സാംസങ് ഗാലക്സി എസ്21 സീരീസ് സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർക്ക് 10,000 രൂപ ക്യാഷ്ബാക്ക്
ഇന്ത്യയിൽ ഏറെ ജനപ്രിതിയുളള്ള സ്മാർട്ട്ഫോൺ ബ്രാന്റാണ് സാംസങ്. എല്ലാ വില വിഭാഗത്തിലും സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കുന്ന ദക്ഷിണ കൊറിയൻ ടെക് ഭീമൻ ഇപ്പോൾ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് മികച്ചൊരു ഓഫറുമായി വന്നിരിക്കുകയാണ്. സാംസങ് ഗാലക്സി എസ്21 സീരീസിലെ ഏറ്റവും പുതിയ മുൻനിര സ്മാർട്ട്‌ഫോണുകൾ വാങ്ങുന്നവർക്ക് ക്യാഷ്ബാക്ക് ഓഫറാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ ഈ ഓഫറുകൾ സാംസങ് എക്സ്ക്ലൂസീവ് സ്റ്റോറുകൾ, സാംസങ്.കോം, ഇ-കൊമേഴ്‌സ് പോർട്ടലുകൾ, പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിലെല്ലാം ലഭ്യമാണ്. ഈ ഓഫറുകൾ ഡിസംബർ 22 വരെ മാത്രമായിരിക്കും ലഭിക്കുന്നത്.

സാംസങ് ഗാലക്സി എസ്21+ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് 10,000 രൂപ ക്യാഷ്ബാക്ക് ആണ് കമ്പനി നൽകുന്നത്. ഈ മികച്ച ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ വാങ്ങുന്നതിനായി ഐസിഐസിഐ ബാങ്ക് കാർഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് 10,000 രൂപ അധിക ക്യാഷ്ബാക്കും സാംസങ് നൽകുന്നുണ്ട്. 5,000 രൂപയുടെ അപ്‌ഗ്രേഡ് ബോണസും ഈ സ്മാർട്ട്റഫോൺ വാങ്ങുന്നവർക്ക് ലഭിക്കും.

സാംസങ് ഗാലക്സി എസ്21 സ്റ്റാൻഡേർഡ് വേരിയന്റ് വാങ്ങുന്നവർക്കും കമ്പനി ക്യാഷ്ബാക്ക് ഓഫർ നൽകുന്നുണ്ട്. ഈ ഓഫർ പ്രകാരം ഗാലക്സി എസ്21+ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് ലഭിക്കുന്ന അതേ രിതിയിലുള് 10,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ടാണ് ഗാലക്‌സി എസ്21 സ്റ്റാൻഡേർഡ് വേരിയന്റിനും ലഭിക്കുന്നത്. ഈ ഡിവൈസ് വാങ്ങാൻ ഐസിഐസിഐ ബാങ്ക് കാർഡ് ഉപയോഗിക്കുമ്പോൾ 5,000 രൂപ ക്യാഷ്ബാക്കും 5000 രൂപയുടെ അപ്‌ഗ്രേഡ് ബോണസും ലഭിക്കും. ഇത് ഫോണിന്റെ വില വൻതോതിൽ കുറയ്ക്കുന്ന ഓഫർ തന്നെയാണ്.

സാംസങ് ഗാലക്സി എസ്21+ സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് ലോഞ്ച് ചെയ്യുമ്പോൾ 81,999 രൂപയായിരുന്നു വില. ഡിവൈസിന്റെ 8 ജിബി റാമും 256 ജിബി സ്‌റ്റോറേജ് സ്‌പേസും ഉള്ള വേരിയന്റിന് 85,999 രൂപയാണ് വില. സാംസങ് ഗാലക്സി എസ്21 സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജ് ഓപ്ഷനുമുള്ള സ്റ്റാൻഡേർഡ് വേരിയന്റിന് 61,999 രൂപയാണ് വില. 256 ജിബി സ്റ്റോറേജ് സ്‌പേസുള്ള ഹൈ-എൻഡ് മോഡലിന്റെ വില 65,999 രൂപയാണ്.

സാംസങ് ഗാലക്സി എസ്21 സീരീസ്: സവിശേഷതകൾ
സാംസങ് ഗാലക്സി എസ്21+ സ്മാർട്ട്ഫോണിൽ 6.7-ഇഞ്ച് ഫ്ലാറ്റ് എഫ്എച്ച്ഡി+ ഡൈനാമിക് അമോലെഡ് 2എക്സ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ സ്‌ക്രീനിന് 2400 x 1080 പിക്‌സൽ റെസല്യൂഷനാണ് ഉള്ളത്. എച്ച്ഡിആർ+ സർട്ടിഫൈഡ് അഡാപ്റ്റീവ് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്ന ഡിസ്പ്ലെയാണ് ഇത്. ഈ ഡിസ്പ്ലെയുടെ സുരക്ഷയ്ക്കായി ഐ കംഫർട്ട് ഷീൽഡും നൽകിയിട്ടുണ്ട്. ഈ സ്‌മാർട്ട്‌ഫോണിൽ ഒക്ടാ-കോർ 64-ബിറ്റ് എക്‌സിനോസ് 2100 പ്രോസസറാണ് സാംസങ് നൽകിയിട്ടുള്ളത്.

12 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസോട് കൂടിയ ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസിൽ ഉള്ളത്. 12 എംപി വൈഡ് ആംഗിൾ ലെൻസ്, 64 എംപി ടെലിഫോട്ടോ ലെൻസ് എന്നിവയാണ് ഈ ക്യാമറ സെറ്റപ്പിൽ നൽകിയിട്ടുള്ളത്. സ്മാർട്ട്ഫോണിന്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 10എംപി ഡ്യുവൽ പിക്സൽ ക്യാമറ സെൻസറാണ് ഉള്ളത്. ഫാസ്റ്റ് വയർലെസ് ചാർജിംഗ് 2.0, ആൻഡ്രോയിഡ് 11 ഒഎസ്, 8 ജിബി റാം, 128 ജിബി/256 ജിബി സ്റ്റോറേജ് സ്പേസ് എന്നിവയും ഈ സ്മാർട്ട്ഫോണിൽ ഉണ്ട്. 4800 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൽ സാംസങ് നൽകിയിട്ടുള്ളത്.

സാംസങ് ഗാലക്സി എസ്21 സ്മാർട്ട്ഫോണിന്റെ കാര്യം നോക്കിയാൽ, ഗാലക്‌സി എസ്21+ ഫോണിലെ സവിശേഷതകളുടെ ചെറിയ ടോൺ-ഡൗൺ ഫീച്ചേഴ്സ് ആണ് ഉള്ളത്. 2400 x 1080 പിക്സൽ റെസല്യൂഷനുള്ള 6.2-ഇഞ്ച് എഫ്എച്ച്ഡി+ ഡൈനാമിക് അമോലെഡ് 2എക്സ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. എച്ച്ഡിആർ+ സർട്ടിഫൈഡ് അഡാപ്റ്റീവ് 120Hz റിഫ്രഷ് റേറ്റ് സ്ക്രീനാണ് ഇത്. ഈ ഡിസ്പ്ലെയുടെ സുരക്ഷയ്ക്കായി സാംസങ് ഐ കംഫർട്ട് ഷീൽഡും നൽകിയിട്ടുണ്ട്.

ഒക്ടാ കോർ 64-ബിറ്റ് എക്‌സിനോസ് 2100 ചിപ്‌സെറ്റിന്റെ കരുത്തിലാണ് സാംസങ് ഗാലക്സി എസ്21 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഈ ഡിവൈസിൽ 8 ജിബി റാമും 128 ജിബി/256 ജിബി സ്റ്റോറേജ് സ്‌പെയ്‌സുമാണ് ഉള്ളത്. ക്യാമറ സെറ്റപ്പ് ഗാലക്‌സി എസ്21+ന് സമാനമാണ് 64 എംപി ടെലിഫോട്ടോ ലെൻസ്, 12എംപി വൈഡ് ആംഗിൾ ലെൻസ്, 12 എംപി വൈഡ് ആംഗിൾ ലെൻസ് എന്നിവ ഈ ഡിവൈസിലും നൽകിയിട്ടുണ്ട്. സെൽഫി ക്യാമറയും 10 എംപി തന്നെയാണ്. ഈ ക്യാമറ സെറ്റപ്പാണ് സാംസങ് ഗാലക്സി എസ്21 സീരീസിന്റെ ഏറ്റവും വലിയ ആകർഷണം.

സാംസങ് ഗാലക്സി എസ്21 സ്മാർട്ട്ഫോണിൽ 4000 എംഎഎച്ച് ബാറ്ററിയാണ് സാംസങ് നൽകിയിട്ടുള്ളത്. ഗാലക്സി എസ്21 സീരീസിലെ രണ്ട് സ്മാർട്ട്‌ഫോണുകളും ഐപി68 വാട്ടർ, ഡസ്റ്റ് റസിസ്റ്റൻസുമായി വരുന്നു. രണ്ട് ഡിവൈസുകളും 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും 15W ഫാസ്റ്റ് വയർലെസ് ചാർജിങ് സപ്പോർട്ടും പായ്ക്ക് ചെയ്യുന്നുയ ഫാന്റം വൈറ്റ്, ഫാന്റം ഗ്രേ, ഫാന്റം പിങ്ക്, ഫാന്റം വയലറ്റ് എന്നീ നിറങ്ങളിലാണ് സാംസങ് ഗാലക്സി എസ്21 ലഭ്യമാകുന്നത്. ഗാലക്‌സി എസ്21+ ഫാന്റം വയലറ്റ്, ഫാന്റം സിൽവർ, ഫാന്റം ബ്ലാക്ക് നിറങ്ങളിൽ ലഭ്യമാകും.


Click it and Unblock the Notifications








