കരുത്തും സ്റ്റൈലും പ്രീമിയം സവിശേഷതകളുമായി പുതിയ ഓപ്പോ റെനോ4 പ്രോ

|
കരുത്തും സ്റ്റൈലും പ്രീമിയം സവിശേഷതകളുമായി പുതിയ ഓപ്പോ റെനോ4 പ്രോ

പ്രമുഖ സ്മാർട്ട് ഉപകരണ നിർമ്മാതാക്കളായ ഓപ്പോ പുതുമകൾ കൊണ്ടുവരുന്നതിൽ മുൻപന്തിയിലാണ്. വിപണിയിൽ മുന്നേറാനും മികച്ച സ്മാർട്ട്‌ഫോണുകൾ, ഓഡിയോ പ്രൊഡക്ടുകൾ, വെയറബിൾസ് എന്നിവ പുറത്തിറക്കാനും തുടക്കം മുതലേ ബ്രാൻഡിന് സാധിക്കുന്നുണ്ട്. കമ്പനിയുടെ പുതിയ റെനോ 4 പ്രോ സ്മാർട്ട്ഫോൺ ഇതിനൊരു ഉദാഹരണമാണ്. മികച്ച സവിശേഷതകളോടെയാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്.

ഇക്കാലമത്രയും സീരീസിന് ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണം ലഭിക്കുകയും മറ്റ് ബ്രാൻഡുകൾക്ക് വെല്ലുവിളിയാവുകയും ചെയ്തിട്ടുണ്ട്. ബാറ്ററി ലൈഫ്, സ്വിഫ്റ്റ് ചാർജിംഗ് എന്നിവയെക്കുറിച്ചുള്ള സി‌എം‌ആറിന്റെ റിസെർച്ച് സർവേ പ്രകാരം ഈ ഡിവൈസ് ഒന്നാമതാണ്. മികച്ച ചാർജിംഗ് സമയം (94%), ബാറ്ററി ബാക്കപ്പ് (95%) എന്നിവയാണ് ഡിവൈസ് നൽകുന്നത്.

ഉപയോക്താക്കൾക്ക് അസാധാരണമായ ഉപയോക്തൃ അനുഭവം നൽകുന്നത് തുടരുന്ന ബ്രാൻഡ് അടുത്തിടെയാണ് റെനോ 4 പ്രോ സ്മാർട്ട്ഫോൺ പുറത്തിറക്കിയത്. സൗന്ദര്യാത്മകമായ രൂപകൽപ്പനയും മികച്ച സവിശേഷതകളും കൊണ്ട് ഇതിന്റെ വില വിഭാഗത്തിലെ ഏറ്റവും ശ്രദ്ധേയമായ ഡിവൈസായി ഈ ഡിവൈസ് മാറിക്കഴിഞ്ഞു.

റെനോ4 പ്രോയെ മികച്ച ഡിവൈസാക്കി മാറ്റുന്ന സവിശേഷതകൾ പരിശോധിക്കാം

ബെസെൽ-ലെസ് 3D ബോർഡർ‌ലെസ് സെൻസ് സ്‌ക്രീൻ

ഓപ്പോ റെനോ 4 പ്രോ ഒരു 3D ബോർഡർ‌ലെസ് സെൻസ് സ്‌ക്രീനുമായിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്. അത് 55.9 ഡിഗ്രി കർവേച്ചർ 3 ഡി എഡ്ജയോടെയാണ് വരുന്നത്. ഇത് സാധാരണ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണുകളിൽ കാണുന്ന പ്രീമിയം ലുക്ക് വാഗ്ദാനം ചെയ്യുന്നു. സ്‌ക്രീനിന്റെ ബെസലുകൾ വശത്ത് നിന്ന് നോക്കുമ്പോൾ 2.9 മിമി നേർത്തതാണ്. 6.5 "ഇ 3 സൂപ്പർ അമോലെഡ് സ്ക്രീൻ പഞ്ച്-ഹോൾ ഡിസ്പ്ലേയിലാണ് നൽകിയിരിക്കുന്നത്. 92.01% സ്‌ക്രീൻ-ടു-ബോഡി റേഷ്യോയും 20: 9 ആസ്പാക്ട് റേഷിയോവും ഉള്ള ഈ ഡിസ്പ്ലെ മികച്ച കാഴ്ചാനുഭവം നൽകുന്നു. സ്‌ക്രീൻ 2400x1080 FHD + റെസല്യൂഷനോടുകൂടിയ ഇമേജ് ക്രിയേറ്റ് ചെയ്യുകയും സൂര്യപ്രകാശത്തിൽ പോലും വ്യക്തമായി കാണാൻ സാധിക്കുകയും ചെയ്യുന്നു. 90Hz റിഫ്രഷ് റേറ്റും 180Hz വരെ ടച്ച് സാമ്പിൾ റേറ്റും ഈ സ്ക്രീനിലൂടെ ലഭിക്കും.

ത്രീ-ഡി

ത്രീ-ഡി ബോർഡർ‌ലെസ് സെൻസ് സ്‌ക്രീൻ 90 ഹെർട്സ് റിഫ്രഷ് റേറ്റിൽ നൽകുന്ന ഈ വില വിഭാഗത്തിലെ ഒരേയൊരു ഡിവൈസാണ് ഓപ്പോ റെനോ 4 പ്രോ. റെനോ 4 പ്രോയ്ക്ക് ടി‌വി റൈൻ‌ലാൻ‌ഡ് ഫുൾ കെയർ ഡിസ്പ്ലേ സർ‌ട്ടിഫിക്കേഷനും ഉണ്ട്. അതായത് കൂടുതൽ സമയം ഡിവൈസ് ഉപയോഗിച്ചാൽ പോലും സ്ക്രീൻ നോക്കുമ്പോൾ കണ്ണുകൾ‌ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് കുറയ്ക്കുന്നു. ഫോണുകളിൽ വായിക്കാൻ ഇഷ്ടപ്പെടുന്ന ആളുകൾക്ക് ഐ കെയർ മോഡും ഉണ്ട്.

പൂർണതയോടെ നിർമ്മിച്ച ഡിവൈസ്

ഓപ്പോ റെനോ 4 പ്രോയുടെ ഡിസൈൻ അതിശയിപ്പിക്കുന്നതാണ്. ഡെഡിക്കേറ്റഡ് ഹാർഡ്‌വെയർ ആവശ്യമുള്ള നിരവധി സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഡിവൈസിന്റെ ഭാരം വെറും 161 ഗ്രാം മാത്രമാണ്, 7.7 എംഎം ആണ് ഇതിന്റ് അളവ്. ഇന്ത്യയിൻ വിപണിയിൽ പുറത്തിറങ്ങിയതിൽ 6.5 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഏറ്റവും ഭാരം കുറഞ്ഞ സ്മാർട്ട്‌ഫോണാണ് ഇത്. ഫോൺ ഉപയോഗിക്കാൻ വളരെ സൗകര്യപ്രദവും എളുപ്പവുമാക്കുന്നതും ഈ ഡിസൈനും ഭാരവും കൊണ്ടാണ്.

എർഗണോമിക് രൂപകൽപ്പന

പ്രീമിയം-മാറ്റ് ഫിനിഷിലൂടെ ആക്‌സന്റുചെയ്‌ത എർഗണോമിക് രൂപകൽപ്പനയുള്ള 3ഡി കർവ്ഡ് ബാക്കാണ് സ്മാർട്ട്ഫോണിന്റേത്. ഇത് ഫിങ്കർപ്രിന്റ് പ്രൂഫാണ്. രണ്ട് കളർ ഓപ്ഷനുകളിൽ നിന്ന് നിങ്ങൾക്ക് ഡിവൈസ് തിരഞ്ഞെടുക്കാം. ആദ്യത്തേത് സ്റ്റാർ‌റി നൈറ്റ് ആണ്, അത് ബ്ലാക്ക് ഗ്രേഡിയന്റ് ടച്ചുള്ള സബ്ടിൽ സിൽവർ-ടോൺ നൽകിയിട്ടുള്ള കളറാണ്. സിൽക്കി വൈറ്റ് ഓപ്ഷൻ വൈറ്റ് സിൽക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള കളറാണ്. അത് സൂര്യപ്രകാശം തട്ടുമ്പൾ നിറം ചെറുതായി മാറ്റുന്നു.

മികച്ച ബാറ്ററി ബാക്ക് അപ്പ്

4000 എംഎഎച്ച് വലിയ ബാറ്ററിയുള്ള റെനോ 4 പ്രോ ലോകത്തിലെ ഏറ്റവും വേഗതയേറിയ ചാർജിംഗ് സാങ്കേതികവിദ്യയായ 65W സൂപ്പർവൂക് 2.0 ഉൾപ്പെടുത്തായാണ് പുറത്തിറക്കിയിട്ടുള്ളത്. ഇതിന് വെറും 36 മിനിറ്റിനുള്ളിൽ ഡിവൈസ് ചാർജ് ചെയ്യാൻ കഴിയും. 5 മിനിറ്റ് ചാർജ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് 4 മണിക്കൂർ വീഡിയോ കണ്ടന്റ് കാണാനും സാധിക്കും. ചാർജ് വേഗത്തിൽ തീരുന്ന അവസ്ഥ ഈ ഡിവൈസിൽ ഉണ്ടാവില്ല.

VOOC ഫ്ലാഷ് ചാർജ്

ഉയർന്ന ചാർജിംഗ് വേഗതയുള്ള ഡിവൈസുകളുടെ സുരക്ഷ പലപ്പോഴും ആശങ്കപ്പെടുത്താറുണ്ട്. ഓപ്പോ ഇക്കാര്യത്തിലും ശ്രദ്ധിച്ചിട്ടുണ്ട്. VOOC ഫ്ലാഷ് ചാർജ് സിസ്റ്റം ജർമ്മൻ സ്വതന്ത്ര സുരക്ഷാ അതോറിറ്റിയായ TUV റൈൻ‌ലാൻ‌ഡ് സെർട്ടിഫൈ ചെയ്ത ഫൈവ് ലെയർ പ്രോട്ടക്ഷൻ വാഗ്ദാനം ചെയ്യുന്നു. സുരക്ഷയ്ക്കായി വോൾട്ടേജും കറന്റും മോണിറ്റർ ചെയ്യുന്ന ഒരു പ്രത്യേക പ്രോട്ടക്ഷൻ ചിപ്‌സെറ്റും ബാറ്ററിയിലുണ്ട്. ഏതെങ്കിലും പ്രത്യേക നോഡിൽ അസാധാരണമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഈ ചിപ്പ്സെറ്റ് കറന്റ് നിർത്തും.

സൂപ്പർ പവർ സേവിംഗ് മോഡ് ബാറ്ററിയിലെ ചാർജ് തീരുന്നത് മന്ദഗതിയിലാക്കുന്നു. അതിനാൽ, ഈ മോഡിൽ ഉപയോക്താക്കൾക്ക് 1.5 മണിക്കൂർ വരെ വാട്ട്‌സ്ആപ്പിൽ ചാറ്റുചെയ്യാനോ 5% ബാറ്ററി ഉപയോഗിച്ച് 77 മിനിറ്റ് കോളുകൾ വിളിക്കാനോ സാധിക്കും. പുറത്തിറങ്ങുന്നതിനുമുമ്പ് ഫോൺ ചാർജ് ചെയ്യാൻ മറന്നാലും ആശങ്കകളൊന്നുമില്ലാതെ ഉപയോഗിക്കാൻ സാധിക്കും. സൂപ്പർ നൈറ്റ്ടൈം സ്റ്റാൻഡ്‌ബൈ സവിശേഷതയുള്ള ഈ ഡിവൈസ് നിങ്ങളുടെ ഉറക്കത്തിന്റെ പാറ്റേൺ ട്രാക്കുചെയ്യുകയും രാത്രി 8 മണിക്കൂറിനുള്ളിൽ 2% പവർ മാത്രം ഉപയോഗിക്കുകയും ചെയ്യുന്നു.

ഇതിനെല്ലാമുപരിയായി റെനോ 4 പ്രോയിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി സോസിയാണ് നൽകിയിരിക്കുന്നത്. ഇത് സിംഗിൾ കോറിൽ 46 ശതമാനം പെർഫോമൻസും മൾട്ടികോറിൽ 22 ശതമാനം പെർഫോമൻസ് ഇൻക്രീസും നൽകുന്നു. ഉപയോക്താക്കൾ ഗ്രാഫിക്സ് കൂടുതലായി ആവശ്യമുള്ള ഗെയിമുകൾ കളിക്കുമ്പോഴെല്ലാം ഒരു നൂതന കൂളിംഗ് പെർഫോമൻസിനായി ഓപ്പോ ത്രീ ഡൈമൻഷണൽ മൾട്ടി-കൂളിംഗ് സിസ്റ്റവും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മികച്ച ഫോട്ടോസ് എടുക്കാൻ ക്വാഡ് ക്യാമറ

റെനോ 4 പ്രോയെ മികച്ചൊരു സ്മാർട്ട്ഫോണാക്കി മാറ്റുന്ന സവിശേഷതകളിലൊന്നാണ് അതിന്റെ 48 എംപി ക്വാഡ് ക്യാമറ സെറ്റപ്പ്. സെൽഫികൾക്കും വീഡിയോ കോളിങിനുമായി 32 എംപി മുൻ ക്യാമറയാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്.

ഫോട്ടോഗ്രാഫി

ഫോട്ടോഗ്രാഫിയിൽ താല്പര്യമുള്ളവരെ തൃപ്തിപ്പെടുത്താൻ പോന്ന നിരവധി മോഡുകൾ ക്യാമറയിലുണ്ട്. AI കളർ പോർട്രെയിറ്റ് ഷോട്ടിലൂടെ സബ്ജക്ട് സ്വാഭാവിക നിറത്തിൽ ഹൈലൈറ്റ് ചെയ്യുകയും ബാഗ്രൌണ്ടിലെ കളറുകൾ ബ്ലാക്ക് ആന്റ് വൈറ്റ് ആക്കുകയും ഒരു സിനിമാറ്റിക് ലുക്ക് നൽകുകയും ചെയ്യുന്നു. ഓപ്പോ റെനോ പ്രോയുടെ ക്യാമറ ആപ്പിൽ നാല് മോണോക്രോം കളർ ഫിൽട്ടറുകളുണ്ട്. ഇത് സബ്ജക്ടിന്റെ കളർ തിരിച്ചറിഞ്ഞ് അത് മാത്രം കളറിലും ബാഗ്രൌണ്ട് ബ്ലാക്ക് ആന്റ് വൈറ്റ് ആക്കുകയും ചെയ്യുന്നു.

ക്യാമറ ഹാർഡ്‌വെയറിൽ അൾട്രാ സ്റ്റെഡി വീഡിയോ 3.0 സെറ്റ് ചെയ്തിരിക്കുന്നതിനാൽ വീഡിയോകൾ ഷൂട്ട് ചെയ്യുമ്പോൾ ഷേക്ക് ഉണ്ടാവുന്നില്ല. സൂപ്പർ സ്റ്റെഡി വീഡിയോകൾ ഷൂട്ട് ചെയ്യാൻ സോഫ്റ്റ്വെയർ സപ്പോർട്ടുള്ള സ്റ്റഡി ടെക്നോളജി സഹായിക്കും. ഈ സവിശേഷത കണ്ടന്റ് ക്രിയേറ്റേഴ്സിനുള്ള മികച്ച വീഡിയോ റെക്കോർഡിംഗ് ഡിവൈസാക്കി റെനോ 4 പ്രോയെ മാറ്റുന്നു.

ഫോട്ടോസ് കൂടുതൽ മികച്ചതാക്കാൻ നൈറ്റ് ഫ്ലെയർ പോർട്രെയിറ്റ് മോഡ് ബാഗ്രൌണ്ടിലെ സുതാര്യവും തിളക്കമുള്ളതുമായ മങ്ങിയ ലൈറ്റ് സ്പോട്ടുകളെ ഓപ്പോമാറ്റിക്കായി സൂപ്പർ‌പോസ് ചെയ്യുന്നു. പിൻ ക്യാമറയിലെ അൾട്രാ ഡാർക്ക് മോഡും ഫ്രണ്ട് ക്യാമറയിലെ അൾട്രാ നൈറ്റ് സെൽഫി മോഡും മങ്ങിയ വെളിച്ചമുള്ള അവസ്ഥയിൽ പോലും മികച്ച ചിത്രങ്ങൾ എടുക്കാൻ സഹായിക്കുന്നു.

റിനോ 4 പ്രോയ്ക്ക് 108 മെഗാപിക്സൽ വരെയുള്ള ചിത്രങ്ങൾ എടുക്കാൻ കഴിയും. ഹൈ റെസല്യൂഷൻ അൽഗോരിതമുപയോഗിച്ച് ഡിറ്റൈലും ടെക്സ്ചറുകളും പകർത്തിയാണ് ക്ലാരിറ്റി വർധിപ്പിക്കുന്നത്. ഇന്റലിജന്റ് മോഷൻ ഡിറ്റക്ഷൻ അൽഗോരിത്തിന്റെ സഹായത്തോടെ 720P യിൽ 960FPS AI സ്ലോ-മോഷൻ വീഡിയോകൾ ഷൂട്ട് ചെയ്യാനും ക്യാമറയ്ക്ക് കഴിയും.

സ്മാർട്ട് പ്രൊഡക്ടുകളുടെ ഓപ്പോ ഇക്കോസിസ്റ്റം

സ്മാർട്ട്‌ഫോണുകളുടെ മാത്രമല്ല സ്മാർട്ട് ഓഡിയോ ഡിവൈസുകളുടെയും വെയറബിൾസിന്റെയും ഒരു പോർട്ട്‌ഫോളിയോ ഓപ്പോയ്ക്ക് ഉണ്ട്. ബ്രാൻഡ് അടുത്തിടെ അതിന്റെ എൻ‌കോ വയർലെസ് ഇയർബഡ്സ് ശ്രേണി അവതരിപ്പിച്ചിരുന്നു. ഈ ട്രൂലി വയർലെസ് ഹെഡ്‌ഫോണുകൾ ഇതിനകം തന്നെ ഓഡിയോ വിപണിയിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും മികച്ച പ്രതികരണങ്ങൾ നേടുകയും ചെയ്യുന്നുണ്ട്.

വെയറബിളുകൾ

വെയറബിളുകളെക്കുറിച്ച് പറയുമ്പോൾ, ബ്രാൻഡ് അടുത്തിടെ ആദ്യത്തെ സ്മാർട്ട് വാച്ച് സീരീസായ ഓപ്പോ വാച്ച് സീരീസ് പുറത്തിറക്കിയിരുന്നു. ഇത് എല്ലാവരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്മാർട്ട് വാച്ചാണ്. ഓപ്പോ വാച്ചിന്റെ 46 എംഎം വേരിയന്റിൽ 1.91 ഇഞ്ച് ചതുരാകൃതിയിലുള്ള വിപണിയിലെ ആദ്യത്തെ അമോലെഡ് ഡ്യുവൽ കർവ്ഡ് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. ഇതിൽ 72.76% സ്‌ക്രീൻ-ടു-ബോഡി റേഷിയോ, 402x476 റെസല്യൂഷൻ, 326 പിപിഐ പിക്‌സൽ ഡെൻസിറ്റി എന്നിവയും ഉണ്ട്.

സ്മാർട്ട് മോഡിനൊപ്പം 36 മണിക്കൂർ ബാക്കപ്പും പവർ സേവർ മോഡിൽ 21 ദിവസം വരെ ബാക്കപ്പും നൽകുന്ന 430 എംഎഎച്ച് ബാറ്ററിയാണ് വാച്ചിൽ നൽകിയിട്ടുള്ളത്. മികച്ച പ്രകടനവും ഊർജ്ജ ക്ഷമതയും ഉള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ വെയർ 3100 പ്ലാറ്റ്‌ഫോമും അമ്പിക് അപ്പോളോ 3 ചിപ്പ് ഡ്രിവൺ പവർ സേവിംഗ് മോഡുമാണ് വാച്ചിലുള്ളത്. പുതിയ വാച്ച് VOOC ഫ്ലാഷ് ചാർജിംഗ് സാങ്കേതികവിദ്യയും ഈ ഡിവൈസിൽ ഉണ്ട്. ഇത് സ്മാർട്ട് വാച്ചിനെ അതിവേഗത്തിലും സുരക്ഷിതമായും ചാർജ് ചെയ്യാൻ സഹായിക്കുന്നു. 5ATM വാട്ടർ റെസിസ്റ്റൻസും സ്മാർട്ട് വാച്ചിൽ ലഭ്യമാണ്. ഇവയെല്ലാം വിപണിയിലെ ഏറ്റവും മികച്ച സ്മാർട്ട് വാച്ചുകളിലൊന്നാക്കി ഓപ്പോ വാച്ചിനെ മാറ്റുന്നു.

വില, ലഭ്യത, ഓഫറുകൾ

ഓപ്പോ റെനോ 4 പ്രോയുടെ വില പരിശോധിച്ചാൽ, 8 ജിബി + 128 ജിബി വേരിയന്റിന് 34,990 രൂപയാണ് വില. ഈ മോഡൽ ഇതിനകം വിൽപ്പനയ്ക്കെത്തിയിരുന്നു. ഓപ്പോ റെനോ 4 പ്രോയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ആവേശകരമായ ഓഫറുകൾക്ക് ഒപ്പം ഓപ്പോ കെയർ+ ഉം ലഭിക്കും. ഓഗസ്റ്റ് 10 മുതൽ ഓപ്പോ വാച്ച് വിൽപ്പനയ്‌ക്കെത്തും. ഓപ്പോ വാച്ചിന്റെ 46 എംഎം വേരിയന്റിന് 19,990 രൂപയാണ് വില. 41 എംഎം വേരിയന്റിന് 14,990 രൂപ വിലയുണ്ട്.

AR ഫ്ലാഗ്ഷിപ്പ് സ്റ്റോർ

ആദ്യത്തെ അതിശയകരമായ ഒരു AR ഫ്ലാഗ്ഷിപ്പ് സ്റ്റോർ അവതരിപ്പിച്ചുകൊണ്ട് മറ്റൊരു റെക്കോഡ് കൂടി തങ്ങളുടെ പേരിലാക്കിയിരിക്കുകയാണ് ഓപ്പോ. ഇതിലൂടെ ഉപയോക്താക്കൾക്ക് അവരുടെ വീട്ടിലിരുന്നുകൊണ്ട് ഓപ്പോ ഫ്ലാഗ്ഷിപ്പ് സ്റ്റോറിന്റെ അനുഭവം നേടാനും ഫോൺ അൺബോക്സിംഗ് കാണാനും സാധിക്കും.

ഓപ്പോയുടെ ആധിപത്യം

ഓപ്പോയുടെ ആധിപത്യം

വിപണിയിൽ മികച്ച ചില ഡിവൈസുകളുടെ ലൈനപ്പ് അവതരിപ്പിച്ചുകൊണ്ട് ഓപ്പോ ആധിപത്യം നേടുന്നുണ്ട്. ഈ ബ്രാൻഡ് സ്മാർട്ട്ഫോൺ വിഭാഗത്തിൽ ആധിപത്യം സ്ഥാപിക്കുക മാത്രമല്ല, വ്യവസായത്തിലെ മറ്റെല്ലാ പ്രീമിയം ബ്രാൻഡുകളും പിന്തുടരുന്ന നിലയിലേക്ക് ഉയർന്നുവരാൻ സ്മാർട്ട് ഡിവൈസുകളുടെ ഒരു വലിയ നിര തന്നെ നിർമ്മിക്കുന്നു.

Best Mobiles in India

English summary
The leading smart device manufacturer, OPPO has always been at the forefront of innovations. The brand has always managed to stay ahead in the cluttered market and offer some impressive range of smartphones, audio products and wearables.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X