട് തന്നെ ഒരു വർഷത്തിനിടെ ഐഫോണുകളുടെ വിൽപ്പനയിൽ 15.9% വർധനവ് ഉണ്ടായതായി ഐഡിസി റിപ്പോർട്ട് വ്യക്തമാക്കുന്നു.

ആപ്പിൾ

ഐഫോൺ 12 സീരീസിന്റെ ജനപ്രിതി കാരണം 2021ൽ ആപ്പിൾ 237.9 ദശലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചതായി കൗണ്ടർപോയിന്റ് റിസർച്ച് പുറത്ത് വിട്ട കണക്കുകൾ കാണിക്കുന്നു. യുഎസ്, ചൈന, യൂറോപ്പ്, ഇന്ത്യ തുടങ്ങിയ പ്രധാന വിപണികളിലും ആപ്പിൾ വളർന്നിട്ടുണ്ട്. ചൈനയിൽ, ഐഫോൺ 13ന് വൻ ജനപ്രിതിയാണ് ലഭിച്ചത്, ഇതിലൂടെ ആറ് വർഷത്തിന് ശേഷം ആപ്പിൾ നാലാം പാദത്തിലെ മികച്ച സ്മാർട്ട്‌ഫോൺ ബ്രാൻഡായി മാറി. ഇതിന്റെ ഫലമായി 2021ന്റെ നാലാം പാദത്തിൽ ആഗോളതലത്തിൽ തന്നെ ആപ്പിൾ സാംസങ്ങിനെ മറികടന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഷവോമി

ഐഡിസി റിപ്പോർട്ട് പ്രകാരം 2021ൽ 191 ദശലക്ഷം സ്മാർട്ട്ഫോണുകൾ വിറ്റഴിച്ച ചൈനീസ് കമ്പനിയായ ഷവോമിയാണ് ലോക വിപണിയിലെ മൂന്നാമൻ. 14.1% വിപണി വിഹിതമാണ് ഷവോമി കഴിഞ്ഞ വർഷം നേടിയെടുത്തത്. 2021ൽ കമ്പനി 190 ദശലക്ഷം സ്‌മാർട്ട്‌ഫോണുകൾ വിറ്റഴിച്ചുവെന്നും ഈ വളർച്ചയുടെ ഭൂരിഭാഗവും വർഷത്തിന്റെ ആദ്യ പകുതിയിലാണെന്നും കൗണ്ടർപോയിന്റ് റിസെർച്ച് പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യ, ചൈന, തെക്കുകിഴക്കൻ ഏഷ്യ, യൂറോപ്പ് എന്നിങ്ങനെയുള്ള വിപണികളിലാണ് ഷവോമിക്ക് വലിയ നേട്ടമുണ്ടാക്കാൻ സാധിച്ചത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്മാർട്ട്ഫോണുകൾ വിറ്റഴിക്കുന്ന ബ്രാന്റാണ് ഷവോമി.

ഓപ്പോ, വിവോ

2021ൽ 135.5 ദശലക്ഷം സ്മാർട്ട്ഫോണുകൾ വിറ്റഴിച്ചുകൊണ്ട് ഓപ്പോ ആഗോള വിപണിയിൽ നാലാം സ്ഥാനത്താണ്. 128.3 ദശലക്ഷം സ്‌മാർട്ട്‌ഫോണുകൾ വിറ്റഴിച്ച വിവോയാണ് ഐഡിസിയുടെ പട്ടികയിൽ അഞ്ചാമത്തെ സ്ഥാനത്തുള്ളത്. 2021ന്റെ അവസാന പാദത്തിൽ സ്‌മാർട്ട്‌ഫോൺ കമ്പനികൾ മൊത്തം 362.4 ദശലക്ഷം ഫോണുകൾ വിൽപ്പന നടത്തിയെന്നും ഇതിൽ 3.2% കുറവാണ് ഉണ്ടായത് എന്നും ഐഡിസി റിപ്പോർട്ടിൽ പറയുന്നു. മൊത്തത്തിൽ, ആഗോളതലത്തിൽ 1.35 ബില്യൺ സ്‌മാർട്ട്‌ഫോണുകളാണ് 2021ൽ കയറ്റുമതി ചെയ്‌തത്. സ്‌മാർട്ട്‌ഫോൺ വിപണി കഴിഞ്ഞ വർഷം 5.7% വളർച്ച നേടിയിട്ടുണ്ട്.

സ്മാർട്ട്ഫോൺ വിപണി

ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ വിതരണവും കയറ്റുമതിയും വെല്ലുവിളികൾ നേരിടുന്നത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും 2022ന്റെ രണ്ടാം പാദത്തിലും രണ്ടാം പകുതിയിലും സ്മാർട്ട്ഫോൺ വിപണി കൂടുതൽ വളർച്ച നേടുമെന്നും കരുതുന്നതായി ഐഡിസിയുടെ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് റയാൻ റീത്ത് വ്യക്തമാക്കി. കൂടുതൽ മികച്ച സ്മാർട്ട്ഫോണുകൾ പുറത്തിറക്കി സാംസങ്, ആപ്പിൾ, ഷവോമി എന്നീ കമ്പനികൾ ആഗോള വിപണിയിൽ ഈ വർഷവും സജീവമാകുമെന്ന് ഉറപ്പാണ്. 5ജി അടക്കമുള്ള പുതിയ സാങ്കേതികവിദ്യയും 2022ലെ സ്മാർട്ട്ഫോൺ വിപണിയുടെ ഭാവി തീരുമാനിക്കും. വരും പാദങ്ങളിൽ വിപണിയിൽ പുതിയൊരു ഉണർവ് ഉണ്ടാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Best Mobiles in India

English summary
Samsung has become the leading smartphone company in 2021 with 272 million smartphones shipments globally. Apple is in second place.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X