സാംസങ് ഗാലക്‌സി എം31 എസ്, ഗാലക്‌സി എം11, ഗാലക്‌സി എം01 എന്നിവയുടെ വില കുറച്ചു

|

സാംസങ് അതിന്റെ ജനപ്രീയ സ്മാർട്ട്ഫോൺ സീരിസായ എം സീരിലെ മൂന്ന് സ്മാർട്ട്ഫോണുകളുടെ വില കുറച്ചു. ഗാലക്‌സി എം31എസ്, ഗാലക്‌സി എം11, ഗാലക്‌സി എം01 സ്മാർട്ട്ഫോണുകൾക്കാണ് വില കുറച്ചിരിക്കുന്നത്. ഈ സ്മാർട്ട്ഫോണുകൾ മുമ്പത്തെ വിലയേക്കാൾ 1,000 കുറവിൽ ലഭിക്കും. പുതുക്കിയ വിലകൾ ഇതിനകം സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഈ വിലക്കിഴിവ് ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിലും ലഭിക്കും. ആമസോൺ വഴിയും ഈ സ്മാർട്ട്ഫോണുകൾ ലഭ്യമാണ്.

 

പുതിയ വില

പുതിയ വില

സാംസങ് ഗാലക്‌സി എം31എസ് സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 21,499 രൂപയാണ് വില. 6 ജിബി റാം മോഡലിന് 19,499 രൂപ വിലയുണ്ട്. ഗാലക്‌സി എം 11ന്റെ 3 ജിബി + 32 ജിബി സ്റ്റോറേജ് മോഡലിന് 10,499 രൂപയാണ് വില. 4 ജിബി + 64 ജിബി സ്റ്റോറേജ് ഓപ്ഷന് 11,999 രൂപ വിലയുണ്ട്. ഗാലക്സി എം01 സ്മാർട്ട്ഫോണിന്റെ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള ഓപ്ഷന് 7,999 രൂപയാണ് വില.

കൂടുതൽ വായിക്കുക: അഞ്ച് ക്യാമറകളുമായി സാംസങ് ഗാലക്‌സി എ72 സ്മാർട്ട്ഫോൺ വരുന്നുകൂടുതൽ വായിക്കുക: അഞ്ച് ക്യാമറകളുമായി സാംസങ് ഗാലക്‌സി എ72 സ്മാർട്ട്ഫോൺ വരുന്നു

സാംസങ് ഗാലക്‌സി എം31എസ്: സവിശേഷതകൾ

സാംസങ് ഗാലക്‌സി എം31എസ്: സവിശേഷതകൾ

32 എംപി സെൽഫി ക്യാമറയുള്ള പഞ്ച്-ഹോൾ ഡിസൈനോട് കൂടിയ 6.5 ഇഞ്ച് എഫ്എച്ച്ഡി + അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയാണ് ഗാലക്സി എം31എസ് സ്മാർട്ട്ഫോണിൽ ഉള്ളത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഈ ഡിവൈസിന് കരുത്ത് നൽകുന്നത് എക്‌സിനോസ് 9611 എസ്ഒസിയാണ്. ആൻഡ്രോയിഡ് 10 ബേസ്ഡ് വൺ യുഐ 2.0വിൽ പ്രവർത്തിക്കുന്ന ഡിവൈസിൽ 6,000 എംഎഎച്ച് ബാറ്ററിയും 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമുണ്ട്.

ക്യാമറ സെറ്റപ്പ്
 

64 എംപി പ്രൈമറി സെൻസർ, 12 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, രണ്ട് 5 എംപി ഡെപ്ത്, മാക്രോ സെൻസറുകൾ എന്നിവടങ്ങുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് എം31എസ് സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഈ ഫോണിലുള്ള പ്രോസസറിന് കരുത്ത് താരതമ്യേന കുറവാണെങ്കിലും പ്രശ്‌നമൊന്നും ഇല്ലാതെ ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കും. ക്യാമറ സവിശേഷതകളും ഫോണിന്റെ ബാറ്ററി പെർഫോമൻസും മികച്ചതാണ്.

കൂടുതൽ വായിക്കുക: റിയൽ‌മി നാർ‌സോ 20 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽ‌പന സെപ്റ്റംബർ‌ 28ന്‌; വിലയും ഓഫറുകളുംകൂടുതൽ വായിക്കുക: റിയൽ‌മി നാർ‌സോ 20 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽ‌പന സെപ്റ്റംബർ‌ 28ന്‌; വിലയും ഓഫറുകളും

സാംസങ് ഗാലക്‌സി എം11: സവിശേഷതകൾ

സാംസങ് ഗാലക്‌സി എം11: സവിശേഷതകൾ

ഗാലക്‌സി എം11 സ്മാർട്ട്ഫോണിൽ 6.4 ഇഞ്ച് എച്ച്ഡി + എൽസിഡി ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്. സ്‌നാപ്ഡ്രാഗൺ 450 എസ്ഒസി പായ്ക്ക് ചെയ്യുന്ന ഡിവൈസിൽ 4 ജിബി റാമും നൽകിയിട്ടുണ്ട്. 13 എംപി പ്രൈമറി ക്യാമറ, 5 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 2 എംപി ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഡിവൈസിൽ കമ്പനി നൽകിയിട്ടുള്ളത്.

ക്യാമറ

8 എംപി സെൽഫി ക്യാമറയുള്ള ഡിവൈസിൽ 5,000 എംഎഎച്ച് ബാറ്ററിയും സാംസങ് നൽകിയിട്ടുണ്ട്. ഡിവൈസിന്റെ പിൻവശത്ത് ഫിംഗർപ്രിന്റ് സെൻസർ നൽകിയിട്ടുണ്ട്. സ്മാർട്ട്ഫോൺ ഡോൾബി അറ്റ്‌മോസും സപ്പോർട്ട് ചെയ്യുന്നു. ആദ്യമായി ഉപയോഗിക്കുന്നവർക്ക് സാംസങ് ഗാലക്‌സി എം11 മികച്ച ചോയ്‌സ് ആയിരിക്കും. 5,000 എംഎഎച്ച് ബാറ്ററിയുള്ള സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് സ്നാപ്ഡ്രാഗൺ 450 ചിപ്‌സെറ്റാണ്.

കൂടുതൽ വായിക്കുക: ഷവോമി റെഡ്മി നോട്ട് 10 പുറത്തിറങ്ങുക സ്‌നാപ്ഡ്രാഗൺ 750 SoCയുടെ കരുത്തോടെകൂടുതൽ വായിക്കുക: ഷവോമി റെഡ്മി നോട്ട് 10 പുറത്തിറങ്ങുക സ്‌നാപ്ഡ്രാഗൺ 750 SoCയുടെ കരുത്തോടെ

Best Mobiles in India

English summary
Samsung has slashed the price of three smartphones in its M Series. The Galaxy M31s, Galaxy M11 and Galaxy M01 smartphones price slashed up to Rs. 1,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X