സോണി എക്സ്പീരിയ 5 II സ്മാർട്ട്ഫോൺ സെപ്റ്റംബർ 17ന് പുറത്തിറങ്ങും
സോണിയുടെ ഏറ്റവും ജനപ്രീയമായ സ്മാർട്ട്ഫോൺ സീരിസാണ് എക്സ്പീരിയ. വർഷങ്ങളായി സ്മാർട്ട്ഫോൺ വിപണിയിൽ സോണിയുടെ സ്ഥാനം നിലനിർത്തുന്നതിൽ ഈ സ്മാർട്ട്ഫോൺ സീരിസ് വലിയ പങ്ക് വഹിക്കുന്നുണ്ട്. ഈ സീരിസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ സോണി എക്സ്പീരിയ 5 II സ്മാർട്ട്ഫോൺ സെപ്റ്റംബർ 17ന് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. 2019ലെ ഐഎഎഫിൽ വച്ച് പുറത്തിറങ്ങിയ സോണി എക്സ്പീരിയ 5 സ്മാർട്ട്ഫോണിന്റെ പിൻഗാമിയായിട്ടാണ് പുതിയ ഡിവൈസ് വരുന്നത്.

ടിപ്‌സ്റ്റർ ഇവാൻ ബ്ലാസ് പുറത്ത് വിട്ട ലീക്കിൽ സോണി എക്സ്പീരിയ 5 II എന്നി പുതിയ സ്മാർട്ട്‌ഫോൺ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് അവകാശപ്പെട്ടിരുന്നു. എക്സ്പീരിയ ബ്രാൻഡിംഗ് ഒഴികെ കമ്പനി പ്രൊഡക്ടിന്റെ പേര് ഇതുവരെ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. വരാനിരിക്കുന്ന എക്സ്പീരിയ പ്രൊഡക്ട് സോണി എക്സ്പീരിയ 5 II ആയിരിക്കും എന്ന് ഉറപ്പിക്കുന്നതാണ് ഓൺലൈനിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ.

പുതിയ ഡിവൈസിന്റെ ലോഞ്ച് ഇവന്റ് സോണി എക്സ്പീരിയയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ തത്സമയം സംപ്രേഷണം ചെയ്യും. സെപ്റ്റംബർ 19ന് ഇന്ത്യൻ സമയം ഉച്ചയക്ക് 12:30നാണ് ലോഞ്ച് ഇവന്റ് ആരംഭിക്കുന്നത്. ആൻഡ്രോയിഡ് ഹെഡ്‌ലൈൻസിന്റെ റിപ്പോർട്ട് അനുസരിച്ച് സോണി എക്സ്പീരിയ 5 II സ്മാർട്ട്ഫോണിൽ 6.1 ഇഞ്ച് ഫുൾ എച്ച്ഡി+ എച്ച്ഡിആർ ഒലെഡ് ഡിസ്‌പ്ലേയായിരിക്കും ഉണ്ടാവുക. ഈ ഡിസ്പ്ലെയ്ക്ക് 120 ഹെർട്സ് റിഫ്രഷേ റേറ്റും 21: 9 ആസ്പാക്ട് റേഷിയോവും ഉണ്ടായിരിക്കും.

സോണി എക്സ്പീരിയ 5 II 5ജി നെറ്റ്‌വർക്ക് സപ്പോർട്ടോടെയാണ് പുറത്തിറങ്ങുകയെന്നാണ് റിപ്പോർട്ടുകൾ. ലീക്ക് റിപ്പോർട്ടുകൾ അനുസരിച്ച് സോണി എക്സ്പീരിയ 5 II ഒരൊറ്റ ഫ്രണ്ട് ക്യാമറയുമായിട്ടായിരിക്കും അവതരിപ്പിക്കുക. വോളിയം ബട്ടണുകൾ ഡിവൈസിന്റെ വലതുവശത്തായിരിക്കും. 8 ജിബി റാമിനും 256 ജിബി ഇന്റേണൽ സ്റ്റോറേജിനുമൊപ്പം സ്നാപ്ഡ്രാഗൺ 865 ചിപ്‌സെറ്റായിരിക്കും എക്സ്പീരിയ 5 II സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്.

സോണി എക്സ്പീരിയ 5 II സ്മാർട്ട്ഫോൺ ഒരു ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായിട്ടായിരിക്കും പുറത്തിറങ്ങുക. ഇതിൽ എഫ് / 1.7 അപ്പർച്ചറുള്ള 12 എംപി സെൻസർ, എഫ് / 2.2 അപ്പർച്ചറോട് കൂടിയ അൾട്രാ വൈഡ് ലെൻസുള്ള 12 എംപി സെൻസർ എന്നിവ ഉണ്ടായിരിക്കും. റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോണിലും മറ്റും ഉള്ളതുപോലെ ഡിവൈസിന്റെ ഒരു വശത്തായിരിക്കും ഫിംഗർപ്രിന്റ് സെൻസർ. യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴി ചാർജ് ചെയ്യാനുള്ള സംവിധാനമായിരിക്കും ഡിവൈസിൽ നൽകുക.

എക്സ്പീരിയ 5 IIവിൽ 3.5 എംഎം ഓഡിയോ ജാക്ക് ഉണ്ടായിരിക്കും. ഡിവൈസിന്റെ വലതുവശത്ത് ഒരു ഷട്ടർ ബട്ടണും നൽകും. സ്മാർട്ട്ഫോൺ 4,000 mAh ബാറ്ററി പായ്ക്ക് ചെയ്യാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. ലോഞ്ച് അടുത്ത് വരുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകും. കഴിഞ്ഞ വർഷം വിപണിയിലെത്തിയ എക്സ്പീരിയ 5 സ്മാർട്ട്ഫോണിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 855 ചിപ്‌സെറ്റ്, ആൻഡ്രോയിഡ് v9.0 പൈ, ട്രിപ്പിൾ റിയർ ക്യാമറ മൊഡ്യൂൾ എന്നീ സവിശേഷതകളാണ് ഉണ്ടായിരുന്നത്.


Click it and Unblock the Notifications








