Home
Mobile

കഴിഞ്ഞയാഴ്ച്ച പുറത്തിറങ്ങിയ ഏറ്റവും മികച്ച ഫോണുകൾ ഇവയാണ്

ലോക്ക്ഡൌൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ രാജ്യത്തെ സ്മാർട്ട്ഫോൺ വിപണി വീണ്ടും സജീവമായിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കിടെ ലോഞ്ച് ചെയ്യാതെ മാറ്റവച്ച ഡിവൈസുകൾ അടക്കം നിരവധി ഡിവൈസുകൾ പുറത്തിറക്കുകയും വിൽപ്പനയ്ക്കെത്തിക്കുകയും ചെയ്തിട്ടുണ്ട്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഓപ്പോ ഫൈൻഡ് എക്സ് 2 സീരീസ് സ്മാർട്ട്ഫോൺ പുറത്തിറങ്ങിയതും കഴിഞ്ഞയാഴ്ച്ചയാണ്.

ഡിവൈസുകൾ

കഴിഞ്ഞയാഴ്ച്ച സ്മാർട്ട്‌ഫോണുകൾ മാത്രമല്ല മറ്റ് നിരവധി ഡിവൈസുകളും പുറത്തിറങ്ങിയിട്ടുണ്ട്. ഗെയിമിംഗ് ഹെഡ്‌സെറ്റുകളുടെ ഒരു നിരയുമായി ജെബിഎൽ കഴിഞ്ഞയാഴ്ച്ച വിപണിയിൽ സജീവമായിരുന്നു. സ്മാർട്ട്ഫോണുകളിൽ എച്ച്ടിസി യു 20 5 ജി, നുബിയ റെഡ് മാജിക് 5 ജി ലൈറ്റ് എന്നിവയുൾപ്പെടെ ശ്രദ്ധേയമായ ചില സ്മാർട്ട്ഫോണുകളുടെ ആഗോള ലോഞ്ചുകളും കഴിഞ്ഞയാഴ്ച്ച നടന്നു.

ഹുവാവേ എൻജോയ് 20 പ്രോ (Huawei Enjoy 20 Pro)

ഹുവാവേ എൻജോയ് 20 പ്രോ (Huawei Enjoy 20 Pro)

2 ജിഗാഹെർട്‌സ് ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 800 സോസി, പിന്നിൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പ്, 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേ, എഫ്‌എച്ച്ഡി + റെസല്യൂഷൻ, വാട്ടർ ഡ്രോപ്പ് നോച്ച്, 4000 എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതകളുമായാണ് ഹുവാവേ എൻജോയ് 20 പ്രോ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്.

നുബിയ റെഡ് മാജിക് 5 ജി ലൈറ്റ് (Nubia Red Magic 5G Lite)

നുബിയ റെഡ് മാജിക് 5 ജി ലൈറ്റ് (Nubia Red Magic 5G Lite)

നുബിയ റെഡ് മാജിക് 5 ജി ലൈറ്റ് സ്മാർട്ട്ഫോൺ 240 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റുള്ള 6.5 ഇഞ്ച് ഒ‌എൽ‌ഇഡി ഡിസ്‌പ്ലേ, 48 എംപി പ്രൈമറി സെൻസറുള്ള ക്വാഡ് ക്യാമറ സെറ്റപ്പ്, ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 765 ജി സോസി, ഡിസ്‌പ്ലേയ്‌ക്ക് ചുറ്റും നേർത്ത ബെസലുകൾ, 8 ജിബി റാം, 256 ജിബി സ്റ്റോറേജ് സ്പേസ്, 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5100 mAh ബാറ്ററി എന്നീ സവിശേഷതകളോടെയാണ് വിപണിയിൽ എത്തിയത്.

ഓപ്പോ എ52 (Oppo A52)

ഓപ്പോ എ52 (Oppo A52)

2400 x 1080 പിക്‌സൽ എഫ്‌എച്ച്‌ഡി + റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയാണ് ഓപ്പോ എ 52 സ്മാർട്ട്ഫോണിലുള്ളത്. ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 665 സോസി, 6 ജിബി റാം, 128 ജിബി സ്റ്റോറേജ് സ്‌പെയ്‌സും, പിന്നിൽ 12 എംപി പ്രൈമറി സെൻസറുള്ള ക്വാഡ് ക്യാമറ സെറ്റപ്പ്, കളർ ഒ.എസ് 7.1, ആൻഡ്രോയിഡ് 10, 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഡിവൈസിന്റെ മറ്റ് സവിശേഷതകൾ.

ഓപ്പോ ഫൈൻഡ് എക്സ്2 പ്രോ (Oppo Find X2 Pro)

ഓപ്പോ ഫൈൻഡ് എക്സ്2 പ്രോ (Oppo Find X2 Pro)

ഓപ്പോ ഫൈൻഡ് എക്സ്2 പ്രോ സ്റ്റാൻഡേർഡ് ഓപ്പോ ഫൈൻഡ് എക്സ്2 സ്മാർട്ട്ഫോണിന് സമാനമായ നിരവധി സവിശേഷതകളോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. 65W സൂപ്പർ‌വൂക് 2.0 ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട്, 12 ജിബി റാം, 512 ജിബി സ്റ്റോറേജ് സ്പേസ് എന്നിവയുള്ള 4260 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. ബ്ലൂടൂത്ത് 5.0, വൈ-ഫൈ 6 എന്നിവയുള്ള ഈ ഡിവൈസിൽ വരും ദിവസങ്ങളിൽ ആൻഡ്രോയിഡ് 11 ബീറ്റ 1 ലഭിക്കും.

സാംസങ് ഗാലക്‌സി എ 21 എസ് (Samsung Galaxy A21s)

സാംസങ് ഗാലക്‌സി എ 21 എസ് (Samsung Galaxy A21s)

എച്ച്ഡി + റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് എച്ച്ഡി+ ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേ, ഒക്ട കോർ എക്‌സിനോസ് 850 സോസി, 6 ജിബി റാം, 64 ജിബി സ്റ്റോറേജ് സ്‌പേസ്, 48 എംപി പ്രൈമറി സെൻസറുള്ള ക്വാഡ് ക്യാമറ സെറ്റപ്പ്, 13 എംപി സെൽഫി ക്യാമറ സെൻസർ, 5000 എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതകളോടെയാണ് സാംസങ് ഗാലക്‌സി എ 21 എസ് സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്.

ടെക്നോ സ്പാർക്ക് പവർ 2 (Tecno Spark Power 2)

ടെക്നോ സ്പാർക്ക് പവർ 2 (Tecno Spark Power 2)

വലിയ 7 ഇഞ്ച് വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്പ്ലേ, ഒക്ടാകോർ മീഡിയടെക് ഹെലിയോ പി 22 SoC, 16 എംപി പ്രൈമറി സെൻസറും ക്വാഡ് ഫ്ലാഷ് സപ്പോർട്ടും ഉള്ള ക്വാഡ് ക്യാമറ സെറ്റപ്പ്, ഡെഡിക്കേറ്റഡ് ഗൂഗിൾ അസിസ്റ്റന്റ് ബട്ടൻ എന്നിവയുൾപ്പെടെ ശ്രദ്ധേയമായ സവിശേഷതകളോടെയാണ് ടെക്നോ സ്പാർക്ക് പവർ 2 പുറത്തിറക്കിയത്. 6000 എംഎഎച്ച് ബാറ്ററിയും ഡിവൈസിൽ ഉണ്ട്.

എച്ച്ടിസി യു 20 5 ജി (HTC U20 5G)

എച്ച്ടിസി യു 20 5 ജി (HTC U20 5G)

എച്ച്ടിസി യു 20 5ജി സ്മാർട്ട്ഫോണിൽ 6.8 ഇഞ്ച് ഡിസ്പ്ലേ, പഞ്ച്-ഹോൾ കട്ട് ഔട്ട്, എച്ച്ഡി + റെസല്യൂഷൻ, ഒക്ടാകോർ സ്നാപ്ഡ്രാഗൺ 765 ജി പ്രോസസർ, 8 ജിബി റാം, 256 ജിബി സ്റ്റോറേജ് സ്പേസ്, കസ്റ്റമൈസേഷനുകളുള്ള ആൻഡ്രോയിഡ് 10, 48 എംപി പ്രൈമറി ക്യാമറയള്ള ക്വാഡ് ക്യാമറ സെറ്റപ്പ്, 32 എംപി സെൽഫി ക്യാമറ. 5000 എംഎഎച്ച് ബാറ്ററി എന്നീ സവശേഷതകളാണ് ഉള്ളത്.

മോട്ടറോള വൺ ഫ്യൂഷൻ + (Motorola One Fusion+)

മോട്ടറോള വൺ ഫ്യൂഷൻ + (Motorola One Fusion+)

മോട്ടറോള വൺ ഫ്യൂഷൻ പ്ലസ് 6.5 ഇഞ്ച് എഫ്എച്ച്ഡി + ടോട്ടൽ വിഷൻ ഡിസ്പ്ലേ നൽകുന്നു, ഒക്ടാകോർ സ്നാപ്ഡ്രാഗൺ 730 ജി ചിപ്സെറ്റ് അഡ്രിനോ 618 ജിപിയു, 6 ജിബി റാം, 128 ജിബി സ്റ്റോറേജ് സ്പേസ് എന്നിവയുമായി 1 ടിബി വിപുലീകരിക്കാവുന്ന സംഭരണ ​​സ്ഥലത്തെ പിന്തുണയ്ക്കുന്നു. 64 എംപി പ്രൈമറി സെൻസർ, 8 എംപി സെക്കൻഡറി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, ത്രിതീയ 5 എംപി മാക്രോ ലെൻസ്, നാലാമത്തെ 2 എംപി സെൻസർ എന്നിവയുള്ള പിൻഭാഗത്ത് ക്വാഡ് ക്യാമറ സജ്ജീകരണം മോട്ടറോള സ്മാർട്ട്‌ഫോണിന്റെ സവിശേഷതയാണ്.

നോക്കിയ 5310 (Nokia 5310)

നോക്കിയ 5310 (Nokia 5310)

2.4 ഇഞ്ച് ക്യുവിജിഎ ഡിസ്‌പ്ലേ, 8 എംബി റാം, 16 ജിബി സ്റ്റോറേജ് സ്‌പെയ്‌സ്, എംടി 6260 എ പ്രോസസർ, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, വയർലെസ് എഫ്എം റേഡിയോ, ഡ്യുവൽ ഫ്രണ്ട് ഫേസിംഗ് സ്പീക്കറുകൾ, 2 ജി സപ്പോർട്ട്, ബ്ലൂടൂത്ത് 3.9, മൈക്രോ യുഎസ്ബി പോർട്ട് എന്നിവയുമായാണ് നോക്കിയ 5310 ഫീച്ചർഫോൺ പുറത്തിറങ്ങിയത്. സീരീസ് 30+ ഒഎസിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. എൽഇഡി ഫ്ലാഷുള്ള വിജിഎ റിയർ ക്യാമറയും 7.5 മണിക്കൂർ ടോക്ക് ടൈം നൽകുന്ന 1200 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്.

Best Mobiles in India

English summary
The coronavirus lockdown in India caused by the pandemic outbreak is easing gradually and people are getting used to the new normal. Despite this phase, the tech industry has been quite active with consistent launches throughout the tough times.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X