ഐഫോൺ 13 കേടായാൽ പണി പാളും, ശരിയാക്കാൻ ആപ്പിൾ തന്നെ വേണം, ചിലവും കൂടുതൽ

|

പുതിയ ഐഫോൺ 13 സീരിസിലെ നാല് ഫോണുകളിൽ ഏതെങ്കിലും വാങ്ങിയവരും വാങ്ങാൻ പോകുന്നവരും ശ്രദ്ധിക്കേണ്ട കാര്യം ഈ ഫോണുകൾക്ക് കേടുപാടുകൾ വരാതെ സൂക്ഷിക്കണം എന്നതാണ്. ഏതെങ്കിലും തരത്തിൽ നിങ്ങളുടെ ഐഫോൺ 13ക്ക് കേടുപാടുകൾ സംഭവിച്ചാൽ അവ നന്നാക്കാൻ ധാരാളം പണം മുടക്കേണ്ടി വരും. ഇതിന് കാരണം ഇനി മുതൽ ആപ്പിളിന് മാത്രമേ ഈ ഫോണുകൾ നന്നാക്കാൻ സാധിക്കുകയുള്ളു എന്നതാണ്. തേർഡ് പാർട്ടി റിപ്പയറിങ് ഈ ഫോണുകളിൽ സാധിക്കില്ല.

ഐഫോൺ 13

ഐഫോൺ 13 റിപ്പയർ ചെയ്യുന്നതിൽ നിന്ന് തേർഡ് പാർട്ടി റിപ്പയർമാരെ തടയാനുള്ള ആപ്പിളിന്റെ പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ ഫീച്ചറുകൾ ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നിലവിൽ ഐഫോൺ 13 സീരീസ് സ്മാർട്ട്ഫോണുകളിലെ ഡിസ്പ്ലേ മാറ്റിസ്ഥാപിക്കാൻ ആപ്പിളിനും ആപ്പിൾ സർട്ടിഫൈഡ് പാർട്ടികൾക്കും മാത്രമേ സാധിക്കുകയുള്ളു. ഐഫോണുകൾ ഉപയോഗിക്കുന്നവർ ഏറ്റവും കൂടുതൽ റീപ്ലൈസ് ചെയ്യുന്ന ഭാഗമാണ് ഡിസ്പ്ലേ എന്നത് കണക്കിലെടുക്കുമ്പോൾ ഈ സർവ്വീസ് ആപ്പിളിന് മാത്രം ചെയ്യാൻ സാധിക്കുന്ന ഒന്നായി മാറ്റുകയാണ് കമ്പനി ചെയ്യുന്നത്.

ഡിസ്പ്ലെ

ഐഫോൺ 13 സീരിസിന്റെ ഡിസ്പ്ലെ പുറത്ത് മാർക്കറ്റിൽ ലഭ്യമാക്കില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇനി അഥവാ മറ്റൊരു ഐഫോൺ 13യുടെ ഡിസ്പ്ലേ നിങ്ങൾക്ക് ലഭിച്ചാലും ഇത് മാറ്റിയിട്ടാൽ ഫെയ്സ് ഐഡി പ്രവർത്തിക്കുന്നത് നിർത്തും. ഇത്തരമൊരു സംവിധാനം പുതിയ ഐഫോണുകളിൽ ആപ്പിൾ നൽകിയിട്ടുണ്ട്. ഇതിനായി കമ്പനി മദർബോർഡുമായി ഡിസ്പ്ലേയെ ജോടിയാക്കിയിട്ടുണ്ട്. ആപ്പിളിനും അതിന്റെ സർട്ടിഫൈഡ് റിപ്പയർ സ്റ്റോറുകൾക്കും മാത്രമേ ഐഫോൺ 13 സീരീസ് സ്മാർട്ട്ഫോണുകളിൽ റീപ്രോഗ്രാം ചെയ്യാനും പുതിയ ഡിസ്പ്ലേ ഇൻസ്റ്റാൾ ചെയ്യാനും സാധിക്കുകയുള്ളു.

സാംസങ് ഗാലക്‌സി എഫ്42 5ജി ഇന്ത്യയിൽ, ആദ്യം വാങ്ങിയാൽ 3,000 രൂപ ലാഭിക്കാംസാംസങ് ഗാലക്‌സി എഫ്42 5ജി ഇന്ത്യയിൽ, ആദ്യം വാങ്ങിയാൽ 3,000 രൂപ ലാഭിക്കാം

ഫേസ് ഐഡി
 

നിങ്ങളുടെ ഐഫോൺ 13യുടെ ഡിസ്പ്ലെ പൊട്ടിക്കഴിഞ്ഞാൽ തന്നെ തേർഡ് പാർട്ടി റിപ്പയർ ഷോപ്പിൽ വച്ച് ഡിസ്പ്ലെ മാറ്റി ഇടാൻ സാധിക്കും. പക്ഷേ ഈ ഡിസ്പ്ലേ പ്രവർത്തിച്ച് തുടങ്ങുമ്പോൾ ഫോൺ ഒറിജിനൽ അല്ലാത്ത ഡിസ്പ്ലേ ഉപയോഗിക്കുന്നുണ്ടെന്നും ഫേസ് ഐഡി പ്രവർത്തിക്കുന്നത് നിർത്തുമെന്നും കാണിക്കുന്ന ഒരു അറിയിപ്പ് ഡിസ്പ്ലെയിൽ കാണിക്കും. ഐഫോണിന്റെ പ്രധാന സവിശേഷതകളിലൊന്നായ ഫെയ്സ് ഐഡി ലഭിക്കാതിരിക്കുക എന്നത് ഉപഭോക്താക്കൾക്ക് സ്വീകാര്യമായ കാര്യമായിരിക്കില്ല. തേർഡ് പാർട്ടി ഷോപ്പുകളിൽ നിന്നും ഫോണിന്റെ റിപ്പയറിങ് നടത്തുന്നത് തടയുക എന്ന ലക്ഷ്യം തന്നെയാണ് ആപ്പിളിന് ഉള്ളത് എന്ന് തോന്നുന്നു.

ഒറിജിനൽ റിപ്പയർ ഷോപ്പുകൾ

എപ്പോഴും ആപ്പിളിന്റെ ഒറിജിനൽ റിപ്പയർ ഷോപ്പുകളിൽ നിന്ന് തന്നെ ഐഫോണുകൾ നന്നാക്കുന്നതാണ് നല്ലത്. ഇത് ആപ്പിളിന്റെ കാര്യത്തിൽ മാത്രമല്ല മറ്റ് ബ്രാന്റുകളുടെ സ്മാർട്ട്ഫോണുകളുടെ കാര്യത്തിലു ഒരുപോലെ തന്നെയാണ്. കൂടുതൽ സുരക്ഷിതവും ഒറിജിനലുമായ സേവനങ്ങളും പാട്സുകളും ഇതിലൂടെ ലഭിക്കുന്നു. എന്നാൽ ഇത്തരം അവസരങ്ങളിൽ കമ്പനികൾ കൂടുതൽ നിരക്ക് ഈടാക്കുന്നുണ്ട്. ആപ്പിളിന്റെ കാര്യവും സമാനമാണ്. തേർഡ് പാർട്ടി ഷോപ്പുകളിൽ കുറഞ്ഞ ചിലവിൽ നന്നാക്കാവുന്ന കാര്യങ്ങൾ ആപ്പിൾ സർവ്വീസ് സെന്ററിൽ എത്തുമ്പോൾ കൂടിയ വിലയ്ക്കാണ് നന്നാക്കുന്നത്. ഇതാണ് ഉപഭോക്താക്കളെ തേർഡ് പാർട്ടി റിപ്പയറിങ് സംവിധാനങ്ങളിലേക്ക് എത്തിക്കുന്നത്.

സ്ക്രീൻ

സ്ക്രീൻ റിപ്പയർ ചെയ്തതിനുശേഷവും ഉപയോക്താക്കൾക്ക് മികച്ച അനുഭവം ലഭിക്കുമെന്ന് ഉറപ്പുവരുത്താനായിരിക്കും ഡിസ്പ്ലെയും മദർബോർഡും തമ്മിൽ ബന്ധിപ്പിക്കുന്നത്. ഇത് ഉപയോക്താക്കളെ സംബന്ധിച്ച് മോശം കാര്യം തന്നെയാണ്. എല്ലായിടത്തും എളുപ്പത്തിൽ ആപ്പിൾ സർവ്വീസ് ലഭ്യവുമല്ല എന്നതിനാൽ തന്നെ പുതിയ സംവിധാനം ഉപഭോക്താക്കൾക്ക് ചിലവ് കൂടിയതും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതും തന്നെയാണ്. കൂടാതെ ഫേസ് ഐഡി പ്രവർത്തനരഹിതമാക്കുന്നത് മോശം കാര്യമാണ്. ഒറിജിനൽ ഷോപ്പുകളിൽ നിന്നും സ്ക്രീൻ മാറ്റാൻ ഇത് ഉപഭോക്താക്കളെ നിർബന്ധിതരാക്കുന്നു.

ആമസോണിൽ ആപ്പിൾ, വൺപ്ലസ്, സാംസങ്, എംഐ സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവ്ആമസോണിൽ ആപ്പിൾ, വൺപ്ലസ്, സാംസങ്, എംഐ സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവ്

ഐഫോൺ 13 സീരിസ്

ഐഫോൺ 13 സീരിസിൽ നാല് ഫോണുകളാണ് ആപ്പിൾ പുറത്തിറക്കിയിട്ടുള്ളത്. ഐഫോൺ 13 മിനി, ഐഫോൺ 13, ഐഫോൺ 13 പ്രോ,ഐഫോൺ 13 പ്രോ മാക്സ് എന്നിവയാണ് ഈ മോഡലുകൾ. ഈ നാല് ഡിവൈസുകളുടെയും ഡിസ്പ്ലെ പൊട്ടിയാൽ നന്നാക്കാൻ നല്ല തുക ചിലവാകും എന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ ഇവ വാങ്ങുന്ന ആളുകൾ കൂടുതൽ ശ്രദ്ധയോടെ ഡിവൈസ് കൈകാര്യം ചെയ്യുക.

Best Mobiles in India

English summary
If the iPhone 13 is damaged, it will cost a lot of money to repair it. This is because from now on only Apple can repair these phones. Third party repair is not possible on these phones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X