കിടിലൻ സവിശേഷതകളുമായി സോണി എക്സ്പീരിയ 10 III വൈകാതെ വിപണിയിലെത്തും

|

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ലോഞ്ച് ചെയ്ത സോണി എക്സ്പീരിയ 10 II ന്റെ പിൻഗാമിയായ എക്സ്പീരിയ 10 III സ്മാർട്ട്ഫോൺ വൈകാതെ പുറത്തിറങ്ങും. ഈ ഡിവൈസിന്റെ ചിത്രങ്ങൾ ചോർന്നിട്ടുണ്ട്. പുറത്ത് വന്ന ചിത്രങ്ങൾ എക്സ്പീരിയ 10 III എന്ന പുതിയ ഡിവൈസിന്റെ ചില സവിശേഷതകൾ വെളിപ്പെടുത്തുന്നു. ചിത്രത്തോടൊപ്പം പുറത്ത് വന്ന ലീക്ക് റിപ്പോർട്ടിൽ ഈ ഡിവൈസ് വൈകാതെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന സൂചനകളും നൽകുന്നുണ്ട്.

 

സോണി എക്സ്പീരിയ 10 III

ഡിസൈനിന്റെ കാര്യത്തിൽ സോണി എക്സ്പീരിയ 10 III അതിന്റെ മുൻഗാമിയായ എക്സ്പീരിയ 10 IIനോട് ഏറെ സാമ്യത പുലർത്തുന്ന ഡിവൈസാണ്. വെർട്ടിക്കലായ പിൻ ക്യാമറ സെറ്റപ്പ്, ഒരു വശത്തായി നൽകിയിട്ടുള്ള ഫിംഗർപ്രിന്റ് സെൻസർ, ഡിസ്‌പ്ലേയുടെ മുകളിലും താഴെയുമായി കട്ടിയുള്ള ബെസലുകൾ എന്നിവയാണ് ഈ സോണി എക്സ്പീരിയ 10 IIIയുടെ പ്രധാന ഡിസൈൻ സവിശേഷതകൾ. 6.0 ഇഞ്ച് ഉയരമുള്ള ഡിസ്പ്ലേയാണ് സോണി ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്.

കൂടുതൽ വായിക്കുക: 50 എംപി ക്യാമറയുമായി വിവോ എക്സ്60 പ്രോ+ സ്മാർട്ട്ഫോൺ പുറത്തിറങ്ങികൂടുതൽ വായിക്കുക: 50 എംപി ക്യാമറയുമായി വിവോ എക്സ്60 പ്രോ+ സ്മാർട്ട്ഫോൺ പുറത്തിറങ്ങി

ഫ്രണ്ട് ക്യാമറ

സോണി എക്സ്പീരിയ 10 III സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയിൽ സെൽഫി ക്യാമറയ്ക്കായി നോച്ചോ പഞ്ച്-ഹോളോ ഉണ്ടായിരിക്കില്ല. ഇതിന് പകരം ഫ്രണ്ട് ക്യാമറ ടോപ്പ് ബെസലിലായിരിക്കും നൽകുന്നത്. സോണി എക്സ്പീരിയ 10 IIവിലും സമാന വലിപ്പമുള്ള ഡിസ്പ്ലെയാണ് ഉണ്ടായിരുന്നത്. ഈ ഡിസ്പ്ലെയ്ക്ക് 6.0 ഇഞ്ച് ഉയരവും 21: 9 അസ്പാക്ട് റേഷിയോവുമാണ് ഉള്ളത്. എക്സ്പീരിയ 10 III സ്മാർട്ട്ഫോണിലെ സെൽഫി ക്യാമറ 8 മെഗാപിക്സലായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഡ്യുവൽ ഫ്രണ്ട്-ഫയറിംഗ് സ്പീക്കറുകൾ
 

ടോപ്പ് ബെസലിൽ വിവിധ സെൻസറുകളും സോണി നൽകും. ഡ്യുവൽ ഫ്രണ്ട്-ഫയറിംഗ് സ്പീക്കറുകളുമായിട്ടായിരിക്കം ഈ ഡിവൈസ് പുറത്തിറങ്ങുക. സൈഡ് പാനലിലെ പവർ ബട്ടണിൽ തന്നെ ഫിംഗർപ്രിന്റ് സെൻസർ നൽകും. ഇത് ഇന്ന് പുറത്തിറങ്ങുന്ന പല ഡിവൈസുകളിലും ഉള്ള ഫീച്ചറാണ്. സോണി എക്സ്പീരിയ 10 IIൽ കണ്ടത് പോലെ 3.5 എംഎം ഹെഡ്‌സെറ്റ് ജാക്ക് പുതിയ സ്മാർട്ട്ഫോണിലും സോണി നൽകുമെന്നാണ് റിപ്പോർട്ടുകൾ.

കൂടുതൽ വായിക്കുക: സാംസങ് സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച ഓഫറുകളുമായി ഗ്രാൻഡ് റിപ്പബ്ലിക് ഡേ ഓഫർ 2021കൂടുതൽ വായിക്കുക: സാംസങ് സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച ഓഫറുകളുമായി ഗ്രാൻഡ് റിപ്പബ്ലിക് ഡേ ഓഫർ 2021

മൂന്ന് പിൻ ക്യാമറകൾ

മൂന്ന് പിൻ ക്യാമറകൾ ലംബമായി സെറ്റ് ചെയ്തിരിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് സോണി എക്സ്പീരിയ 10 III സ്മാർട്ട്ഫോണിൽ ഉണ്ടാവുക. ഈ ക്യാമറകൾ ഏതൊക്കെയാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഡിവൈസിൽ 12 മെഗാപിക്സൽ പ്രൈമറി ക്യാമറയും 8 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസും 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസും ഉണ്ടായിരിക്കുമെന്നാണ് സൂചനകൾ. മിതമായ സ്‌പെസിഫിക്കേഷൻ അപ്‌ഡേറ്റുമായി വരുന്ന എക്സ്പീരിയ 10 III എല്ലാ നിലയിലും എക്‌സ്‌പീരിയ 10 II സ്മാർട്ട്ഫോണിനറെ അധികം മാറ്റമില്ലാത്ത പിൻഗാമിയായിരിക്കും.

സോണി എക്സ്പീരിയ 10 II

സോണി എക്സ്പീരിയ 10 II സ്മാർട്ട്ഫോണിലും ഒരു ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഉണ്ടായിരുന്നത്. 12 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 8 മെഗാപിക്സൽ ടെലിഫോട്ടോ സെൻസർ എന്നിവയായിരുന്നു ഈ ക്യാമറ സെറ്റപ്പിലെ ക്യാമറകൾ. എക്സ്പീരിയ 10 II സ്മാർട്ട്ഫോണിലെ മുൻ ക്യാമറ 8 മെഗാപിക്സലാണ്. ഇതേ ക്യാമറയോ ഇതിനെക്കാൾ മികച്ച ക്യാമറയോ സോണി എക്സ്പീരിയ 10 IIIൽ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. 4 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 പ്രോസസറാണ്. 3,600 എംഎഎച്ച് ബാറ്ററിയും ഡിവൈസിൽ ഉണ്ട്.

കൂടുതൽ വായിക്കുക: പോക്കോ സി3 സ്മാർട്ട്ഫോൺ വിലക്കിഴിവിൽ സ്വന്തമാക്കാൻ രണ്ട് ദിവസം കൂടി അവസരംകൂടുതൽ വായിക്കുക: പോക്കോ സി3 സ്മാർട്ട്ഫോൺ വിലക്കിഴിവിൽ സ്വന്തമാക്കാൻ രണ്ട് ദിവസം കൂടി അവസരം

Best Mobiles in India

English summary
Sony Xperia 10 III smartphone, the successor to the Sony Xperia 10 II, launched in February last year, will be released soon.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X