ഇന്ത്യൻ വിപണിയിൽ അടുത്തിടെ വില വർധിച്ച സ്മാർട്ട്‌ഫോണുകൾ ഇവയാണ്
എല്ലാ പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളുടെയും ഇഷ്ട വിപണികളിൽ ഒന്നാണ് ഇന്ത്യ. രാജ്യത്തെ ഭൂരിഭാഗം ഉപഭോക്താക്കളും ബജറ്റ് സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നവരായതിനാൽ കമ്പനികൾ ഇന്ത്യയിൽ കുറഞ്ഞ വിലയിലും എന്നാൽ മികച്ച സവിശേഷതകളുമുള്ള സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കാൻ ശ്രദ്ധിക്കുന്നുണ്ട്. കഴിഞ്ഞ ഏപ്രിലിൽ ജിഎസ്ടി പുതുക്കിയതോടെ സ്മാർട്ട്ഫോൺ കമ്പനികൾക്ക് അവരുടെ ഡിവൈസുകളുടെ വില വർധിപ്പിക്കേണ്ടി വന്നു.

സാംസങ്, ഷവോമി, റിയൽമി, മോട്ടറോള തുടങ്ങിയ നിരവധി ബ്രാൻഡുകൾ അവരുടെ ജനപ്രിയ സ്മാർട്ട്ഫോണുകളുടെ വില വർധിപ്പിച്ചു. ഗാലക്‌സി എം21, ഗാലക്‌സി എം31 എന്നിവയുടെ വിലയാണ് സാംസങ് വർധിപ്പിച്ചത്. ഇവ രണ്ടും മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകളാണ്. റെഡ്മി നോട്ട് 8 പ്രോയുടെ വില വീണ്ടും ഷവോമി വർധിപ്പിച്ചിരുന്നു. ഇന്ത്യയിൽ കഴിഞ്ഞ ദിവസങ്ങളിൽ വില വർധനവ് ഉണ്ടായ സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

മോട്ടോ ജി 8 പവർ ലൈറ്റ് (Moto G8 Power Lite)
പഴയ വില: 8,999 രൂപ
പുതിയ വില: 9,499 രൂപ
പ്രധാന സവിശേഷതകൾ
- 6.5 ഇഞ്ച് (1600 × 720 പിക്സൽസ്) എച്ച്ഡി + 20: 9 ആസ്പാക്ട് റേഷിയോ എൽസിഡി സ്ക്രീൻ
- IMG പവർVR GE8320 GPU ഉള്ള ഒക്ട കോർ മീഡിയടെക് ഹെലിയോ പി 35 12 എൻഎം പ്രോസസർ
- 4GB LPDDR4x RAM, 64GB (eMMC 5.1) സ്റ്റോറേജ്
- മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന മെമ്മറി
- ഡ്യൂവൽ സിം
- ആൻഡ്രോയിഡ് 9 (പൈ)
- 16 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ
- 8 എംപി മുൻ ക്യാമറ
- ഡ്യൂവൽ 4 ജി VoLTE
- 5000 എംഎഎച്ച് ബാറ്ററി

റെഡ്മി നോട്ട് 8 (Redmi Note 8)
പഴയ വില: 13,999 രൂപ
പുതിയ വില: 14,499 രൂപ
പ്രധാന സവിശേഷതകൾ
6.39 ഇഞ്ച് (2340 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി + 19: 5: 9 2.5 ഡി കർവ്ഡ് ഗ്ലാസ് എൽസിഡി സ്ക്രീൻ, 450 നിറ്റ് ബ്രൈറ്റ്നസ്, കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷൻ
- അഡ്രിനോ 610 ജിപിയുവിനൊപ്പം ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 665 11 എൻഎം മൊബൈൽ പ്ലാറ്റ്ഫോം
- 64 ജിബി (ഇഎംഎംസി 5.1) സ്റ്റോറേജുള്ള 4 ജിബി എൽപിഡിഡിആർ 4 എക്സ് റാം / 128 ജിബി (ഇഎംഎംസി 5.1) സ്റ്റോറേജുള്ള 6 ജിബി എൽപിഡിഡിആർ 4 എക്സ് റാം
- മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന മെമ്മറി
- ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
- MIUI 10 ഉള്ള ആൻഡ്രോയിഡ് 9.0 (പൈ)
- 48 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ
- 13 എംപി മുൻ ക്യാമറ
- ഡ്യൂവൽ 4 ജി VoLTE
- 4000mAh (നോർമൽ) / 3900mAh (മിനിമം) ബാറ്ററി

സാംസങ് ഗാലക്സി എം21 (Samsung Galaxy M21)
പഴയ വില: 13,999 രൂപ
പുതിയ വില: 14,499 രൂപ
പ്രധാന സവിശേഷതകൾ
- 6.4 ഇഞ്ച് (2340 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി + ഇൻഫിനിറ്റി-യു സൂപ്പർ അമോലെഡ് ഡിസ്പ്ലേ, 420 നിറ്റ്സ് ബ്രൈറ്റ്നസ്, കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷൻ
- ഒക്ട-കോർ (ക്വാഡ് 2.3GHz + ക്വാഡ് 1.7GHz) മാലി-ജി 72 എംപി 3 ജിപിയുവിനൊപ്പം എക്‌സിനോസ് 9611 10 എൻഎം പ്രോസസർ
- 64 ജിബി സ്റ്റോറേജ് ഉള്ള 4 ജിബി എൽപിഡിഡിആർ 4 എക്സ് റാം 128 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജുള്ള 6 ജിബി എൽപിഡിഡിആർ 4 എക്സ് റാം
- മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാം
- ആൻഡ്രോയിഡ് 10, വൺയുഐ 2.0
- ഡ്യൂവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)
- 48 എംപി + 8 എംപി + 5 എംപി പിൻ ക്യാമറകൾ
- 20 എംപി മുൻ ക്യാമറ
- ഡ്യൂവൽ 4 ജി VoLTE
- 6000 എംഎഎച്ച് ബാറ്ററി

സാംസങ് ഗാലക്സി ഗാലക്സി എം31 (Samsung Galaxy M31)
പഴയ വില: 16,999 രൂപ
പുതിയ വില: 17,999 രൂപ
പ്രധാന സവിശേഷതകൾ
- 6.4 ഇഞ്ച് (2340 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി + ഇൻഫിനിറ്റി-യു സൂപ്പർ അമോലെഡ് ഡിസ്പ്ലേ
- ഒക്ട-കോർ (ക്വാഡ് 2.3GHz + ക്വാഡ് 1.7GHz) മാലി-ജി 72 എംപി 3 ജിപിയുവിനൊപ്പം എക്‌സിനോസ് 9611 10 എൻഎം പ്രോസസർ
- 64 ജിബി / 128 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജുള്ള 6 ജിബി എൽപിഡിഡിആർ 4 എക്സ് റാം
- മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ എക്സ്പാൻഡബിൾ മെമ്മറി
- വൺ യുഐ2.0, ആൻഡ്രോയിഡ്10
- ഡ്യൂവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)
- 64 എംപി + 8 എംപി + 5 എംപി + 5 എംപി പിൻ ക്യാമറകൾ
- 32 എംപി മുൻ ക്യാമറ
- ഡ്യൂവൽ 4 ജി VoLTE
- 6000 എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








