ഫോൺ നന്നാക്കാൻ കൊടുക്കുമ്പോൾ ഒന്നും ഡിലീറ്റ് ചെയ്യേണ്ട, പുതിയ റിപ്പയർ മോഡുമായി സാംസങ്

|

ദക്ഷിണ കൊറിയൻ ഇലക്ട്രോണിക്സ് നിർമ്മാതാക്കളായ സാംസങ് മികച്ച സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അടക്കം അവതരിപ്പിച്ചിട്ടുണ്ട്. ഒരു സ്മാർട്ട്ഫോൺ നിർമ്മാണ കമ്പനിയുടെ ദൌത്യം ഫോൺ പുറത്തിറക്കുകയും കച്ചവടം ചെയ്യുകയും മാത്രമല്ലെന്നും ഉപയോക്താക്കളുടെ എല്ലാ ആശങ്കകളെയും പരിഹരിക്കുക കൂടിയാണ് എന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് ഇപ്പോൾ സാംസങ്.

സാംസങ്

ഉപയോക്താക്കളുടെ സുരക്ഷയും മറ്റും സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുന്നതിന് നിരവധി പ്രോഗ്രാമുകളും ഫീച്ചറുകളും സാംസങ് അവതരിപ്പിക്കുന്നുണ്ട്. അടുത്തിടെ കമ്പനി പുറത്തിറക്കിയ ഏറ്റവും പുതിയ സവിശേഷതകളിലൊന്നാണ് റിപ്പയർ മോഡ്. അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ ഫോണുകൾ നന്നാക്കാൻ കൊടുക്കുമ്പോൾ നമുക്ക് ഓൺ ചെയ്യാവുന്ന ഒരു മോഡ് ആണ് ഇത്.

റിപ്പയർ മോഡ്

പുതിയ റിപ്പയർ മോഡിലൂടെ നമ്മുടെ ഡറ്റ സുരക്ഷിതമായിരിക്കും. റിപ്പയർ മോഡ് ഉപയോക്താക്കൾക്ക് അവരുടെ ഡിവൈസുകൾ ഒരു ടെക്നീഷ്യൻ റിപ്പയർ ചെയ്യുമ്പോൾ ഡാറ്റ അയാൾക്ക് എടുക്കാൻ സാധിക്കാത്ത രീതിയിൽ സൂക്ഷിക്കാൻ സഹായിക്കുന്നു.മ്മുടെ ഫോണുകൾ സർവ്വീവിന് നൽകുമ്പോൾ ഉണ്ടാകാറുള്ള വലിയ ആശങ്ക അതിലുള്ള നമ്പരുകളോ ഫോട്ടോകളോ വീഡിയോകളോ മെസേജുകളോ മറ്റൊരാൾ കാണും എന്നതാണ്.

കാത്തിരിക്കൂ, കിടിലൻ സ്മാർട്ട്ഫോണുകൾ ഈ മാസം ഇന്ത്യൻ വിപണിയിലെത്തുംകാത്തിരിക്കൂ, കിടിലൻ സ്മാർട്ട്ഫോണുകൾ ഈ മാസം ഇന്ത്യൻ വിപണിയിലെത്തും

സ്വകാര്യഡാറ്റ

നമ്മുടെ ഫോണിലെ സ്വകാര്യ ഫോട്ടോകളും മറ്റും സർവ്വീസിനായി ഫോൺ നൽകുന്ന അവസരങ്ങളിൽ നമ്മൾ ഡിലീറ്റ് ചെയ്ത് കളയാറുണ്ട്. ഇത്തരത്തിൽ ഡിലീറ്റ് ചെയ്യാത്ത ഫോട്ടോകളും മറ്റും ദുരുപയോഗം ചെയ്യപ്പെട്ടതായും വിവരങ്ങൾ ഉണ്ട്. ഇത്തരത്തിൽ നമ്മുടെ ഡാറ്റയിലേക്കുള്ള അനധികൃത ആക്‌സസ് സംബന്ധിച്ച ആശങ്കകൾ ഇല്ലാതാക്കുകയാണ് സാംസങ് റിപ്പയർ മോഡ് ഫീച്ചറിന്റെ ലക്ഷ്യം. ഇത് എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് നോക്കാം.

സർവ്വീസ്

സാംസങ് ഗാലക്‌സി എസ്21 ഉപയോക്താക്കൾക്ക് അവരുടെ ഡിവൈസ് നന്നാക്കാൻ സർവ്വീസ് സെന്ററിന് കൈമാറുന്നതിന് മുമ്പ് റിപ്പയർ മോഡ് ഫീച്ചർ ഓൺ ചെയ്യാൻ സാധിക്കും. ഈ ഫീച്ചർ ഓൺ ചെയ്ത് കഴിഞ്ഞാൽ ഡോക്യുമെന്റുകൾ, ഫോട്ടോകൾ, വീഡിയോകൾ, മറ്റ് ഫയലുകൾ എന്നിവയുൾപ്പെടെ ഡിവൈസിലുള്ള തിരഞ്ഞെടുത്ത ഡാറ്റകൾ ഹൈഡ് ചെയ്യാൻ സാധിക്കും. ഇത് റിപ്പയർ ചെയ്യുന്ന ആളുകൾക്ക് കാണാൻ സാധിക്കില്ല.

ടെക്നീഷ്യൻ

സർവ്വീസ് സെന്ററിലെ ടെക്നീഷ്യൻ കാണരുതെന്ന് നമ്മൾ ആഗ്രഹിക്കുന്ന ഡാറ്റ തിരഞ്ഞെടുത്ത് റിപ്പയർ മോഡ് ഓൺ ചെയ്ത് കഴിഞ്ഞാൽ ഡിവൈസ് റീസ്റ്റാർട്ട് ചെയ്യം. ഡിവൈസ് റീബൂട്ട് ചെയ്ത് കഴിഞ്ഞാൽ ടെക്നീഷ്യൻ ആക്സസ് ചെയ്താൽ കുഴപ്പമില്ലെന്ന് നമ്മൾ കരുതുന്ന ഡാറ്റ മാത്രമേ ഫോണിൽ കാണിക്കുകയുള്ളു. മറ്റുള്ള, നമ്മൾ തിരഞ്ഞെടുത്ത ഡാറ്റയെല്ലാം ഒളിപ്പിച്ച് വയ്ക്കും. നമ്മൾ ഹൈഡ് ചെയ്ത ഡാറ്റ ആക്‌സസ് ചെയ്യാൻ സർവ്വീസ് സെന്ററിലെ സാങ്കേതിക വിദഗ്ധന് കഴിയില്ല, ഇത് ഉപയോക്താക്കളെ സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകളിൽ നിന്ന് രക്ഷപ്പെടുത്തും.

ഇന്ത്യക്കാർ ഐഫോണുകൾക്ക് പിന്നാലെ; ഒപ്പം ഓടിയെത്തുമോ ചൈനീസ് കമ്പനികൾഇന്ത്യക്കാർ ഐഫോണുകൾക്ക് പിന്നാലെ; ഒപ്പം ഓടിയെത്തുമോ ചൈനീസ് കമ്പനികൾ

റിപ്പയർ മോഡ്

സർവ്വീസ് കഴിഞ്ഞ് നമുക്ക് സ്മാർട്ട്ഫോൺ സർവ്വീസ് സെന്ററിൽ നിന്നും തിരികെ ലഭിച്ചാൽ ഉടൻ പാസ്‌വേഡോ വിരലടയാളമോ നൽകി റിപ്പയർ മോഡ് ഓഫ് ചെയ്യാവുന്നതാണ്. ഇത് ഓഫ് ചെയ്ത് കഴിഞ്ഞാൽ ഡിവൈസിൽ സേവ് ചെയ്തിരിക്കുന്ന എല്ലാ ഫയലുകളും ഡാറ്റയും നമുക്ക് ആക്‌സസ് ചെയ്യാൻ കഴിയും. ദക്ഷിണ കൊറിയയിലെ സാംസങ് ഗാലക്സി എസ്21ന്റെ നിലവിലെ ഉപയോക്താക്കൾക്ക് മാത്രമേ ഈ ഫീച്ചർ ഇപ്പോൾ ലഭ്യമാക്കിയിട്ടുള്ളു.

സുരക്ഷ

അധികം വൈകാതെ തന്നെ സാംസങിന്റെ എല്ലാ ഡിവൈസുകളിലും, എല്ലാ രാജ്യങ്ങളിലും റിപ്പയർമോഡ് എന്ന സുരക്ഷയെ മുൻനിർത്തിയുള്ള ഫീച്ചർ ലഭ്യമാകും. സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ആളുകൾക്കുള്ള വലിയൊരു ആശങ്ക പരിഹരിക്കുന്ന കാര്യം തന്നെയാണ് ഇപ്പോൾ സാംസങ് കൊണ്ടുവന്നിരിക്കുന്നത്. ഈ ഫീച്ചർ ഇനി വരുന്ന എല്ലാ ഡിവൈസുകളിലും ഉൾപ്പെടുത്താനും സാധ്യത കൂടുതലാണ്.

ബാറ്ററി ആൻഡ് ഡിവൈസ് കെയർ

ബിൽറ്റ്-ഇൻ സെറ്റിങ്സ് ആപ്പിലെ "ബാറ്ററി ആൻഡ് ഡിവൈസ് കെയർ" വിഭാഗത്തിൽ ആയിരിക്കും റിപ്പയർ മോഡ് ഓണാക്കാനുള്ള ഓപ്ഷൻ ലഭിക്കുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത്തരത്തിൽ റിപ്പയർ മോഡ് ഓൺ ചെയ്താൽ അത് നിങ്ങളുടെ ഫോൺ ഓപ്പൺ ചെയ്യുന്ന ടെക്നീഷ്യനെ പല ഡാറ്റകളും കാണുന്നതിൽ നിന്ന് മറയ്ക്കുന്നു. നിങ്ങളുടെ ഫോട്ടോകളും വ്യക്തിഗത ഡാറ്റയും സാങ്കേതികമായി മറയ്ക്കുക എന്ന ലക്ഷ്യമാണ് ഇതിനുള്ളത്.

ഗെയിം കളിക്കുന്നവർക്ക് വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്‌മാർട്ട്‌ഫോണുകൾഗെയിം കളിക്കുന്നവർക്ക് വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്‌മാർട്ട്‌ഫോണുകൾ

ആപ്പുകളിലേക്കുള്ള ആക്സസ്

റിപ്പയർ മോഡ് ഓൺ ചെയ്താൽ ഡിഫോൾട്ട് ഇൻസ്റ്റാൾ ചെയ്ത ആപ്പുകൾ മാത്രമേ റിപ്പയർ ചെയ്യുന്ന വ്യക്തിക്ക് ആക്‌സസ് ചെയ്യാനാകൂ എന്നും റിപ്പോർട്ടുകളുണ്ട്. റിപ്പയർ മോഡ് ഉപയോക്താവിന് മാത്രമേ ഓണാക്കാൻ കഴിയൂ എന്നതാണ് മറ്റൊരു പ്രധാന കാര്യം. ഇത് ഓൺ ചെയ്യാനും പാസ്വേഡോ ഫിങ്കർപ്രിന്റോ ആവശ്യമായി വരും എന്നാണ് സൂചനകൾ. ഇത് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ സാംസങ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

എർലിബേർഡ് ടു ഗോ

റിപ്പയർ മോഡ് കൂടാതെ സാംസങ് ഒരു എർലിബേർഡ് ടു ഗോ പ്രോഗ്രാമും അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ ഉപയോക്താക്കൾക്ക് വരാനിരിക്കുന്ന ഗാലക്‌സി ഡിവൈസുകൾ മറ്റുള്ളവർക്ക് ലഭിക്കുന്നതിന് മുമ്പ് പരീക്ഷിക്കാൻ അവസരം ലഭിക്കും. പരിമിതമായ ആളുകൾക്ക് മാത്രമാണ് ഈ അവസരം ലഭിക്കുന്നത്. വിപണിയിൽ വിൽപ്പനയ്ക്ക് എത്തുന്നതിന് മുമ്പ് ഫോൺ പരീക്ഷിക്കാനുള്ള അവസരമാണ് ആളുകൾക്ക് ലഭിക്കുന്നത്.

ലോട്ടറി രീതി

ലോട്ടറി രീതിയിൽ തിരഞ്ഞെടുക്കുന്ന ആളുകൾക്ക് ആയിരിക്കും ലോഞ്ച് ചെയ്യുന്നതിന് മുമ്പ് ഫോണുകൾ പരീക്ഷിക്കാനുള്ള അവസരം ഉണ്ടാകുന്നത്. ഇത്തരത്തിൽ തിരഞ്ഞെടുക്കുന്ന 1800 വിജയികളിൽ ആദ്യം വരുന്നവർക്ക് ആദ്യം സേവനം എന്ന അടിസ്ഥാനത്തിൽ ഉൽപ്പന്നങ്ങൾ ലഭ്യമാക്കും. സ്റ്റോറികൾ സബ്മിറ്റ് ചെയ്യുന്ന ഉപയോക്താക്കളെയാണ് ലോട്ടറി രീതിയിൽ തിരഞ്ഞെടുക്കുന്നത്. സാംസങ് സ്റ്റോറുകളിൽ നിന്നായിരിക്കും ഈ ഉത്പന്നങ്ങൾ ലഭ്യമാകുന്നത്.

12GB റാമിന്റെ കരുത്തുമായി വിപണിയിലെത്തിയ കിടിലൻ സാംസങ് സ്മാർട്ട്ഫോണുകൾ12GB റാമിന്റെ കരുത്തുമായി വിപണിയിലെത്തിയ കിടിലൻ സാംസങ് സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
Repair Mode is one of the recently released features by Samsung. As its name suggests, this is a mode that we can turn on when sending phones for repair.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X