Home
Mobile

ഷവോമി, റെഡ്മി, പോക്കോ സ്മാർട്ട്‌ഫോണുകൾക്ക് വില വർദ്ധിപ്പിക്കുന്നു; കാരണം ഇതാണ്

ഇന്ത്യയിൽ സ്മാർട്ട്ഫോണുകൾക്ക് വില വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനികൾ. കേന്ദ്ര സർക്കാർ ജിഎസ്ടി നിരക്ക് 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർത്തിയതുകൊണ്ടാണ് ഇന്ത്യയിൽ സ്മാർട്ട്ഫോൺ വില വർദ്ധിക്കാൻ പോകുന്നത്. 2020 ഏപ്രിൽ 1 അർദ്ധരാത്രി മുതൽ ഈ വർധന പ്രാബല്യത്തിൽ വരും അതുകൊണ്ട് തന്നെ തങ്ങളുടെ എല്ലാ സ്മാർട്ട്ഫോണുകൾക്കും വില വർദ്ധിപ്പിക്കുമെന്ന് ഷവോമി ഔദ്യോഗികമായി അറിയിച്ചു.

സർക്കാർ

മാർച്ച് മാസത്തിലാണ് സർക്കാർ ജിഎസ്ടി നിരക്ക് പരിഷ്കരിച്ചത്. ഇത് സ്മാർട്ട്‌ഫോണുകളുടെ വിലക്കയറ്റത്തിന് കാരണമാവുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ജിഎസ്ടി പുനരവലോകനം നടപ്പിലാക്കിയതിനാലുള്ള പുതിയ വിലനിർണ്ണയം എംഐ.കോമിൽ പ്രതിഫലിപ്പിക്കുമെന്ന് ഷവോമി അറിയിച്ചു. ഷവോമിക്ക് പുറമേ, ഓപ്പോയും വില വർദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. 2,000 രൂപ വരെയുള്ള വർദ്ധനവാണ് ഓപ്പോ പ്രഖ്യാപിച്ചത്. മറ്റ് ബ്രാൻഡുകളും ഇത് പിന്തുടരും.

ഷവോമി സ്മാർട്ട്‌ഫോണുകൾക്ക് വിലവർദ്ധനവ്

ഷവോമി സ്മാർട്ട്‌ഫോണുകൾക്ക് വിലവർദ്ധനവ്

5% ൽ താഴെയുള്ള ലാഭവിഹിതം നിലനിർത്തുകയെന്ന കമ്പനിയുടെ നയം ഉപേക്ഷിക്കൻ സാധിക്കില്ലെന്നും തങ്ങൾക്ക് വില വർദ്ധനവല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും ഷവോമി ഗ്ലോബൽ വൈസ് പ്രസഡന്റ് മനു കുമാർ ജെയിൻ വെളിപ്പെടുത്തി. സ്മാർട്ട്‌ഫോണുകളുടെ വില വർദ്ധിപ്പിക്കാൻ ഷവോമി നിർബന്ധിതരാകുന്നതിന് ജിഎസ്ടി നിരക്ക് വർദ്ധനവിന് പുറമേ മറ്റൊരു കാരണം കൂടിയുണ്ട്. അത് യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഉണ്ടായ തകർച്ചയാണ്.

ഫ്ലിപ്പ്കാർട്ടിൽ വിലവർദ്ധനവ്

ഫ്ലിപ്പ്കാർട്ടിൽ വിലവർദ്ധനവ്

റെഡ്മി, പോക്കോ, എംഐ സ്മാർട്ട്‌ഫോണുകൾക്ക് വിലവർദ്ധനവ് ഉണ്ടാകും. ഇതിനകം തന്നെ വിലക്കയറ്റം ഫ്ലിപ്കാർട്ടിൽ പ്രതിഫലിച്ചു. 6 ജിബി റാം + 128 ജിബി റോം ഉള്ള പോക്കോ എക്സ് 2 സ്മാർട്ട്ഫോണിന് 16,999 രൂപ ഉണ്ടായിരുന്നത് ഇപ്പോൾ 17,999 രൂപയായി മാറി. 6 ജിബി റാം + 64 ജിബി റോമുള്ള റെഡ്മി കെ 20 യുടെ വില 2,000 രൂപ വർദ്ധിച്ചു. റെഡ്മി കെ 20 പ്രോയുടെ 6 ജിബി റാം + 128 ജിബി റോം വേരിയന്റിനും സമാനമായ വിലവർദ്ധനവ് വന്നിട്ടുണ്ട്.

ഷവോമി

സ്മാർട്ട്‌ഫോണുകളുടെ പുതിയ വിലനിർണ്ണയത്തിനനുസരിച്ച് ഷവോമിയുടെ വെബ്‌സൈറ്റ് ഉടൻ അപ്‌ഡേറ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആമസോണിലും ഔദ്യോഗിക എംഐ വെബ്‌സൈറ്റിലും സ്മാർട്ട്‌ഫോണുകളുടെ പുതുക്കിയ വിലയെ സംബന്ധിക്കുന്ന കാര്യങ്ങളൊന്നും ലഭ്യമാക്കിയിട്ടില്ല. ഇത് ഉടൻ തന്നെ അപ്ഡേറ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Best Mobiles in India

English summary
We recently saw that there will be a hike in the smartphone pricing in India due to the increase in the GST rate to 18% from the previous rate of 12%. This hike has come to effect from the midnight of April 1, 2020 and it had led to a price hike in the smartphones from Xiaomi.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X