'ഫോള്‍ഡബിള്‍ ഫോണുമായി' സാംസങ്ങ് എത്തുന്നു!

Written By:

സാംസങ്ങ് ഗാലക്‌സി സ്മാര്‍ട്ട്‌ഫോണുകളുടെ പൊട്ടിത്തെറിയില്‍ വന്‍ നഷ്ടമാണ് സാംസങ്ങിന് ഉണ്ടായിരിക്കുന്നത്. ഇതെല്ലാം തരണം ചെയ്ത് സാംസങ്ങ് ഇപ്പോള്‍ വളയ്ക്കാവുന്ന പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കാനുളള ശ്രമത്തിലാണ്.

മറ്റൊരു ആശ്ചര്യവുമായി: ജിയോ സ്മാര്‍ട്ട് കാര്‍ വരുന്നു!

'ഫോള്‍ഡബിള്‍ ഫോണുമായി' സാംസങ്ങ് എത്തുന്നു!

കൊറിയന്‍ ബൗധിക സ്വത്തവകാശ ഓഫീസില്‍ സാംസങ്ങ് പുതിയ സ്മാര്‍ട്ട്‌ഫോണുമായുളള പേറ്റന്റ് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

റിലയന്‍സ് ജിയോ ബ്രോഡ്ബാന്‍ഡ് സേവനം വെല്‍ക്കം ഓഫറുമായി: സ്പീഡ് 600Mbps

സാംസങ്ങിന്റെ ഫോള്‍ഡബിള്‍ ഫോണിന്റെ വിശേഷങ്ങള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗാലക്‌സി ക്ലബ്

ഗാലക്‌സി ക്ലബ് എന്ന സൈറ്റിലാണ് സാംസങ്ങിന്റെ പുതിയ ഫോണിന്റെ ഡിസൈല്‍ പുറത്തു വിട്ടത്. സെമി ഓട്ടോ-മാറ്റിക്കലി ഫോണ്‍ വളയ്ക്കാനും തുറക്കാനും സാധിക്കുമെന്ന് പേറ്റന്റ് അപേക്ഷയില്‍ പറയുന്നു.

മെസേജ് വായിക്കാതെ മറ്റുളളവരുടെ വാട്ട്‌സാപ്പ് ലാസ്റ്റ് സീന്‍ എങ്ങനെ കാണാം?

സെക്കന്‍ഡറി ഡിസ്‌പ്ലേ

സെക്കന്‍ഡറി ഡിസ്‌പ്ലേയും ഈ പുതിയ ഫോണില്‍ ഉണ്ടാകും. ഫോണ്‍ വിളിച്ചു വയ്ക്കുന്ന സമയത്ത് സെക്കന്‍ഡറി ഡ്‌സ്‌പ്ലേ ആക്ടിവേറ്റ് ആകുന്നതാണ്.

ആപ്ലിക്കേഷന്‍ ഇല്ലാതെ ആന്‍ഡ്രോയിഡില്‍ ഫയലുകള്‍ എങ്ങനെ ഹൈഡ് ചെയ്യാം?

പല റിപ്പോര്‍ട്ടുകള്‍

ഫോള്‍ഡബിള്‍ ഡിസ്‌പ്ലേയുമായി പ്രൊജക്ട് വാലി കോഡ് എന്ന പേരുളള ഗ്യാലക്‌സി എക്‌സ് എന്ന സ്മാര്‍ട്ട്‌ഫോണ്‍, സാംസങ്ങ് പുറത്തിറക്കുന്നതായി ഒരു വര്‍ഷം മുമ്പ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 4കെ ഡിസ്‌പ്ലേയുമായാണ് ഫോണ്‍ എത്തുന്നതെന്നും പറഞ്ഞിരുന്നു.

ജിയോ 4ജി വോയിസ് പ്രവര്‍ത്തിക്കുന്നില്ലേ? കാരണങ്ങളും പരിഹാരങ്ങളും!

ഫോണ്‍ വിപണിയില്‍ എത്തുന്നത്

സാംസങ്ങ ഫോള്‍ഡബിള്‍ ഫോണ്‍ 2017 ല്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ആദ്യം സ്വന്തം നാട്ടുകാര്‍ക്ക്

ഗ്യാലക്‌സി നോട്ട് 7 നിലൂടെ ഉണ്ടായ തിരിച്ചടിയില്‍ നിന്നും ഉണര്‍വ് നേടാനും ഗ്യാലക്‌സി എക്‌സിലൂടെ കമ്പനി ലക്ഷ്യമിടുന്നു. വളയ്ക്കാവുന്ന ഫോണ്‍ അവതരിപ്പിച്ചാലും ആദ്യം സ്വന്തം നാട്ടുകാര്‍ക്ക് മാത്രമേ ഫോണ്‍ ലഭ്യമാകൂ. മറ്റു രാജ്യങ്ങളില്‍ ഫോണ്‍ പുറത്തിറക്കുന്നത് സംബന്ധിച്ച് കമ്പനി പ്രതികരിച്ചിട്ടില്ല.

ഫേസ്ബുക്കില്‍ ഇല്ലാത്തവര്‍ക്ക് ഫേസ്ബുക്ക് ആല്‍ബം എങ്ങനെ ഷെയര്‍ ചെയ്യാം?

ഡ്യുവല്‍ ഡിസ്‌പ്ലേ ഫോണ്‍ പരീക്ഷിക്കുന്നുണ്ട്

ഡ്യുവല്‍ ഡിസ്‌പ്ലേ ഫ്‌ളിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ സാംസങ്ങ് പരീക്ഷിക്കുന്നുണ്ട്. സാംസങ്ങ് W2017 തന്നെ അതിന് സാക്ഷി. 4.2 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയുളള ഡ്യുവല്‍ ഡിസ്‌പ്ലേ ഫോണ്‍ ആയിരുന്നു ഇത്. സ്‌നാപ്ഡ്രാഗണ്‍ 821 പ്രോസസറും ഉണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Galaxy X will sport Samsung's traditional home button in between a back button and a menu button

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot