ഇന്ത്യയിൽ വിലക്കുറവ് പ്രഖ്യാപിച്ച മികച്ച സ്മാർട്ട്ഫോണുകൾ

|

കൊറോണ വൈറസിനെ നിയന്ത്രിക്കാനുള്ള ലോക്ക്ഡൌൺ കാരണം രാജ്യത്തെ സ്മാർട്ട്ഫോൺ വിപണി പ്രതിസന്ധിയിലാണ്. നിലവിൽ ഗ്രീൻ, ഓറഞ്ച് സോണുകളിൽ സ്മാർട്ട്ഫോൺ വിൽപ്പന ഓൺലൈനായി നടത്താൻ അനുവാദം ലഭിച്ചെങ്കിലും നേരത്തെ രണ്ട് ഘട്ടങ്ങളിലായി ഉണ്ടായിരുന്ന ലോക്ക്ഡൌണിലും കമ്പനികൾക്ക് സ്മാർട്ട്ഫോണുകൾ വിൽപ്പന നടത്താൻ സാധിച്ചിരുന്നില്ല. വിൽപ്പന പുരരാരംഭിച്ചതോടെ കമ്പനികൾ സ്മാർട്ട്ഫോൺ വില വൻതോതിൽ കുറച്ചു.

ബജറ്റ്

പുതിയ ബജറ്റ് പ്രകാരം ജിഎസ്ടി വർദ്ധിക്കുകയും സ്മാർട്ട്ഫോണുകളുടെ വിലയിൽ വർദ്ധനവ് ഉണ്ടാവുകയും ചെയ്തിരുന്നു. ഇറക്കുമതി ചെയ്യുന്ന ബ്രാന്റുകളുടെ സ്മാർട്ട്ഫോണുകളെയാണ് ഇത് കാര്യമായി ബാധിച്ചത്. ഈ അവസരത്തിൽ ഉപയോക്താക്കൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് മറികടക്കാൻ കൂടിയാണ് സ്മാർട്ട്ഫോൺ കമ്പനികൾ തങ്ങളുടെ പല ജനപ്രീയ ഡിവൈസുകളുടെയും വില കുറച്ചിരിക്കുന്നത്. ഫ്ലാഗ്ഷിപ്പ് മോഡലുകൾക്കാണ് പ്രധാനമായും വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്ന്. വിലക്കുറവ് പ്രഖ്യാപിച്ച സ്മാർട്ട്ഫോണുകളിൽ വൺപ്ലസ് 7 ടി പ്രോ, ഐക്യൂ 3, സാംസങ് ഗാലക്‌സി എം 21, ഗാലക്‌സി എ 50, വിവോ എസ് 1 എന്നിവ ഉൾപ്പെടുന്നു.

കൂടുതൽ വായിക്കുക: ലോകത്തിലെ മികച്ച ക്യാമറകളുള്ള 5 ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകൾകൂടുതൽ വായിക്കുക: ലോകത്തിലെ മികച്ച ക്യാമറകളുള്ള 5 ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകൾ

വൺപ്ലസ് 7 ടി പ്രോ

വൺപ്ലസ് 7 ടി പ്രോ

ജനപ്രീയ സ്മാർട്ട്ഫോൺ ബ്രാന്റായ വൺപ്ലസ് അതിന്റെ വൺപ്ലസ് 7 ടി പ്രോ എന്ന സ്മാർട്ട്ഫോൺ മോഡലിന്റെ ഇന്ത്യയിലെ വില കുറച്ചു. 6,000 രൂപയാണ് വൺപ്ലസ് വെട്ടികുറച്ചത്. ഡിവൈസിന്റെ ഇപ്പോഴത്തെ വില 47,999 രൂപയാണ്. വൺപ്ലസിന്റെ ഏറ്റവും ജനപ്രീയവും പുതിയതുമായ ഫ്ലാഗ്ഷിപ്പ് മോഡലാണ് ഈ സ്മാർട്ട്ഫോൺ.

ഐക്യുഒഒ 3 (iQOO 3)

ഐക്യുഒഒ 3 (iQOO 3)

വിവോയുടെ സബ് ബ്രാന്റായ ഐക്യുഒഒ വളരെ ചെറിയ കാലം കൊണ്ട് തന്നെ ഇന്ത്യയിലെ ഫ്ലാഗ്ഷിപ്പ്, മിഡ് റേഞ്ച് സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ പ്രിയപ്പെട്ട ബ്രാന്റായി മാറിക്കഴിഞ്ഞ കമ്പനിയാണ്. ഐക്യുഒഒയുടെ സ്മാർട്ട്ഫോണായ ഐക്യുഒഒ 3യുടെ വിലയിൽ കമ്പനി 4,000 രൂപ കുറച്ചിട്ടുണ്ട്. ഈ സ്മാർട്ട്‌ഫോൺ ഇപ്പോൾ 34,990 രൂപയ്ക്ക് ലഭ്യമാകും.

കൂടുതൽ വായിക്കുക: ഷവോമി പുറത്തിറക്കാനിരിക്കുന്ന സ്മാർട്ട്ഫോണുകൾകൂടുതൽ വായിക്കുക: ഷവോമി പുറത്തിറക്കാനിരിക്കുന്ന സ്മാർട്ട്ഫോണുകൾ

സാംസങ് ഗാലക്സി എം 21

സാംസങ് ഗാലക്സി എം 21

ജനപ്രീയ ബ്രാന്റുകളിലൊന്നായ സാംസങും രാജ്യത്ത് സ്മാർട്ട്ഫോൺ വില കുറച്ചിട്ടുണ്ട്. സാംസങ് ഗാലക്‌സി എം 21ന്റെ അടിസ്ഥാന വേരിയന്റ് ഇപ്പോൾ 13,199 രൂപയ്ക്ക് ലഭ്യമാണ്. സാംസങ് ഇന്ത്യൻ വിപണിയിലെ ഏറ്റവും വലിയ ബ്രാന്റുകളുടെ പട്ടികയിൽ വിവോയ്ക്ക് പിന്നിലായി മൂന്നാം സ്ഥാനത്തേക്ക് പോയ റിപ്പോർട്ടുകൾ വന്നതിന് ശേഷമാണ് കമ്പനി ചില സ്മാർട്ട്ഫോണുകൾക്ക് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.

സാംസങ് ഗാലക്‌സി എ 50 എസ്

സാംസങ് ഗാലക്‌സി എ 50 എസ്

സാംസങ് ഗാലക്‌സി എ 50 എസിനും കമ്പനി വില കുറച്ചിട്ടുണ്ട്. 128 ജിബി സ്റ്റോറേജുമായി ജോടിയാക്കിയ 4 ജിബി റാമുള്ള സ്മാർട്ട്‌ഫോണിന്റെ അടിസ്ഥാന വേരിയൻറിന് 2,471 രൂപയാണ് കമ്പനി കുറച്ചിരിക്കുന്നത്. ഈ സ്മാർട്ട്ഫോൺ ഇപ്പോൾ 18,599 രൂപയ്ക്ക് ലഭ്യമാകും.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ ആദ്യ വിൽപ്പന മെയ് 12ന്: വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ ആദ്യ വിൽപ്പന മെയ് 12ന്: വിലയും സവിശേഷതകളും

വിവോ എസ് 1

വിവോ എസ് 1

ഇന്ത്യയിലെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ ബ്രാന്റുകളിൽ സാംസങിനെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തിയ ചൈനീസ് കമ്പനിയായ വിവോയും തങ്ങളുടെ ജനപ്രിയ മോഡലിന്റെ വില കുറച്ചിട്ടുണ്ട്. വിവോ എസ് 1 സ്മാർട്ട്ഫോണിന് 1,000 രൂപയാണ് വിവോ കുറച്ചിരിക്കുന്നത്. ഈ സ്മാർട്ട്ഫോണിന്റെ അടിസഥാന വേരിയന്റ് ഇപ്പോൾ ഇന്ത്യയിൽ 16,990 രൂപയ്ക്ക് സ്വന്തമാക്കാം.

Best Mobiles in India

Read more about:
English summary
Smartphone sales are already facing a sluggish period in the country-wide lockdown. But now, as the government is relaxing the lockdown and smartphone sales are slowly opening up. To push the sales further, many brands are offering a price cut on their flagship devices. This includes a price cut on OnePlus 7T Pro, iQoo 3, Samsung Galaxy M21, Galaxy A50, and the Vivo S1.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X