Home
Mobile

200 എംപി ക്യാമറയുമായി സാംസങ് ഗാലക്സി എസ്23 അൾട്ര സ്മാർട്ട്ഫോൺ: റിപ്പോർട്ട്

ദക്ഷിണകൊറിയൻ സ്മാർട്ട്ഫോൺ ബ്രാന്റായ സാംസങിന് ഇന്ത്യ അടക്കമുള്ള വിപണികളിൽ ജനപ്രിതി ഏറെയാണ്. ബ്രാന്റിന്റെ ഏറ്റവും വില കൂടിയ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങുന്ന പ്രീമിയം വിഭാഗമാണ് ഗാലക്സി എസ്. ഈ വിഭാഗത്തിലെ പുതിയ സ്മാർട്ട്ഫോണുകൾ അടങ്ങുന്ന സാംസങ് ഗാലക്‌സി എസ്22 സീരീസുമായി ബന്ധപ്പെട്ട ചില റിപ്പോർട്ടുകൾ അടുത്ത കാലത്തായി ഓൺലൈനിൽ സജീവമാണ്. കമ്പനിയിൽ നിന്നുള്ള വരാനിരിക്കുന്ന മുൻനിര സ്മാർട്ട്‌ഫോൺ സീരിസിൽ സാംസങ് ഗാലക്സി എസ്22, സാംസങ് ഗാലക്സി എസ്22+, സാംസങ് ഗാലക്സി എസ്22 അൾട്രാ എന്നീ സ്മാർട്ട്‌ഫോണുകൾ ഉണ്ടായിരിക്കും.

സാംസങ്

ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് സാംസങ് ഗാലക്സി എസ്22 അൾട്ര സ്മാർട്ട്ഫോണിന്റെ പ്രൈമറി സെൻസറിന്റെ റെസല്യൂഷൻ 108 എംപി ആയിരിക്കും. മൂന്ന് വർഷമായി സാംസങ് ഈ സെൻസർ ഒപ്റ്റിമൈസ് ചെയ്തു. ഗാലക്‌സി എസ് 22 അൾട്രാ ഈ സെൻസറിന്റെ പരമാവധി കഴിവുകൾ പ്രകടമാക്കും. എന്നാൽ അടുത്ത തലമുറ മുതൽ, സാംസങ് ഒരു പുതിയ സെൻസർ ആയിരിക്കും തങ്ങളുടെ ഡിവൈസുകളിൽ ഉൾപ്പെടുത്തുക. സാംസങ് ഗാലക്‌സി എസ് 23 സീരീസിൽ ഐസോസെൽ എച്ച്‌പി 1 സെൻസർ ഉപയോഗിക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ.

ഗാലക്സി എസ്23 അൾട്രാ

റിപ്പോർട്ടുകൾ അനുസരിച്ച് ഗാലക്സി എസ്22 സീരിസിന് ശേഷം പുറത്തിറക്കുന്ന സാംസങ് ഗാലക്‌സി എസ്23 സീരിസിലെ ഹൈ എൻഡ് മോഡലായ ഗാലക്സി എസ്23 അൾട്രാ സ്മാർട്ട്ഫോമിൽ 200 മെഗാപിക്‌സൽ റെസലൂഷനുള്ള പുതിയ സെൻസർ ആയിരിക്കും സാംസങ് നൽകുന്നത്. സ്മാർട്ട്ഫോൺ ഫോട്ടോഗ്രാഫിയെ തന്നെ മാറ്റി മറിക്കാൻ പോന്ന ക്യാമറ സെറ്റപ്പായിരിക്കും ഇത്. സെപ്തംബർ മാസത്തിൽ ആദ്യം സാംസങ് അവതരിപ്പിച്ച ഐഎസ്ഒസെൽ എച്ച്പി1 സെൻസർ 200 മെഗാപിക്സലിനെ സപ്പോർട്ട് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ.

ഐഎസ്ഒസെൽ എച്ച്പി1

സാംസങിന്റെ പുതിയ ഐഎസ്ഒസെൽ എച്ച്പി1 സെൻസറിന്റെ ഒപ്റ്റിക്കൽ ഫോർമാറ്റ് 1 / 1.22 ഇഞ്ച് ആണ്, അതിന്റെ പിക്സൽ വലിപ്പം 0.64 മൈക്രോൺ ആണ്. ഐഎസ്ഒസെൽ എച്ച്പി1 സെൻസറിന് സെക്കൻഡിൽ 30 ഫ്രെയിമുകൾ (എഫ്പിഎസ്) എന്ന നിരക്കിൽ 8കെ വീഡിയോകൾ എടുക്കാൻ കഴിയും. കുറഞ്ഞ ഫീൽഡ് ഓഫ് വ്യൂവിലാണ് ഇത് സാധ്യമാകുന്നത്. ലോകത്തിലെ തന്നെ പല സ്മാർട്ട്ഫോൺ നിർമ്മാതാക്കളും സാംസങിന്റെ സെൻസറുകളാണ് തങ്ങളുടെ ഡിവൈസുകളിൽ ഉപയോഗിക്കുന്നത്. സാംസങ് സ്മാർട്ട്ഫോൺ ക്യാമറ നിർമ്മാണത്തിൽ ഏറെ മുന്നിലുള്ള കമ്പനിയാണ്.

ഉയർന്ന റെസല്യൂഷൻ

ഉയർന്ന റെസല്യൂഷൻ ഇമേജ് സെൻസറുകൾ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്ന അൾട്രാഫൈൻ പിക്‌സൽ സാങ്കേതികവിദ്യകൾക്ക് സാംസങ് തുടക്കമിടുകയാണെന്ന് സാംസങ് ഇലക്‌ട്രോണിക്‌സിലെ സെൻസർ ബിസിനസ്സ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡക്യുൻ ചാങ് അടുത്തിടെ പറഞ്ഞിരുന്നു. തടസ്സങ്ങൾ ഭേദിക്കുന്ന ഐഎസ്ഒസെൽ എച്ച്പി1 സെൻസറും അൾട്രാഫാസ്റ്റ് ഓട്ടോഫോക്കസ് നൽകുന്ന ഐഎസ്ഒസെൽ ജിഎൻ5 എന്നിവ ഉപയോഗിച്ച് സാംസങ് അടുത്ത തലമുറ മൊബൈൽ ഇമേജിംഗ് സാങ്കേതികവിദ്യകളിലേക്ക് കടക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ചാമിലിയൻ സെൽ സാങ്കേതികവിദ്യ

ഏറ്റവും പുതിയ ഐഎസ്ഒസെൽ എച്ച്പി1 സെൻസറിൽ ഒരു പുതിയ ചാമിലിയൻ സെൽ സാങ്കേതികവിദ്യയുണ്ട്. സാഹചര്യം അനുസരിച്ച് ഈ സാങ്കേതിക വിദ്യ ടു-ബൈ-ടു, ഫോർ-ബൈ-ഫോർ, ഫുൾ പിക്സൽ ലേഔട്ട് എന്നിവ ഉപയോഗിക്കുന്നു. ഗാലക്‌സി എസ്23 അൾട്രായിൽ ചാമിലിയൻ സെൽ പിക്‌സൽ മെർജിംഗ് സാങ്കേതികവിദ്യ സാംസങ് ഉപയോഗിക്കുന്നുവെന്ന് സാംസങ് തന്നെ വെളിപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. റെസല്യൂഷൻ 50 അല്ലെങ്കിൽ 12.5 എംപി ആയി കുറയ്ക്കുമ്പോൾ മികച്ച ഇമേജുകൾ എടുക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കും. പിക്സൽ വലുപ്പം 1.28 മൈക്രോണും രണ്ടാമത്തേതിൽ 2.65 മൈക്രോണുമായിരിക്കും. സെൻസർ 30 എഫ്പിഎസിൽ 8കെ വീഡിയോ റെക്കോർഡിംഗും 120 എഫ്പിഎസിൽ 4കെ വീഡിയോയും സപ്പോർട്ട് ചെയ്യുന്നു.

Best Mobiles in India

English summary
Samsung will be offering a new sensor with a resolution of 200 megapixels on the Galaxy S23 Ultra smartphone, the high-end model in the Samsung Galaxy S23 series.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X