സോണിയുടെ അടുത്ത എക്സ്പീരിയ ഫോൺ ഏപ്രിൽ 14ന് പുറത്തിറങ്ങും

|

ജാപ്പനീസ് മൾട്ടിനാഷണൽ കോം‌പ്ലോമറേറ്റ് കമ്പനിയായ സോണി കോർപ്പറേഷന്റെ ഏറ്റവും ജനപ്രീയ പ്രൊഡക്ടുകളിലൊന്നാണ് എക്സ്പീരിയ സീരിസ് സ്മാർട്ട്ഫോണുകൾ. മിക്ക ഇലക്ട്രോണിക്സ് പ്രൊഡക്ട് മേഖലയിലും തങ്ങളുടെ മികച്ച ഉത്പന്നങ്ങൾ കൊണ്ട് ജനപ്രീതി നേടിയ സോണിയുടെ സ്മാർട്ട്ഫോൺ വിപണിയിലെ തുറുപ്പ് ചിട്ട് കൂടിയാണ് സോണി എക്സ്പീരിയ സീരിസ് സ്മാർട്ട്ഫോണുകൾ. പുതിയ എക്സ്പീരിയ സ്മാർട്ട്ഫോൺ ഏപ്രിൽ 14ന് പുറത്തിറക്കും.

സോണി

ദി വെർജിന്റെ റിപ്പോർട്ട് അനുസരിച്ച് സോണി പുതിയ എക്സ്പീരിയ സ്മാർട്ട്ഫോണിന്റെ ലോഞ്ച് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ അധികം പരസ്യപ്പെടുത്താത്ത രീതിയിലാണ് ലോഞ്ച് പ്രഖ്യാപിച്ചിരിക്കുന്നത്. വരാനിരിക്കുന്ന എക്സ്പീരിയ ഇവന്റ് ഏപ്രിൽ 14ന് (ആൻഡ്രോയിഡ്-ലൈഫ് വഴി) ആയിരിക്കുമെന്നാണ് സോണി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എക്സ്പീരിയ യൂട്യൂബ് ചാനലിന്റെ ബാനറിൽ നിന്നാണ് ഈ വാർത്ത ലഭിച്ചത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1 മണിക്കായിരിക്കും ഈ ഡിവൈസിന്റെ ലോഞ്ച് നടക്കുന്നത്.

കൂടുതൽ വായിക്കുക: മൂന്നാം തലമുറ ഐഫോൺ എസ്ഇ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക 5ജി സപ്പോർട്ടുമായികൂടുതൽ വായിക്കുക: മൂന്നാം തലമുറ ഐഫോൺ എസ്ഇ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക 5ജി സപ്പോർട്ടുമായി

ലോഞ്ച്

ലോഞ്ച് പ്രഖ്യാപിച്ചു എങ്കിലും ഡിവൈസുമായി ബന്ധപ്പെട്ട സൂചനകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. ചില റിപ്പോർട്ടുകൾ അനുസരിച്ച് എക്സ്പീരിയ 1 III, എക്സ്പീരിയ കോംപാക്റ്റ് എന്നിവയിലൊന്നായിരിക്കും ഈ ഡിവൈസ് എന്നാണ് സൂചനകൾ. എക്സ്പീരിയ കോംപാക്റ്റ് എന്ന ആശയം തന്നെ ഐഫോൺ 12 മിനി എന്ന ഡിവൈസിനുള്ള ആൻഡ്രോയിഡ് ഡിവൈസുകളിൽ നിന്നുള്ള എതിരാളി ആയിരിക്കുമെന്നാണ് സൂചനകൾ. ഇക്കാര്യങ്ങളിലൊന്നും വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല.

എക്സ്പീരിയ

എക്സ്പീരിയ 5, 10 എന്നിവയുടെ പുതിയ ഡിസൈനുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളുണ്ടെന്നും കോം‌പാക്റ്റ് പൂർണ്ണമായും ഉപേക്ഷിക്കുന്നതായിരിക്കും ഇതെന്നും ദി വെർജ് റിപ്പോർട്ട് ചെയ്തു. എന്തായാലും എക്സ്പീരിയ 1 സീരീസിലെ മറ്റൊരു ഡിവൈസ് ആയിരിക്കും പുതിയ ഡിവൈസ് എന്നാണ് മിക്കവാറും റിപ്പോർട്ടുകളിൽ നിന്നും ലഭിക്കുന്ന സൂചനകൾ. ഇക്കാര്യങ്ങളിൽ സോണി വൈകാതെ തന്നെ വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്സി എഫ്02എസ് സ്മാർട്ട്ഫോൺ പുറത്തിറങ്ങുക 6.5 ഇഞ്ച് ഡിസ്പ്ലെയുമായികൂടുതൽ വായിക്കുക: സാംസങ് ഗാലക്സി എഫ്02എസ് സ്മാർട്ട്ഫോൺ പുറത്തിറങ്ങുക 6.5 ഇഞ്ച് ഡിസ്പ്ലെയുമായി

എക്സ്പീരിയ 1 III

എക്സ്പീരിയ 1 IIIയിൽ ഒരു പെരിസ്‌കോപ്പ് സൂം ലെൻസ് ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടെക്റഡാർ അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് സ്‌നാപ്ഡ്രാഗൺ 888 ചിപ്പ്സെറ്റിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഡിവൈസിൽ 12 ജിബി റാമും ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. 5ജി സപ്പോർട്ടുള്ള ഡിവൈസായിരിക്കും ഇതെന്നും 4കെ റസലൂഷനുള്ള 120 ഹെർട്സ് സ്‌ക്രീനും ഈ ഡിവൈസിൽ ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പുതിയ മോഡൽ

സോണി എക്സ്പീരിയയുടെ പുതിയ മോഡലിൽ 5.5 ഇഞ്ച് ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് ഐഫോൺ മിനിയിലെ സ്‌ക്രീനിനേക്കാൾ വളരെ വലുതാണ്. ഡിവൈസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എ52 5ജി ഇന്ത്യയിലെത്തുന്നു; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എ52 5ജി ഇന്ത്യയിലെത്തുന്നു; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും

Best Mobiles in India

English summary
Sony has announced the launch of its new Xperia smartphone. The device will be released on April 14th.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X