നാല് പിൻ ക്യാമറകളുമായി ടെക്നോ സ്പാർക്ക് 6 ബജറ്റ് സ്മാർട്ട്ഫോൺ പുറത്തിറങ്ങി: വില, സവിശേഷതകൾ
ടെക്നോ സ്പാർക്ക് 6 സ്മാർട്ട്ഫോൺ വിപണിയിലെത്തി. കമ്പനിയുടെ ഏറ്റവും പുതിയ ബജറ്റ് ഡിവൈസാണ് ഇത്. മിഡ് റേഞ്ച് മീഡിയടെക് പ്രോസസർ, പഞ്ച്-ഹോൾ ഡിസൈനുള്ള എച്ച്ഡി + ഡിസ്പ്ലേ, വലിയ ബാറ്ററി യൂണിറ്റ് തുടങ്ങിയ സവിശേഷതകളോടെയാണ് ഈ ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്. സ്മാർട്ട്‌ഫോൺ പാക്കിസ്ഥാനിലാണ് പുറത്തിറക്കിയിരിക്കുന്നത്. ഡിവൈസിന്റെ ഇന്ത്യയിലെ ലോഞ്ചുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.

ടെക്നോ സ്പാർക്ക് 6: സവിശേഷതകൾ
എട്ട് കോറുകളുള്ള മിഡ് റേഞ്ച് മീഡിയടെക് ഹെലിയോ ജി 70 പ്രോസസറാണ് ടെക്നോ സ്പാർക്ക് 6 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. ഒറ്റ വേരിയന്റിൽ മാത്രമേ ഈ സ്മാർട്ട്ഫോൺ വിപണിയിൽ ലഭ്യമാവുകയുള്ളു. ഡിവൈസിൽ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് കമ്പനി നൽകിയിട്ടുള്ളത്. ഈ സ്റ്റോറേജ് സ്പൈസ് തികയാതെ വരുന്ന ആളുകൾക്കായി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ പ്രത്യേകം മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഡിവൈസിൽ ഉണ്ട്.

ടെക്നോ സ്പാർക്ക് 6 ബജറ്റ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത് ആൻഡ്രോയിഡ് 10 ഒഎസ് ബേസ്ഡ് ഇൻ-ഹൌസ് HiOS 7.0 യൂസർ ഇന്റർഫേസിലായിരിക്കും. ടെക്നോ സ്പാർക്ക് 6ന്റെ ക്യാമറ വിഭാഗം പരിശോധിച്ചാൽ, ഡിവൈസിൽ ഒരു ക്വാഡ് ക്യാമറ സെറ്റപ്പാണ് നൽകിയിരിക്കുന്നത്. ഈ ക്യാമറ സെറ്റപ്പ് വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂളിൽ നൽകിയിരിക്കുന്നു. ആകർഷകമായ ഡിസൈൻ തന്നെയാണ് ഈ നാല് ക്യാമറകളുള്ള മൊഡ്യൂളിന്റേത്.

ഡിവൈസിലെ ക്വാഡ് ക്യാമറ സെറ്റപ്പിൽ 16 എംപി പ്രൈമറി സെൻസറാണ് നൽകിയിട്ടുള്ളത്. ഇതിനൊപ്പം 2 എംപി മാക്രോ സെൻസർ, ഡെപ്ത് ഇഫക്റ്റുകൾക്കായി 2 എംപി സെൻസർ, മറ്റൊരു 2 എംപി എഐ സെൻസർ എന്നിവയും കമ്പനി നൽകിയിട്ടുണ്ട്. ഫോണിന്റ ഡിസ്പ്ലെ 6.8 ഇഞ്ച് എൽസിഡി പാനലാണ്. ഈ വില വിഭാഗത്തിൽ ലഭിക്കുന്ന വലിയ ഡിസ്പ്ലെ തന്നെയാണ് ഡിവൈസിൽ ഉള്ളത്. എച്ച്ഡി + റെസല്യൂഷനുള്ള ഡിസ്പ്ലെയാണ് ഇത്.

20: 9 അസ്പാക്ട് റേഷിയോ ആണ് വലിയ ഡിസ്പ്ലെയിൽ ഉള്ളത്. ഡിവൈസിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി ക്യാമറയാണ് നൽകിയിട്ടുള്ളത്. ഇത് ഡിസ്പ്ലെയിലെ ഒരു പഞ്ച്-ഹോളിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഡിവൈസിൽ സുരക്ഷയ്‌ക്കായി ഫിംഗർപ്രിന്റ് സ്‌കാനറും നൽകിയിട്ടുണ്ട്. ഇത് ക്യാമറ മൊഡ്യൂളിന് തൊട്ടു പിന്നിലായിട്ടാണ് സ്ഥാപിച്ചിരിക്കുന്നത്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനുള്ള സംവിധാനം കമ്പനി നൽകിയിട്ടില്ല.

ടെക്നോ സ്പാർക്ക് 6: വിലയും ലഭ്യതയും
ടെക്നോ സ്പാർക്ക് 6 പാകിസ്ഥാനിൽ 20,599 രൂപയ്ക്കാണ് വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. ഇത് ഇന്ത്യൻ കറൻസിയിൽ 9,161 രൂപയാണ്. . നീല, കറുപ്പ്, ഓറഞ്ച്, പർപ്പിൾ എന്നിങ്ങനെ നാല് നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. നേരത്തെ സൂചിപ്പിച്ചപോലെ ഈ ഡിവൈസ് ഒറ്റ വേരിയന്റിൽ മാത്രമാണ് ലഭിക്കുന്നത്. ഇന്ത്യയിലെയും മറ്റ് വിപണികളിലെയും ഡിവൈസിന്റെ ലഭ്യതയെ സംബന്ധിച്ചും കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.


Click it and Unblock the Notifications