83,000 രൂപയുടെ സാംസങ് ഗാലക്‌സി S20 പ്ലസ് 49,999 രൂപയ്ക്ക്, ഫ്ലിപ്പ്കാർട്ടിൽ ഓഫർ പെരുമഴ
ഉത്സവ സീസണിൽ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളെല്ലാം ആകർഷകമായ ഓഫറുളുമായി രംഗത്ത് എത്തുകയാണ്. ഫ്ലിപ്പ്കാർട്ട് അതിന്റെ ബിഗ് ബില്യൺ ഡെയ്‌സ് സെയിൽ ഒക്ടോബർ 16 മുതൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. വിവിധ വിഭാഗങ്ങളിലായി വിവിധ ഉൽപ്പന്നങ്ങൾക്ക് ലാഭകരമായ ഡിസ്കൌണ്ടുകൾ ഈ സെയിലിലൂടെ ഫ്ലിപ്പ്കാർട്ട് നൽകുന്നുണ്ട്. ഓഫറുകൾ ലഭിക്കുന്ന പ്രൊഡക്ടുകളിൽ പ്രധാനപ്പെട്ടവയാണ് സ്മാർട്ട്ഫോണുകൾ. സെയിൽ സമയത്ത് വ്യത്യസ്ത ബ്രാൻഡുകളിൽ നിന്ന് വളരെ കുറഞ്ഞ വിലയിലും നിരവധി ഓഫറുകളിലും സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാം.

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്‌സ് സെയിലിലൂടെ ആകർഷകമായ ഓഫറുകളിൽ വിൽക്കുന്ന സാംസങ് സ്മാർട്ട്ഫോണുകളുടെ ലിസ്റ്റാണ് നമ്മളിന്ന് പരിശോധിക്കുന്നത്. ഇതിൽ എല്ലാ ജനപ്രിയ സാംസങ് സ്മാർട്ട്‌ഫോണുകളും ഇടം പിടിച്ചിട്ടുണ്ട്. ഗാലക്സി എസ്20 പ്ലസ്, ഗാലക്സി നോട്ട് 10 പ്ലസ് എന്നീ സ്മാർട്ട്ഫോണുകൾക്കും ഫ്ലിപ്പ്കാർട്ട് വിലക്കിഴിവ് നൽകുന്നുണ്ട്. ഗാലക്‌സി എ50, ഗാലക്‌സി എ70 എന്നീ ജനപ്രീയ ഡിവൈസുകൾക്കും ആകർഷകമായ ഓഫറുകൾ ഈ സെയിലിലൂടെ ലഭിക്കും.

83,000 രൂപയുടെ ഗാലക്‌സി S20 പ്ലസ് 49,999 രൂപയ്ക്ക്
പ്രധാന സവിശേഷതകൾ
• 6.7 ഇഞ്ച് ക്യുഎച്ച്ഡി + ഡൈനാമിക് അമോലെഡ് 2 എക്സ് ഡിസ്പ്ലേ
• ഒക്ട കോർ എക്‌സിനോസ് 990 / സ്‌നാപ്ഡ്രാഗൺ 865 പ്രോസസർ
• 128/512 ജിബി സ്റ്റോറേജ്, 12 ജിബി റാം
• വൈഫൈ
• എൻഎഫ്‌സി
• ബ്ലൂടൂത്ത്
• ഡ്യൂവൽ സിം
• 12എംപി+ 64എംപി+ 12എംപി+ ഡെപ്ത് ക്യാമറ
• 10 എംപി ഫ്രണ്ട് ക്യാമറ
• ഫിംഗർപ്രിന്റ്
• ഐപി68
• 4500 എംഎഎച്ച് ബാറ്ററി

24,900 രൂപയുടെ സാംസങ് ഗാലക്‌സി A50s 13,999 രൂപയ്ക്ക് സ്വന്തമാക്കാം
പ്രധാന സവിശേഷതകൾ
• 6.4 ഇഞ്ച് (2340 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ ഇൻഫിനിറ്റി-യു സൂപ്പർ അമോലെഡ് ഡിസ്പ്ലേ
• മാലി-ജി 72 ജിപിയുവിനൊപ്പം ഒക്ടാ കോർ എക്‌സിനോസ് 9611 10 എൻഎം പ്രോസസർ
• 64 ജിബി സ്റ്റോറേജുള്ള 4 ജിബി റാം / 128 ജിബി സ്റ്റോറേജുള്ള 6 ജിബി റാം
• മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം
• ആൻഡ്രോയിഡ് 9.0 (പൈ)
• ഡ്യൂവൽ സിം
• 48 എംപി + 5 എംപി + 8 എംപി പിൻ ക്യാമറകൾ
• 32 എംപി മുൻ ക്യാമറ
• ഇരട്ട 4 ജി വോൾട്ടി
• 4000 എംഎഎച്ച് ബാറ്ററി

31,000 രൂപയുടെ സാംസങ് ഗാലക്‌സി A70s 22,999 രൂപയ്ക്ക് സ്വന്തമാക്കാം
പ്രധാന സവിശേഷതകൾ
• 6.7-ഇഞ്ച് (2400 x 1080 പിക്സലുകൾ) ഫുൾ എച്ച്ഡി+ 20: 9 ഇൻഫിനിറ്റി-യു സൂപ്പർ അമോലെഡ് ഡിസ്പ്ലേ
• അഡ്രിനോ 612 ജിപിയുവിനൊപ്പം 2 ജിഗാഹെർട്സ് ഒക്ട കോർ സ്നാപ്ഡ്രാഗൺ 675 മൊബൈൽ പ്ലാറ്റ്ഫോം
• 6 ജിബി റാം, 128 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാം
• സാംസങ് വൺ യുഐയ്ക്കൊപ്പം ആൻഡ്രോയിഡ് 9.0 (പൈ)
• ഡ്യൂവൽ സിം
• 32 എംപി + 5 എംപി + 8 എംപി പിൻ ക്യാമറകൾ
• 32 എംപി ഫ്രണ്ട് ക്യാമറ
• ഡ്യൂവൽ 4 ജി വോൾട്ടി
• 4500mAh (നോർമൽ) / 4400mAh (മിനിമം) ബാറ്ററി

85,000 രൂപയുടെ സാംസങ് ഗാലക്‌സി നോട്ട് 10 പ്ലസ് 54,999 രൂപയ്ക്ക് സ്വന്തമാക്കാം
പ്രധാന സവിശേഷതകൾ
• 6.8 ഇഞ്ച് ക്യുഎച്ച്ഡി + ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ
• ഒക്ട കോർ എക്‌സിനോസ് 9825 / സ്‌നാപ്ഡ്രാഗൺ 855 പ്രോസസർ
• 256 ജിബി സ്റ്റോറേജ്, 8 ജിബി റാം
• വൈഫൈ
• എൻഎഫ്‌സി
• ബ്ലൂടൂത്ത്
• ഹൈബ്രിഡ് ഡ്യുവൽ സിം
• 12 എംപി + 12 എംപി + 16 എംപി + വിജിഎ ഡെപ്‌ത്വിഷൻ പിൻ ക്യാമറ
• 10 എംപി ഫ്രണ്ട് ക്യാമറ
• 45W ചാർജിംഗുള്ള 4300 MAh ബാറ്ററി


Click it and Unblock the Notifications








