Best Camera Smartphones: 108 എംപി ക്യാമറ സെൻസറുള്ള സ്മാർട്ട്ഫോണുകൾ
സ്മാർട്ട്ഫോൺ വാങ്ങുന്ന ഉപയോക്താക്കൾ ആദ്യം ശ്രദ്ധിക്കുന്ന സവിശേഷതകളിലൊന്നാണ് ക്യാമറ. വാങ്ങുന്ന സ്മാർട്ട്ഫോണിന് മികച്ച ക്യാമറ ഉണ്ടായിരിക്കണമെന്ന് എല്ലാ ഉപയോക്താക്കളും ആഗ്രഹിക്കാറുണ്ട്. ക്യാമറയിൽ ശ്രദ്ധിക്കുന്ന ഉപയോക്താക്കൾ വർദ്ധിച്ചതോടെ സ്മാർട്ട്ഫോൺ നിർമ്മാതാക്കളും മികച്ച ക്യാമറയുള്ള സ്മാർട്ട്ഫോണുകൾ പുറത്തിറക്കാൻ ആരംഭിച്ചു. സ്മാർട്ട്ഫോണിന്റെ ക്യാമറ ആ ഡിവൈസിന്റെ വിപണിയിലെ ജനപ്രീതി നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

സ്മാർട്ട്‌ഫോണുകൾക്കൊപ്പം ക്യാമറ സെൻസറുകൾ ഉൾപ്പെടെയുള്ള ഡിവൈസുകൾ നിർമ്മിക്കുന്ന കമ്പനിയായ സാംസങാണ് സ്മാർട്ട്‌ഫോണുകൾക്കായി ആദ്യത്തെ 108 എംപി ക്യാമറ സെൻസർ പുറത്തിറക്കിയത്. വളരെ കുറഞ്ഞ വെളിച്ചത്തിൽ പോലും 108 എംപി സാംസങ് ക്യാമറ സെൻസർ മികച്ച ചിത്രങ്ങൾ എടുക്കാൻ സഹാക്കുന്നു. ഇതുവരെ പുറത്തിറങ്ങിയ 108 എംപി ക്യാമറ സെൻസറുള്ള സ്മാർട്ട്‌ഫോണുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

സാംസങ് ഗാലക്‌സി എസ് 20 അൾട്രാ 5 ജി (Samsung Galaxy S20 Ultra 5G)
സാംസങ് ഗാലക്‌സി എസ് 20 അൾട്രാ 5 ജി ക്വാഡ് ക്യാമറ സെറ്റപ്പോടെ പുറത്തിറങ്ങിയ സ്മാർട്ട്ഫോണാണ്. പ്രൈമറി ക്യാമറയിൽ സാംസങിന്റെ തന്നെ 108 എംപി സെൻസറാണ് നൽകിയിട്ടുള്ളത്. ഈ സെൻസർ OIS, PDAF, f / 1.8 അപ്പർച്ചർ, LED ഫ്ലാഷ് എന്നിവയുമായിട്ടാണ് വരുന്നത്. 48 എംപി ടെലിഫോട്ടോ ലെൻസ്, 12 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, ഡെപ്ത് വിഷൻ ക്യാമറ എന്നിവയാണ് ഈ സ്മാർട്ട്ഫോണിലെ മറ്റ് ക്യാമറകൾ.

ഷവോമി എംഐ 10 പ്രോ (Xiaomi Mi 10 Pro)
ഷവോമി മി 10 പ്രോയ്ക്ക് പിൻ വശത്ത് ഒരു ക്വാഡ് ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. ഈ ക്യാമറ മൊഡ്യൂളിൽ 108 എംപി പ്രൈമറി സാംസങ് എഫ് / 1.33 സെൻസർ, ഒഐഎസ്, എഫ് / 1.69 അപ്പർച്ചർ, 8 പി ലെൻസ്, എൽഇഡി ഫ്ലാഷ്, 12 എംപി സെക്കൻഡറി 2 പിഡി സെൻസർ, 8 എംപി ടെർഷ്യറി ടെലിഫോട്ടോ സെൻസർ, അൾട്രാ-വൈഡ് ആംഗിൾ ലെൻസ് എന്നിവ ഉൾപ്പെടുന്നു.

മോട്ടറോള എഡ്ജ് + (Motorola Edge+)
മോട്ടറോള എഡ്ജ് +ന്റെ പിന്നിലുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പിൽ ഒഐഎസ്, എഫ് / 1.8 അപ്പർച്ചർ, ലേസർ ഓട്ടോഫോക്കസ് എന്നി സവിശേഷതകളുള്ള 108 എംപി പ്രൈമറി സാംസങ് ക്യാമറ സെൻസറാണ് നൽകിയിട്ടുള്ളത്. എഫ് / 2.4 അപ്പേർച്ചർ, മാക്രോ മോഡ് എന്നിലയുള്ള 16 എംപി 117 ഡിഗ്രി സെക്കൻഡറി അൾട്രാ വൈഡ് ആംഗിൾ ലെൻസും ഒഐഎസ്, 3 എക്സ് ഒപ്റ്റിക്കൽ സൂം, 60 കെപിഎസിൽ 4 കെ വീഡിയോ റെക്കോർഡിംഗിനുള്ള സപ്പോർട്ട് എന്നിവയുള്ള 8 എംപി ടെലിഫോട്ടോ ലെൻസ് എന്നിവയാണ് നൽകിയിട്ടുള്ളത്. പഞ്ച്-ഹോൾ കട്ട് ഔട്ടിനുള്ളിൽ 25 എംപി സെൽഫി ക്യാമറ സെൻസറും നൽകിയിട്ടുണ്ട്.

എംഐ മിക്സ് ആൽഫ 5 ജി (Mi Mix Alpha 5G)
റാപ്റൌണ്ട് ഡിസ്പ്ലേ ഉപയോഗിച്ച് ഷവോമി പുറത്തിറക്കിയ കൺസെപ്റ്റ് സ്മാർട്ട്‌ഫോണായ എംഐ മിക്സ് ആൽഫയുടെ പിൻവശത്ത് 108 എംപി പ്രൈമറി ക്യാമറ സെൻസറാണ് നൽകിയിട്ടുള്ളത്. എൽഇഡി ഫ്ലാഷ്, ഒഐഎസ്, ലേസർ ഓട്ടോഫോക്കസ്, പിഡിഎഎഫ്, എഫ് / 1.69 അപ്പർച്ചർ, സിഎഎഫ് എന്നിവയാണ് ഈ സെൻസറിന്റെ സവിശേഷതകൾ.ഇതിനൊപ്പം 12 എംപി ടെലിഫോട്ടോ ലെൻസും 20 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസും സ്മാർട്ട്‌ഫോണിൽ നൽകിയിട്ടുണ്ട്.

ഷവോമി എംഐ സിസി 9 പ്രോ (Xiaomi Mi CC9 Pro)
ഷവോമി എംഐ സിസി 9 പ്രോയിൽ ഒരു പെന്റ ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. എഫ് / 1.69 അപ്പേർച്ചറുള്ള 108 എംപി പ്രൈമറി ക്യാമറ സെൻസറിൽ 27 എംപി, 7 പി ലെൻസ് എന്നിവയുടെ ഔട്ട്‌പുട്ട് ലഭിക്കും. 12 എംപി ടെലിഫോട്ടോ ലെൻസ്, 5 എംപി ടെലിഫോട്ടോ ലെൻസ്, 20 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 എംപി മാക്രോ ലെൻസ് എന്നിവയാണ് മറ്റ് സെൻസറുകൾ. എൽഇഡി ഫ്ലാഷും ക്യാമറ സെറ്റപ്പിൽ നൽകിയിട്ടുണ്ട്.

ഷവോമി എംഐ 10 (Xiaomi Mi 10)
ഷവോമി എംഐ 10ൽ ഒരു ക്വാഡ് ക്യാമറ സെറ്റപ്പാണ് കമ്പനി നൽകിയിരിക്കുന്നത്. ഈ ക്യാമറ മൊഡ്യൂളിൽ ഒഐഎസ്, എഫ് / 1.69 അപ്പർച്ചർ എന്നിവയുള്ള 108 എംപി പ്രൈമറി സാംസങ് എഫ് / 1.33 സെൻസർ, 8 പി ലെൻസ്, എൽഇഡി ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു. 13 എംപി സെക്കൻഡറി 123 ഡിഗ്രി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 2 എംപി ടെറിറ്ററി ഡെപ്ത് സെൻസർ, 2 എംപി മാക്രോ ലെൻസ് എന്നിവയും നൽകിയിട്ടുണ്ട്.


Click it and Unblock the Notifications