Samsung Galaxy M51: 25W ഫാസ്റ്റ് ചാർജിംഗുമായി സാംസങ് ഗാലക്‌സി M51 അടുത്ത മാസം പുറത്തിറങ്ങും
പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ സാംസങിന്റെ പുതിയ ഡിവൈസായ ഗാലക്‌സി M51 അടുത്ത മാസം ഇന്ത്യയിൽ പുറത്തിറക്കുമെന്ന് റിപ്പോർട്ട്. ഗാലക്‌സി എം51 സ്മാർട്ട്ഫോണിനെ കുറിച്ചുള്ള ലീക്ക് റിപ്പോർട്ടുകളും മറ്റും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. സ്മാർട്ട്‌ഫോൺ ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി എഫ്‌സിസി ലിസ്റ്റിംഗിൽ ഇത് കണ്ടെത്തിയിരുന്നു.

സാംസങ് ഗാലക്‌സി M51 സ്മാർട്ട്ഫോണിന്റെ ചില പ്രധാന സവിശേഷതകൾ എഫ്സിസി ലിസ്റ്റിംഗ് വെളിപ്പെടുത്തി. ഈ ലിസ്റ്റിംഗ് 'എബൌട്ട് ഫോൺ' മെനുവിന്റെ ഒരു സ്ക്രീൻഷോട്ടും പുറത്ത് വിട്ടിട്ടുണ്ട്. ഇതനുസരിച്ച് എസ്എം-എം 515 എഫ് എന്ന മോഡൽ നമ്പരിലായിരിക്കും ഡിവൈസ് പുറത്തിറങ്ങുക. ഡ്യുവൽ സിം കണക്റ്റിവിറ്റിയുമായിട്ടായിരിക്കും സാംസങ് ഗാലക്‌സി M51 സ്മാർട്ട്ഫോൺ പുറത്തിറങ്ങുക. ഇതിന് ഉദാഹരണമായി രണ്ട് IMEI നമ്പറുകൾ ഡിവൈസിൽ ഉണ്ടെന്ന കാര്യം ലിസ്റ്റിംഗ് വെളിപ്പെടുത്തുന്നു.

ഗാലക്‌സി എം51 ഒരു ഇപി-ടിഎ 800 അഡാപ്റ്ററിനൊപ്പം 25W ചാർജിംഗ് സാങ്കേതികവിദ്യയുമായിട്ടായിരിക്കും പുറത്തിറങ്ങുകയെന്നും ഈ റിപ്പോർട്ടിൽ സൂചനയുണ്ട്. എഫ്‌സിസി ലിസ്റ്റിങ് പ്രകാരം ഗാലക്‌സി M51 സ്മാർട്ട്ഫോണിൽ വൈ-ഫൈ എസി, ബ്ലൂടൂത്ത്, എൻഎഫ്‌സി, 4 ജി എൽടിഇ കണക്റ്റിവിറ്റി എന്നിവ ഉണ്ടായിരിക്കും. വൈറ്റ്, ബ്ലാക്ക് കളർ വേരിയന്റുകളിലായി വരുന്നി സാംസങ് ഇപി-ഡിഎ 705 ബിബിഇ ഇയർഫോണുകളും ഇത് വാഗ്ദാനം ചെയ്യുന്നു.

എഫ്സിസി സർട്ടിഫിക്കേഷനിൽ നിന്ന് കൂടുതൽ വിവരങ്ങലൊന്നും ലഭ്യമായിട്ടില്ല. നേരത്തെ പുറത്ത് വന്ന റിപ്പോർട്ട് അനുസരിച്ച് ഹാൻഡ്‌സെറ്റ് സിംഗിൾ കോർ ടെസ്റ്റിൽ 545 സ്കോറും മൾട്ടി കോർ ടെസ്റ്റിൽ 1,775 സ്കോറും നേടിയിട്ടുണ്ട്. നേരത്തെ പുറത്ത് വന്ന ഗീക്ക്ബെഞ്ച് ലിസ്റ്റിംഗ് റിപ്പോർട്ടിൽ ഗാലക്‌സി M51 സ്മാർട്ട്ഫോണിന്റെ ചില സവിശേഷതകൾ വെളിപ്പെടുത്തിയിരുന്നു.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 675 സോസി, 8 ജിബി റാം എന്നിവയാണ് ഹാൻഡ്‌സെറ്റിന്റെ കരുത്ത്. 128 ജിബി, 64 ജിബി ഓപ്ഷൻ ഉൾപ്പെടെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ഈ സ്മാർട്ട്ഫോൺ പുറത്തിറങ്ങും. ഈ ഡിവൈസ് ആൻഡ്രോയിഡ് 10 ഒഎസിലായിരിക്കും പ്രവർത്തിക്കുക. മുൻവശത്ത് ഒരു പഞ്ച്-ഹോൾ കട്ട്ഔട്ട് ഡിസൈൻ ഉള്ള അമോലെഡ് ഡിസ്പ്ലേയാണ് ഡിവൈസിൽ ഉണ്ടാവുക. സുരക്ഷയ്ക്കായി ഇൻ-സ്ക്രീൻ ഫിംഗർപ്രിന്റ് സെൻസറും ഉണ്ടായിരിക്കും.

ഒപ്റ്റിക്‌സിന്റെ കാര്യത്തിൽ, ഗാലക്‌സി എം 51 ഒരു ക്വാഡ് ക്യാമറ സജ്ജീകരണവും 64 എംപി പ്രൈമറി സെൻസറും 2 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസും വാഗ്ദാനം ചെയ്തേക്കാം. എന്നിരുന്നാലും, മറ്റ് ലെൻസ് വിശദാംശങ്ങൾ ഇപ്പോഴും പൊതിഞ്ഞ് കിടക്കുന്നു. ഫോണിനെക്കുറിച്ച് ഇതുവരെ കൂടുതൽ അറിവില്ല. വരും ദിവസങ്ങളിൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








