സ്മാർട്ട്ഫോണുകളിലെ ഫിങ്കർപ്രിന്റ് അൺലോക്ക് സുരക്ഷിതമല്ല; അറിയേണ്ടതെല്ലാം

|

നമ്മുടെ സ്മാർട്ട്ഫോണുകളിലെ ഫിങ്കർപ്രിന്റെ സെക്യൂരിറ്റി അത്രയ്ക്ക് സുരക്ഷിതമല്ലെന്ന് ഒരു കൂട്ടം ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. നമ്മുടെ വിരലടയാളം മറ്റൊരാൾക്ക് വ്യാജമായി ഉണ്ടാക്കി സ്മാർട്ട്ഫോണുകളുടെ ലോക്ക് തുറക്കാൻ സാധിക്കും. പഠന റിപ്പോർട്ട് പ്രകാരം സ്മാർട്ട്ഫോണുകളിലെ ഫിങ്കർപ്രിന്റ് തുറക്കാൻ വ്യാജമായി ഉണ്ടാക്കുന്ന ഫിങ്കർപ്രിന്റുകൾ ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിൽ 80 ശതമാനത്തിലധികം കേസുകളിലും ഡിവൈസുകൾ അൺലോക്ക് ചെയ്യാൻ കഴിഞ്ഞു.

ഫിംഗർപ്രിന്റ് ഐഡന്റിഫിക്കേഷൻ
 

ഫിംഗർപ്രിന്റ് ഐഡന്റിഫിക്കേഷൻ ഇപ്പോൾ വളരെയേറെ പരിചിതമായ ഒരു സാങ്കേതികവിദ്യയായി മാറിയിരിക്കുന്നു. എല്ലാ പുതിയ സ്മാർട്ട്‌ഫോണുകളിലും ടാബ്ലറ്റുകളിലും ഇപ്പോഴിതാ ലാപ്‌ടോപ്പുകളിലും ഫിങ്കർപ്രിന്റ് അൺലോക്ക് സംവിധാനം വന്നുകഴിഞ്ഞു. നമ്മൾ വളരെ സുരക്ഷിതമെന്നാണ് ഈ ഫിങ്കർപ്രിന്റെ സെക്യൂരിറ്റിയെ കാണാറുള്ളത്. അത്രമാത്രം സുരക്ഷിതമല്ല ഈ സംവിധാനം.

ഫ്ലാഗ്ഷിപ്പ്

സ്മാർട്ട്‌ഫോണുകളുടെയും ലാപ്‌ടോപ്പിന്റെയും ഏറ്റവും വില കൂടിയ ഫ്ലാഗ്ഷിപ്പ് മോഡലുകളിൽ ഉള്ള ഫിങ്കർപ്രിന്റെ സംവിധാനം പോലും വിശ്വസിനീയമല്ലെന്ന് തലോസ് സെക്യൂരിറ്റി ഗ്രൂപ്പ് എന്ന ഗവേഷക സംഘം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ഈ പരീക്ഷണത്തിനായി ഗവേഷകർക്ക് 2000 ഡോളറിന്റെ ബജറ്റാണ് ഉണ്ടായിരുന്നത്. പരീക്ഷണത്തിനായി ഗവേഷകർ ആപ്പിൾ, സാംസങ്, മൈക്രോസോഫ്റ്റ് എന്നിവയിൽ നിന്ന് ഡിവൈസുകൾ വാങ്ങുകയും ചെയ്തിട്ടുണ്ട്.

കൂടുതൽ വായിക്കുക: 12 ജിബി റാമും 512 ജിബി സ്റ്റോറേജുമായി റെഡ്മി കെ 30 പ്രോ സൂം എഡിഷൻ പുറത്തിറങ്ങി

വ്യാജ ഫിംഗർപ്രിന്റുകൾ ഉപയോഗിച്ച് ഡിവൈസുകൾ അൺലോക്ക് ചെയ്യാം

വ്യാജ ഫിംഗർപ്രിന്റുകൾ ഉപയോഗിച്ച് ഡിവൈസുകൾ അൺലോക്ക് ചെയ്യാം

വ്യാജ വിരലടയാളം ഉപയോഗിച്ച് ഡിവൈസുകൾ അൺലോക്കുചെയ്യാനുള്ള മൊത്തം ഇരുപത് ശ്രമങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനത്തിനായുള്ള പരിശോധന നടന്നത്. ഇതിന്റെ ഫലങ്ങൾ അതിശയിപ്പിക്കുന്നതായിരുന്നു. ഫിംഗർപ്രിന്റ് സ്കാനർ 80 ശതമാനം ടെസ്റ്റുകളിലും വ്യാജ ഫിങ്കർപ്രിന്റുകൾ കൊണ്ട് അൺലോക്ക് ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഇത് ഡിവൈസുകളുടെ സുരക്ഷയെ സംബന്ധിക്കുന്ന വലിയൊരു പ്രശ്നം തന്നെയാണ്.

ഫിംഗർപ്രിന്റ് ഐഡന്റിഫിക്കേഷൻ
 

ഫിംഗർപ്രിന്റ് ഐഡന്റിഫിക്കേഷൻ സംവിധാനം എങ്ങനെ വ്യാജ വിരലടയാളം ഉണ്ടാക്കി അൺലോക്ക് ചെയ്യാമെന്ന് ഹാക്കർമാർക്കും മറ്റും കൃത്യമായ അറിവ് ലഭിച്ചാൽ അത് വലിയ സുരക്ഷാ പ്രശ്നം തന്നെ സൃഷ്ടിക്കും. ഡിവൈസുകൾ നിർമ്മിക്കുന്ന കമ്പനികൾ ഇത് ശ്രദ്ധിക്കുകയും വേഗത്തിൽ പരിഹാരം കാണുകയും വേണം. 80 ശതമാനം എന്നത് വളരെ ഉയർന്ന പ്രോബബിലിറ്റിയാണ്.

വ്യാജ വിരലടയാളം

ഫിങ്കർപ്രിന്റ് അൺലോക്കിന്റെ പ്രശ്നങ്ങൾ തുറന്ന് കാട്ടുന്നതിനൊപ്പം തന്നെ പഠനത്തിൽ ശ്രദ്ധേയമായ ഒരു കാര്യം കൂടി കണ്ടുപിടിച്ചിട്ടുണ്ട്. വ്യാജ വിരലടയാളം ഉപയോഗിച്ച് തുറക്കാൻ ഏറ്റവും എളുപ്പമുള്ളത് പാഡ്‌ലോക്കുകളുള്ള ഡിവൈസുകളാണ്. ഫിംഗർപ്രിന്റ് ലോക്ക് വ്യാജമായി ഉണ്ടാക്കി വളരെ എളുപ്പത്തിൽ അൺലോക്ക് ചെയ്യാൻ സാധിക്കുന്ന ഡിവൈസുകളാണ് സാംസങ് ഗാലക്‌സി എസ് 10, മാക്ബുക്ക് പ്രോ 2018, ഐഫോൺ 8 എന്നിവ. 90 ശതമാനത്തിലധികം സാധ്യതയാണ് പഠനത്തിൽ ഈ ഡിവൈസുകൾക്ക് ഉള്ളത്.

കൂടുതൽ വായിക്കുക: സ്ക്രീനിനകത്ത് സെൽഫി ക്യാമറയുള്ള ലോകത്തിലെ ആദ്യ ഫോൺ പുറത്തിറക്കാനൊരുങ്ങി സാംസങ്

ഫിംഗർപ്രിന്റ് സ്കാനറുകൾ

ഡിവൈസുകളുടെ ഫിംഗർപ്രിന്റ് സ്കാനറുകൾ നിർമ്മിച്ച രീതിയിലെ മാറ്റങ്ങളാണ് ഓരോന്നിന്റെയും സ്കാനറുകൾ വ്യാജവിരലടയാളം ഉപയോഗിച്ച് അൺലോക്ക് ചെയ്യാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നത്. അതേസമയം ഫിംഗർപ്രിന്റ് സുരക്ഷാ കൃത്രിമമായുള്ള വിരലടയാളം ഉപയോഗിച്ച് അൺലോക്ക് ചെയ്യാനുള്ള സാധ്യതയുടെ പട്ടികയിൽ ഏറ്റവും അവസാനത്തെ ഡിവൈസ് സാംസങ് ഗാലക്‌സി എ 70യാണ്. ഈ ഡിവൈസ് അൺലോക്ക് ചെയ്യാൻ പൂജ്യം ശതമാനം സാധ്യത മാത്രമേ ഉള്ളുവെന്നാണ് പഠനം തെളിയിക്കുന്നത്. ഒരു സാങ്കേതികവിദ്യയും സുരക്ഷിതമല്ലെന്നാണ് ഈ പഠന റിപ്പോർട്ടിൽ നിന്നും മനസിലാക്കേണ്ടത്.

Most Read Articles
Best Mobiles in India

Read more about:
English summary
According to a team of researchers, fingerprint on your devices can be manipulated with a success rate of over 80%. Fingerprint recognition has become a very familiar tech with the world now. Every new smartphone and now laptops as well have it regardless of their price.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X