120Hz ഡിസ്പ്ലേയുമായി സോണി എക്സ്പീരിയ 5 II അവതരിപ്പിച്ചു: വിലയും സവിശേഷതകളും

|

സോണിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഹാൻഡ്‌സെറ്റായ എക്സ്പീരിയ 5 II അവതരിപ്പിച്ചു. സിംഗിൾ സ്റ്റോറേജിലും നാല് കളർ വേരിയന്റുകളിലുമായാണ് ഈ ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ, യുഎസ്, യുകെ എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത വിപണികളിൽ മാത്രമാണ് ഡിവൈസ് ലഭ്യമാകുന്നത്. ഇന്ത്യയിൽ ഈ സ്മാർട്ട്ഫോൺ എപ്പോൾ പുറത്തിറങ്ങുമെന്നത് സംബന്ധിക്കുന്ന വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

സോണി എക്സ്പീരിയ 5 II: വിലയും ലഭ്യതയും

സോണി എക്സ്പീരിയ 5 II: വിലയും ലഭ്യതയും

സോണി എക്സ്പീരിയ 5 II സ്മാർട്ട്ഫോൺ ഒറ്റ വേരിയന്റിൽ മാത്രമാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഈ വേരിയന്റിന് യൂറോപ്പിൽ 899 യൂറോ ആണ് വില (ഏകദേശം 78,000 രൂപ). അമേരിക്കയിൽ ഈ ഡിവൈസിന് 949 ഡോളർ (ഏകദേശം 70,000 രൂപ) വിലയുണ്ട്. യൂറോപ്യൻ വിപണിയിൽ ബ്ലാക്ക്, ബ്ലൂ, ഗ്രേ കളർ ഓപ്ഷനുകളിൽ ഡിവൈസ് ലഭ്യമാകും. യുഎസ് വിപണിയിൽ ബ്ലാക്ക്, ബ്ലൂ, ഗ്രേ, പിങ്ക് നിറങ്ങളിൽ സ്മാർട്ട്ഫോൺ ലഭിക്കും.

കൂടുതൽ വായിക്കുക: വൺപ്ലസ് 7ടി പ്രോ സ്മാർട്ട്ഫോണിന് ഇന്ത്യൻ വിപണിയിൽ 4,000 രൂപ കുറച്ചുകൂടുതൽ വായിക്കുക: വൺപ്ലസ് 7ടി പ്രോ സ്മാർട്ട്ഫോണിന് ഇന്ത്യൻ വിപണിയിൽ 4,000 രൂപ കുറച്ചു

സോണി എക്സ്പീരിയ 5 II: സവിശേഷതകൾ

സോണി എക്സ്പീരിയ 5 II: സവിശേഷതകൾ

സോണി എക്സ്പീരിയ 5 II സ്മാർട്ട്ഫോൺ 4 കെ എച്ച്ഡിആർ 120 എഫ്പിഎസ് സ്ലോ മോഷൻ മൂവി റെക്കോർഡിംഗ് സപ്പോർട്ടോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. ഉയർന്ന റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേ, ഗെയിമിംഗ് ബേസ്ഡ് പ്രോസസർ എന്നിവയും ഡിവൈസിൽ സോണി ഉൾപ്പെടുത്തിയിട്ടുണ്ട്. ആൻഡ്രോയിഡ് 10ൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോൺ 6.1 ഇഞ്ച് ഫുൾ എച്ച്ഡി+ ഒലെഡ് ഡിസ്‌പ്ലേയുമായിട്ടാണ് വരുന്നത്. ഈ ഡിസ്പ്ലെയിൽ 240 ഹെർട്സ് ടച്ച് സ്‌കാനിംഗ് റേറ്റും ഉണ്ട്.

ഡിസ്പ്ലേ

സോണി എക്സ്പീരിയ 5 II സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലേ 1080 x 2520 പിക്സൽ റെസല്യൂഷൻ, 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 21: 9 അസ്പാക്ട് റേഷിയോ എന്നീ സവിശേഷതകളുള്ളതാണ്. 8 ജിബി വരെ റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാകോർ സ്നാപ്ഡ്രാഗൺ 865 SoCയാണ്. 128 ജിബി ഓൺബോർഡ് സ്റ്റോറജ് ഉള്ള ഡിവൈസിൽ സ്റ്റോറേജ് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: 5000എംഎഎച്ച് ബാറ്ററിയുമായി റിയൽമി 7ഐ സ്മാർട്ട്ഫോൺ പുറത്തിറങ്ങി: വില, സവിശേഷതകൾകൂടുതൽ വായിക്കുക: 5000എംഎഎച്ച് ബാറ്ററിയുമായി റിയൽമി 7ഐ സ്മാർട്ട്ഫോൺ പുറത്തിറങ്ങി: വില, സവിശേഷതകൾ

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്

എഫ് / 1.7 ലെൻസുള്ള 12 എംപി പ്രൈമറി സെൻസറിനൊപ്പം 12 എംപി സെക്കൻഡറി ലെൻസ്, 12 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ് എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് സോണി എക്സ്പീരിയ 5 സ്മാർട്ട്ഫോണി്നറെ പിൻമുറ ഡിവൈസിൽ കമ്പനി നൽകിയിട്ടുള്ളത്. ടോപ്പ് ബെസലിൽ 8 എംപി സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4000 mAh ബാറ്ററിയാണ് ഡിവൈസിന്റെ മറ്റൊരു സവിശേഷത. 50 ശതമാനം ബാറ്ററി ചാർജ് ചെയ്യാൻ വെറും 30 മിനിറ്റ് മാത്രമാണ് വേണ്ടതെന്നാണ് കമ്പനിയുടെ അവകാശവാദം.

കണക്ടിവിറ്റി

5 ജി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ജിപിഎസ് / എ-ജിപിഎസ്, ബ്ലൂടൂത്ത് 5.1, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, എൻ‌എഫ്‌സി എന്നീ കണക്ടിവിറ്റി ഓപ്ഷനുകൾക്കൊപ്പം ചാർജ് ചെയ്യുന്നതിന് യുഎസ്ബി ടൈപ്പ്-സി പോർട്ടും സോണി എക്സ്പീരിയ 5 II സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. 240Hz മോഷൻ ബ്ലർ റിഡക്ഷൻ, IP65 / 68 വാട്ടർ റെസിസ്റ്റൻസ്, ഡോൾബി അറ്റ്‌മോസ് സപ്പോർട്ട് എന്നിവയും ഡിവൈസിൽ ഉണ്ട്.

കൂടുതൽ വായിക്കുക: മോട്ടറോള റേസർ (2019) സ്മാർട്ട്ഫോണിന് 30,000 രൂപ വിലക്കിഴിവ്കൂടുതൽ വായിക്കുക: മോട്ടറോള റേസർ (2019) സ്മാർട്ട്ഫോണിന് 30,000 രൂപ വിലക്കിഴിവ്

Best Mobiles in India

Read more about:
English summary
Sony unveils Xperia 5 II, its latest flagship handset. The device is available in single storage and four color variants.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X