മാസം 500 ജിബി ഡാറ്റയുമായി ടാറ്റ സ്കൈയുടെ പുതിയ ബ്രോഡ്‌ബാൻഡ് പ്ലാൻ

|

ടാറ്റ സ്കൈ തങ്ങളുടെ ഇന്റർനെറ്റ് സേവനങ്ങൾ രാജ്യത്ത് വിപുലികരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ ഭാഗമായി പുതിയൊരു ബ്രോഡ്ബാന്റ് പ്ലാൻ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ടാറ്റ സ്കൈ. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് എല്ലാ മാസവും 500 ജിബി ഡാറ്റയാണ് നൽകുന്നത്. 300 എംബിപിഎസ് വേഗതയിലുള്ള ഇന്റർനെറ്റാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഈ പ്ലാനിന് മാസം 1,900 രൂപ എന്ന നിരക്കിലാണ് നൽകേണ്ടത്. മികച്ച വേഗതയിൽ 500 ജിബി ഡാറ്റ നൽകുന്ന ഈ പ്ലാൻ താരതമ്യേന മികച്ച പ്ലാൻ തന്നെയാണ്.

 

ടാറ്റ സ്കൈ 300 എംബിപിഎസ് സ്പീഡ് പ്ലാൻ

ടാറ്റ സ്കൈ 300 എംബിപിഎസ് സ്പീഡ് പ്ലാൻ

ടാറ്റ സ്കൈയുടെ പുതിയ 300 എംബിപിഎസ് ഫിക്സഡ് ജിബി പ്ലാൻ 500 ജിബി ഡാറ്റ വരെ ഡാറ്റയാണ് നൽകുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ 300 എംബിപിഎസ് വേഗതയുള്ള ഈ പ്ലാനിൽ 500 ജിബി ഡാറ്റ ലിമിറ്റ് അവസാനിച്ചുകഴിഞ്ഞാൽ പിന്നീട് വേഗത 3 Mbps ആയി കുറയും. ഈ പ്ലാൻ ഒരു മാസം, മൂന്ന് മാസം, ആറ് മാസം, ഒരു വർഷം എന്നീ കാലയളവുകളിലേക്ക് തിരഞ്ഞെടുക്കാൻ കഴിയും എല്ലാ പ്ലാനിലും ഒരു മാസം 500 ജിബി ഡാറ്റ മാത്രമേ ലഭിക്കുകയുള്ളു. ഈ പ്ലാൻ ഒരു സൌജന്യ റൂട്ടറിനൊപ്പം റോൾ‌ഓവർ സൗകര്യവും നൽകുന്നു.

കൂടുതൽ വായിക്കുക: ഒരു വർഷത്തേക്ക് ബ്രോഡ്ബാന്റ് സേവനം നൽകുന്ന മികച്ച പ്ലാനുകൾകൂടുതൽ വായിക്കുക: ഒരു വർഷത്തേക്ക് ബ്രോഡ്ബാന്റ് സേവനം നൽകുന്ന മികച്ച പ്ലാനുകൾ

ടാറ്റ സ്കൈ
 

ടാറ്റ സ്കൈയുടെ പുതിയ ബ്രോഡ്ബാന്റ് പ്ലൻ മൂന്ന് മാസം, ആറ് മാസം, ഒരു വർഷം എന്നീ കാലയളവിലേക്ക് തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് കമ്പനി സൌജന്യ ഇൻസ്റ്റാളേഷൻ നൽകുന്നുണ്ട്. ഈ പ്ലാൻ മുംബൈ, ന്യൂഡൽഹി, പിംപ്രി ചിഞ്ച്വാഡ്, പൂനെ, താനെ, ബെംഗളൂരു, ചെന്നൈ, ഗ്രേറ്റർ നോയിഡ, ഗുഡ്ഗാവ്, ഗാസിയാബാദ്, മീര ഭയന്ദർ, നവി മുംബൈ, നോയിഡ എന്നിവിടങ്ങളിൽ ലഭ്യമാണ്. വീടുകളിലിരുന്ന ആളുകൾ ജോലി ചെയ്യുന്ന സമയമായതിനാലാണ് ടാറ്റ സ്കൈ തങ്ങളുടെ ബ്രോഡ്ബാന്റ് സേവനം വേഗത്തിൽ വികസിപ്പിക്കുന്നത്.

ടാറ്റ സ്കൈ ബ്രോഡ്ബാൻഡ് പ്ലാനുകൾ

ടാറ്റ സ്കൈ ബ്രോഡ്ബാൻഡ് പ്ലാനുകൾ

നിലവിൽ 18 ഫിക്സഡ് ജിബി ബ്രോഡ്ബാൻഡ് പ്ലാനുകളാണ് ടാറ്റ സ്കൈ ഉപയോക്താക്കൾക്ക് നൽകുന്നത്. ബെംഗളൂരു, താനെ, പിംപ്രി-ചിഞ്ച്‌വാഡ്, ജയ്പൂർ, കല്യാൺ ഡോംബിവാലി, നോയിഡ, ദില്ലി, തുടങ്ങിയ നിരവധി നഗരങ്ങളിൽ ഈ പ്ലാനുകൾ ലഭ്യമാണ്. 18 സർക്കിളുകളിലും കമ്പനി സമാനമായ പ്ലാനുകൾ നൽകുന്നുണ്ട്. 950 രൂപ മുതൽ 1,900 രൂപവരെയുള്ള പ്ലാനുകളാണ് കമ്പനി നൽകുന്നത്. 25 എംബിപിഎസ്, 50 എംബിപിഎസ്, 100 എംബിപിഎസ്, 300 എംബിപിഎസ് എന്നിങ്ങനെയുള്ള ഡാറ്റ വേഗതയാണ് ഈ പ്ലാനുകളിലൂടെ ലഭിക്കുന്നത്.

കൂടുതൽ വായിക്കുക: 100 എം‌ബി‌പി‌എസ് വേഗതയുള്ള ഇന്റർനെറ്റ് നേടാം ഈ ബ്രോഡ്ബാന്റ് പ്ലാനുകളിലൂടെകൂടുതൽ വായിക്കുക: 100 എം‌ബി‌പി‌എസ് വേഗതയുള്ള ഇന്റർനെറ്റ് നേടാം ഈ ബ്രോഡ്ബാന്റ് പ്ലാനുകളിലൂടെ

സൌജന്യ ഇൻസ്റ്റാളേഷനുകൾ

നേരത്തെ സൂചിപ്പിച്ചതുപോലെ ടാറ്റ സ്കൈയുടെ പ്ലാനുകൾ ഒരു മാസം, മൂന്ന് മാസം, ആറ് മാസം, 12 മാസം എന്നീ വാലിഡിറ്റിയോടെയാണ് വരുന്നത്. ഒരു മാസത്തെ പ്ലാൻ സൌജന്യ ഇൻസ്റ്റാളേഷനുകൾ നൽകുന്നില്ല. മറ്റ് പാക്കുകൾ സൌജന്യ ഇൻസ്റ്റാളേഷൻ, സൌജന്യ റൂട്ടർ എന്നിങ്ങനെയുള്ള ആനുകൂല്യങ്ങൾ നൽകുന്നു. ആറുമാസം, 12 മാസം വാലിഡിറ്റിയുള്ള പ്ലാനുകൾക്ക് 10 മുതൽ 15 ശതമാനം വരെ വിലക്കിഴിവും കമ്പനി നൽകുന്നുണ്ട്. 4,860 രൂപ, 5,400 രൂപ, 5,950 രൂപ, 9,720 രൂപ നിരക്കുകളിലാണ് 6 മാസത്തെ പ്ലാനുകൾ വരുന്നത്. 12 മാസത്തെ പ്ലാനുകൾ‌ക്ക് 9,180 രൂപ, 10,200 രൂപ, 11,220 രൂപ, 18, 360 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.

Best Mobiles in India

English summary
Tata Sky is gearing up to expand its internet services in the country. As part of this, Tata Sky has introduced a new broadband plan. This plan gives users 500 GB of data every month. Users get 300 Mbps internet speed. The plan costs Rs 1,900 per month.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X