Home
Mobile

ഓൺലൈനിലൂടെ മാത്രം ലഭ്യമാകുന്ന പുതിയ സ്മാർട്ട്‌ഫോണുകൾ

ഓൺലൈൻ ഷോപ്പിംഗ് പ്രവണത വർദ്ധിച്ചതോടെ ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ എന്നിവയുൾപ്പെടെ മിക്കവാറും എല്ലാ ഉൽപ്പന്ന വിഭാഗങ്ങളും ഓൺലൈനിൽ ലഭ്യമായിട്ടുണ്ട്. വീട്ടിലിരുന്നുകൊണ്ട് തന്നെ നമുക്ക് ആവശ്യമുള്ള സാധനങ്ങൾ എല്ലാം വാങ്ങാൻ സാധിക്കുന്ന സന്ദർഭത്തിൽ സ്മാർട്ട്ഫോണുകളും വൻതോതിൽ ഓൺലൈനായി വിറ്റഴിക്കപ്പെടുന്നുണ്ട്. എല്ലാ പുതിയ സ്മാർട്ട്ഫോണുകളും ലോഞ്ച് ചെയ്താൽ ആദ്യം വിൽക്കപ്പെടുന്നത് ഓൺലൈനായിട്ടാണ്.

ഡിവൈസുകൾ

മിക്ക സ്മാർട്ട്ഫോൺ ബ്രാൻഡുകളും ഓൺലൈനായും ഓഫ്‌ലൈനായും തങ്ങളുടെ ഡിവൈസുകൾ വിൽപ്പനയ്ക്ക് എത്തിക്കാറുണ്ടെങ്കിലും പുതിയ ചില ഡിവൈസുകൾ ആദ്യഘട്ടത്തിൽ ഓൺലൈനായി മാത്രമേ ലഭ്യമാക്കുന്നുള്ളു. ചില ബ്രാന്റുകൾ ഓൺലൈനായി മാത്രമേ ഡിവൈസുകൾ വിൽക്കുന്നുള്ള. മോട്ടറോള ഇത്തരത്തിൽ ഡിവൈസുകൾ വിൽപ്പന നടത്തുന്ന ബ്രാന്റാണ്. ഓൺലൈനായി മാത്രം വാങ്ങാൻ സാധിക്കുന്ന സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

പോക്കോ എം 2 പ്രോ (Poco M2 Pro)

പോക്കോ എം 2 പ്രോ (Poco M2 Pro)

48 എംപി പ്രൈമറി ക്യാമറ, സ്‌നാപ്ഡ്രാഗൺ 720 ജി സോസി, 16 എംപി സെൽഫി ക്യാമറ സെൻസർ, ആൻഡ്രോയിഡ് 10, പോക്കോ ലോഞ്ചർ 2.0, എംഐയുഐ 11, 5000 എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതകളോടെ പുറത്തിറങ്ങിയ സ്മാർട്ട്ഫോണാണ് പോക്കോ എം2 പ്രോ. ക്വാഡ് ക്യാമറ സെറ്റപ്പുമായി പുറത്തിറങ്ങിയ ഈ ഡിവൈസ് 33W ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയും സപ്പോർട്ട് ചെയ്യുന്നു. ഡിവൈസ് ഓൺലൈനിലൂടെ മാത്രമേ വാങ്ങാൻ സാധിക്കുകയുള്ളു.

മോട്ടറോള വൺ ഫ്യൂഷൻ പ്ലസ് (Motorola One Fusion Plus)

മോട്ടറോള വൺ ഫ്യൂഷൻ പ്ലസ് (Motorola One Fusion Plus)

6.5 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്പ്ലേ, ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 730 ജി സോസി, 6 ജിബി റാം, 128 ജിബി സ്റ്റോറേജ് സ്പേസ് എന്നീ സവിശേഷതകളോടെയാണ് മോട്ടറോള വൺ ഫ്യൂഷൻ പ്ലസ് പുറത്തിറക്കിയിരിക്കുന്നത്. പ്രൈമറി 64 എംപി ലെൻസ്, 8 എംപി സെക്കൻഡറി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 5 എംപി ടെർഷ്യറി ലെൻസ്, 2 എംപി ഡെപ്ത് സെൻസർ എന്നിവയുള്ള ക്വാഡ് ക്യാമറ സെറ്റപ്പും ഡിവൈസിൽ ഉണ്ട്. 16 എംപി സെൽഫി ക്യാമറയുള്ള ഡിവൈസിൽ 5000 എംഎഎച്ച് ബാറ്ററിയാണ്കമ്പനി നൽകിയിട്ടുള്ളത്.

റിയൽ‌മി എക്സ് 3 (Realme X3)

റിയൽ‌മി എക്സ് 3 (Realme X3)

6.6 ഇഞ്ച് എൽസിഡി എഫ്എച്ച്ഡി + ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 855+ സോസി, 64 എംപി പ്രൈമറി സാംസങ് ജിഡബ്ല്യു 1 സെൻസർ, 8 എംപി പെരിസ്‌കോപ്പ് ലെൻസ്, 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 എംപി ഡെപ്ത് സെൻസർ എന്നീ സവിശേഷതകളോടെയാണ് റിയൽമി എക്സ് 3 പുറത്തിറക്കിയിരിക്കുന്നത്. 4200mAh ബാറ്ററിയും 30W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഈ ഡിവൈസിലുണ്ട്.

റിയൽമി എക്സ് 3 സൂപ്പർ സൂം (Realme X3 SuperZoom)

റിയൽമി എക്സ് 3 സൂപ്പർ സൂം (Realme X3 SuperZoom)

6.6 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേ, എഫ്‌എച്ച്‌ഡി + റെസല്യൂഷൻ, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 64 എംപി സാംസങ് ജിഡബ്ല്യു 1 പ്രൈമറി സെൻസറുള്ള ക്വാഡ് ക്യാമറ സെറ്റപ്പ്, പെരിസ്‌കോപ്പ് സ്റ്റൈൽ ക്യാമറ എന്നിവയുമായിട്ടാണ് റിയൽമി എക്‌സ് 3 സൂപ്പർ സൂം സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ദീർഘദൂര ഷോട്ടുകൾ എടുക്കാൻ 60x സൂം സപ്പോർട്ടും ഈ സ്മാർട്ട്ഫോൺ ക്യാമറയിലുണ്ട്.

മോട്ടറോള ജി 8 പവർ ലൈറ്റ് (Motorola G8 Power Lite)

മോട്ടറോള ജി 8 പവർ ലൈറ്റ് (Motorola G8 Power Lite)

6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേ, മീഡിയടെക് ഹീലിയോ പി 35 സോസി, 4 ജിബി റാം, 64 ജിബി സ്റ്റോറേജ് സ്പേസ് എന്നിവ ഉൾക്കൊള്ളുന്ന ബജറ്റ് സ്മാർട്ട്‌ഫോണാണ് മോട്ടറോള ജി 8 പവർ ലൈറ്റ്. പിൻവശത്ത് ട്രിപ്പിൾ ക്യാമറ സജ്ജീകരണവും 8 എംപി സെൽഫി ക്യാമറയുമായാണ് ഇത് വരുന്നത്. ആൻഡ്രോയിഡ് 9 പൈ, 5000 എംഎഎച്ച് ബാറ്ററിയും അതിലേറെയും മോട്ടറോള സ്മാർട്ട്‌ഫോണിന്റെ മറ്റ് വശങ്ങളാണ്.

More from GizBot

Best Mobiles in India

English summary
Many smartphone makers come up with online-only sales modules that let buyers interested in these devices opt only for online shopping and not from the physical stores.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X