മാർച്ചിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന സ്മാർട്ട്‌ഫോണുകൾ
2021ന്റെ ആദ്യത്തെ രണ്ട് മാസം പിന്നിട്ടപ്പോൾ സ്മാർട്ട്ഫോൺ വിപണി സജീവമാണ്. മിക്ക മുൻനിര സ്മാർട്ട്ഫോൺ നിർമ്മാതാക്കളും ഇതിനകം തന്നെ ഈ വർഷം ഡിവൈസുകൾ പുറത്തിറക്കിയിട്ടുണ്ട്. ഈ മാസത്തിലും നിരവധി സ്മാർട്ട്ഫോണുകൾ വിപണിയിലെത്താൻ ഒരുങ്ങുന്നുണ്ട്. നിങ്ങൾ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ പ്രേമിയാണെങ്കിൽ, മാർച്ച് മാസത്തിൽ ആകാംക്ഷ ഉണ്ടാക്കുന്ന നിരവധി ലോഞ്ചുകൾ നടക്കാനുണ്ട്. സ്മാർട്ട്ഫോൺ വിപണി ഏറ്റവും പ്രതീക്ഷയോടെ കാണുന്ന മാസം കൂടിയാണ് ഇത്.

ഈ മാസം ലോഞ്ച് ചെയ്യാൻ പോകുന്ന ഡിവൈസുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് റെഡ്മി നോട്ട് 10 സീരീസാണ്. ഈ സ്മാർട്ട്ഫോണുകൾ ഒരാഴ്ച്ചയ്ക്കം പുറത്തിറങ്ങും. മാർച്ച് മാസത്തിലെ രണ്ടാം ആഴ്ചയിൽ രാജ്യത്തെ ആദ്യത്തെ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 5ജി എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട്‌ഫോണായ അസൂസ് റോഗ് ഫോൺ 5 പുറത്തിറങ്ങും. വൺപ്ലസ് 9 സീരിസ്, ഓപ്പോ ഫൈൻഡ് എക്സ്3 എന്നിവയും ഈ മാസം തന്നെ വിപണിയിലെത്തും.

വിവോ എസ്9
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 6.44 ഇഞ്ച് എഫ്‌എച്ച്‌ഡി+ അമോലെഡ് 90 ഹെർട്സ് റിഫ്രഷ് റേറ്റ് ഡിസ്പ്ലെ
• എഐ ക്യാമറ, 1.79 മുതൽ 2.4 അപ്പേർച്ചറും OISഉം
• 44 എംപി ഫ്രണ്ട് ക്യാമറ
• 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ
• 33W ഫാസ്റ്റ് ചാർജിംഗ്

റെഡ്മി നോട്ട് 10 (ടോപ്പ് എൻഡ്)
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 120Hz FHD + LCD സ്ക്രീൻ
• സ്നാപ്ഡ്രാഗൺ 732ജി മൊബൈൽ പ്ലാറ്റ്ഫോം
• 6 ജിബി റാം
• 64 എംപി ക്വാഡ് ക്യാമറ
• 5000 എംഎഎച്ച് ബാറ്ററി

റെഡ് മാജിക് 6 ഗെയിമിംഗ് ഫോൺ
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 165Hz റിഫ്രഷ് റേറ്റ്, ഒലെഡ് സ്ക്രീൻ, 400Hz ടച്ച് സാമ്പിൾ റേറ്റ്
• 5 മിനിറ്റിനുള്ളിൽ 50% വരെ ഫോൺ ചാർജ് ചെയ്യാൻ കഴിയുന്ന 120W GaN ചാർജർ
• 8 ജിബി റാം, (16 ജിബി വരെ പോകാം)
• ആൻഡ്രോയിഡ് 11
• LPDDR5 റാം, UFS3.1 സ്റ്റോറേജ്
• 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4500mAh ഡ്യുവൽ സെൽ ബാറ്ററി സൊല്യൂഷൻ

റിയൽമി ജിടി 5ജി
പ്രതീക്ഷിക്കുന്നസവിശേഷതകൾ
• 6.8 ഇഞ്ച് OLED സ്‌ക്രീൻ
• ആൻഡ്രോയിഡ് 11, റിയൽമി യുഐ 2
• ക്വാൽകോം SM8350 സ്നാപ്ഡ്രാഗൺ 888
• ഒക്ടാ കോർ
• 128 ജിബി 8 ജിബി റാം, 256 ജിബി 12 ജിബി റാം, 512 ജിബി 12 ജിബി റാം
• 64 എംപി, 13 എംപി, 13 എംപി പിൻ ക്യാമറ
• ലി-പോ 5000 mAh ബാറ്ററി


Click it and Unblock the Notifications








