വലിപ്പമേറിയ ഡിസ്‌പ്ലേയുമായി ഷാര്‍പ്പിന്റെ എക്യൂസ് ക്രിസ്റ്റല്‍ എത്തി

Written By:

പുതു ട്രന്‍ഡായ വലിപ്പമേറിയ ഡിസ്‌പ്ലേയുമായി ഷാര്‍പ്പിന്റെ പുതിയ ഫോണ്‍ ആയ എക്യൂസ് ക്രിസ്റ്റല്‍ ലോഞ്ച് ചെയ്തു. എഡ്ജ്ടുഎഡ്ജ് ഡിസ്‌പ്ലേയാണ് എക്യൂസ് ക്രിസ്റ്റലിനുളളത്. അതായത് ഫോണിന്റെ ഒരഗ്രം മുതല്‍ മറ്റേ അഗ്രം വരെ പൂര്‍ണ്ണമായും ഡിസ്‌പ്ലേക്കായി മാറ്റിവെച്ചിരിക്കുന്നു. ഫോണിന്റെ ബോഡി ഡിസ്‌പ്ലേയുടെ ഉരുണ്ട വശം കൂടി ഡിസ്‌പ്ലേയായി രുപപ്പെടുത്തിയിരിക്കുകയാണ് എക്യൂസില്‍.

വായിക്കുക: ഈ കൊല്ലം അവസാനത്തില്‍ ഇറങ്ങാനിരിക്കുന്ന 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍...!

എക്യൂസിന്റെ അഞ്ചിഞ്ച് ഡിസ്‌പ്ലേ ഒപ്ടിക്കല്‍ ലെന്‍സ് എഫക്ടോടുകൂടിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഷാര്‍പ്പ് ഫോണിന്റെ മുന്‍ഭാഗത്ത് പൂര്‍ണ്ണമായും ഡിസ്‌പ്ലേ ആണ് കാണാന്‍ സാധിക്കുക. ഡിസ്‌പ്ലേയെ പൊതിഞ്ഞ് വളരെ കുറഞ്ഞ കനത്തിലാണ് പാനല്‍ സജ്ജീകരിച്ചിരിക്കുന്നത്. ഡിസ്‌പ്ലേയുടെ വശങ്ങളില്‍ പെട്ടന്ന് കേടുവരാതിരിക്കാന്‍ ഇത് സഹായിക്കും.

ഡിസ്‌പ്ലേയുടെ കാര്യത്തില്‍ എക്യൂസിന്റെ എതിരാളി ഐഫോണ്‍ 6 ആണെന്നാണ് വിലയിരുത്തപ്പെടുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

294 പിപിഐ പിക്‌സല്‍ സാന്ദ്രതയോടുകൂടിയാണ് 720 X 1280 പിക്‌സലിലുള്ള എക്യൂസ് ക്രിസ്റ്റല്‍ ഡിസ്‌പ്ലേ എത്തിയിരിക്കുന്നത്.

2

ആന്‍ഡ്രോയിഡ്‌ 4.4.2 ഓപ്പറേറ്റിങ് സിസ്റ്റമാണ് എക്യൂസിന്റേത്. ക്വാഡ്‌കോര്‍ 1.2 ജിഗാഹെര്‍ട്‌സ് പ്രൊസസ്സര്‍ കൊണ്ടാണ് സ്മാര്‍ട്ട്‌ഫോണ്‍ ശാക്തീകരിച്ചിരിക്കുന്നത്, 1.5 ജിബി റാം ഇതിന് പിന്തുണയേകുന്നു.

3

8 ജിബി ഇന്റേണല്‍ മെമ്മറിയുളള സ്മാര്‍ട്ട്‌ഫോണ്‍, 128 ജിബി വരെ വികസിപ്പിക്കാവുന്നതാണ്.

4

2040 എംഎഎച്ച് ബാറ്ററി, 8 മെഗാപിക്‌സല്‍ പ്രധാന ക്യാമറ, 1.2 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ എന്നിവയാണ് എക്യൂസിന്റെ മറ്റു സവിശേഷതകള്‍.

5

യുഎസില്‍ വിപണിയിലെത്തിച്ചിരിക്കുന്ന ഫോണ്‍ രണ്ടുവര്‍ഷത്തെ കരാറിലും ലഭ്യമാണ്. കരാര്‍ കൂടാതെ 14,400 രൂപയാണ് വില. ജപ്പാനും യുഎസും ഒഴികെ മറ്റുള്ളിടത്ത് എപ്പോള്‍ ഫോണ്‍ എത്തുമെന്ന് കമ്പനി ഇതുവരെ വ്യക്തമായിട്ടില്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot