Home
Mobile

ആഗോള സ്മാർട്ട്‌ഫോൺ വിപണിയിൽ സാംസങ് ആധിപത്യം, ഹുവാവേ, ഷവോമി എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിൽ

2020ന്റെ മൂന്നാം പാദത്തിൽ ആഗോള സ്മാർട്ട്‌ഫോൺ കയറ്റുമതിയിൽ സാംസങ് ഒന്നാം സ്ഥാനത്ത്. ഗവേഷണ റിപ്പോർട്ടുകൾ പ്രകാരം ദക്ഷിണ കൊറിയൻ കമ്പനി മൂന്നാം പാദത്തിൽ 80 ദശലക്ഷം യൂണിറ്റുകൾ കയറ്റുമതി ചെയ്തു. ചൈനീസ് കമ്പനിയായ ഹുവാവേ ഈ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. 50 ദശലക്ഷം യൂണിറ്റുകൾ കയറ്റി അയച്ചാണ് ഹുവാവേ രണ്ടാം സ്ഥാനം നേടിയത്. തൊട്ട് പിറകിൽ 47 ദശലക്ഷം യൂണിറ്റുകൾ കയറ്റി അയച്ച ചൈനീസ് കമ്പനിയായ ഷവോമി മൂന്നാം സ്ഥാനത്തെത്തി.

ഷവോമി

ഷവോമി ആഗോള വിപണിയിൽ ആപ്പിളിനെ പിന്തള്ളി എന്നതാണ് ഈ പാദത്തിന്റെ മറ്റൊരു സവിശേഷത. ആപ്പിൾ ഐഫോൺ 11 വിൽപ്പനയിൽ മുൻപന്തിയിൽ ഉണ്ടായിട്ടും മൊത്തം വിൽപ്പനയുടെ എണ്ണത്തിൽ ആപ്പിൾ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സെപ്റ്റംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ ആപ്പിൾ 42 മില്യൺ യൂണിറ്റാണ് ആപ്പിൾ വിറ്റത്. ഒക്ടോബർ അവസാനത്തോടെ ഷിപ്പിംഗ് ആരംഭിച്ച ഐഫോൺ 12 സീരീസിന്റെ കണക്കുകൾ ഈ പാദത്തിൽ ഉൾപ്പെട്ടിട്ടില്ല എന്നതാണ് ശ്രദ്ധേയം.

ആഗോള വിപണി

ഐ‌ഡി‌സി, കൌണ്ടർ‌പോയിൻറ്, കനാലിസ് റിപ്പോർട്ടുകൾ പ്രകാരം ആഗോള വിപണിയിലെ സ്മാർട്ട്ഫോൺ കയറ്റുമതി ഈ പാദത്തിൽ വർധിച്ചിട്ടുണ്ട്. ആഗോള സ്മാർട്ട്‌ഫോൺ കയറ്റുമതി പ്രതിവർഷം ഒരു ശതമാനത്തോളം കുറഞ്ഞിരുന്നു. കൊവിഡ്-19ന്റെ വ്യാപനം മൂലമാണ് സ്മാർട്ട്ഫോൺ വിപണി പ്രതിസന്ധി നേരിട്ടത്. മൂന്നാം പാദത്തിലെ കണക്കുകൾ ഈ പ്രതിസന്ധിയിൽ നിന്നും വിപണി കരകയറുന്നു എന്ന സൂചനകളാണ് നൽകുന്നത്.

ആപ്പിൾ

ആഗോള വിപണിയിലെ സ്മാർട്ട്ഫോൺ കയറ്റുമതിയുടെ കാര്യത്തിൽ നാലാം സ്ഥാനത്തുള്ള ആപ്പിളിന് പിന്നിൽ അടുത്ത മൂന്ന് സ്ഥാനങ്ങളിൽ വിവോ, ഓപ്പോ, റിയൽമി എന്നിവയാണ് ഉള്ളത്. അഞ്ചും ആറും സ്ഥാനങ്ങളിലുള്ള വിവോയും ഓപ്പോയും 32 ദശലക്ഷം യൂണിറ്റുകളാണ് ആകെ കയറ്റുമതി ചെയ്തത്. റിയൽമി ഏഴാം സ്ഥാനത്തേക്ക് ഉയർന്നു. എക്‌സ്‌പോണൻഷ്യൽ ക്വാർട്ടർ-ഓൺ-ക്വാർട്ടർ വളർച്ചയോടെ 100 ശതമാനത്തിലധികം വളർച്ചയാണ് റിയൽമി നേടിയത്.

റിയൽ‌മി

റിയൽ‌മി ആഗോള സ്മാർട്ട്ഫോൺ വിപണിയിൽ കരുത്തരായി മാറികൊണ്ടിരിക്കുകയാണെന്നും വിപണി നേടിയെടുക്കാനുള്ള കമ്പനിയുടെ തന്ത്രങ്ങളെല്ലാം ഫലം കാണുകയും ചെയ്യുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ഷവോമി അടക്കമുള്ള കമ്പനികൾക്ക് വലിയ വെല്ലുവിളിയാണ് റിയൽമി ഉയർത്തുന്നത്. എന്ന് കനാലിസിലെ അനലിസ്റ്റ് മോ ജിയ പറഞ്ഞു. മറ്റ് കമ്പനികൾ പരിശോധിച്ചാൽ, ലെനോവോ മൂന്നാം പാദത്തിൽ എട്ടാം സ്ഥാനത്താണ്. 10 ദശലക്ഷം യൂണിറ്റിനടുത്താണ് ലെനോവോ കയറ്റി അയച്ചത്. എൽജി 7 ദശലക്ഷം യൂണിറ്റുമായി പിന്നിലാണ്.

സ്മാർട്ട്ഫോൺ വിപണി

കൊറോണ വൈറസ് വ്യാപനം മൂലം തളർന്നുപോയ സ്മാർട്ട്ഫോൺ വിപണിയെ വീണ്ടും സജീവമാക്കുന്നതിൽ യുഎസ്എ, ലാറ്റിൻ അമേരിക്ക എന്നിയ്ക്കൊപ്പം ഇന്ത്യൻ വിപണിയും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ചൈനയിലെയും വിയറ്റ്നാമിലെയും നിർമ്മാണ യൂണിറ്റുകളുടെ പ്രവർത്തനം സാധാരണ നിലയിലായതോടെ സ്മാർട്ട്ഫോൺ നിർമ്മാണവും വിപണിയും വീണ്ടും ഉണർന്നു. ഇന്ത്യയിൽ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ ലോക്ക്ഡൌണിന് ശേഷം പ്രവർത്തനം പുനരാരംഭിച്ചത് വിപണിയ്ക്ക് നേട്ടമായി മാറിയിരുന്നു.

Best Mobiles in India

English summary
Samsung tops global smartphone exports in third quarter of 2020 The South Korean company exported 80 million units in the third quarter, according to research reports.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X