Just In
- 9 hrs ago
കിടിലൻ ഓഫറുമായി വിഐ, പ്രീപെയ്ഡ് പ്ലാനിനൊപ്പം 50 ജിബി ബോണസ് ഡാറ്റ നേടാം
- 10 hrs ago
സോണി എക്സ്പീരിയ പ്രോ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും
- 12 hrs ago
5,000എംഎഎച്ച് ബാറ്ററിയുമായി സാംസങ് ഗാലക്‌സി എ02 ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും
- 12 hrs ago
റിയൽമി എക്സ് 7, എക്സ് 7 പ്രോ സ്മാർട്ഫോണുകൾ ഫെബ്രുവരി 4 ന് അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ
Don't Miss
- News
പ്രത്യാശയും കാരുണ്യയും: മത്സ്യത്തൊഴിലാളികൾക്ക് 2 മറൈൻ ആംബുലൻസുകൾ കൂടി നീറ്റിലിറങ്ങുന്നു
- Movies
മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്
- Sports
ISL 2020-21: വീണ്ടും സമനില കുരുക്കില്‍ ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Lifestyle
എത്ര വലിയ കെട്ടിക്കിടക്കുന്ന കൊഴുപ്പും ഉരുക്കും മാര്‍ഗ്ഗങ്ങള്‍
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഭാരത് ബെന്‍സ്
രണ്ട് സെൽഫി ക്യാമറകളുമായി ടെക്നോ കാമൺ 16 പ്രീമിയർ ഇന്ത്യൻ വിപണിയിലെത്തി
ടെക്നോ കാമൺ 16 പ്രീമിയർ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നേരത്തെ കെനിയയിൽ ഈ ഡിവൈസ് ലോഞ്ച് ചെയ്തിരുന്നു. 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, രണ്ട് സെൽഫി ക്യാമറകൾ എന്നിവയോടെയാണ് ടെക്നോ കാമൺ 16 പ്രീമിയർ പുറത്തിറക്കിയിരിക്കുന്നത്. ഈ ഹാൻഡ്‌സെറ്റിൽ ക്വാഡ് ക്യാമറകളും 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,500 എംഎഎച്ച് ബാറ്ററിയുമാണ് കമ്പനി നൽകിയിട്ടുള്ളത്. 6.9 ഇഞ്ച് വലിയ ഫുൾ എച്ച്ഡി + ഡിസ്‌പ്ലേ, ഫിംഗർപ്രിന്റ് സെൻസർ എന്നിവയും ഈ ഡിവൈസിൽ ഉണ്ട്.

ടെക്നോ കാമൺ 16 പ്രീമിയർ: വില, ലഭ്യത
ടെക്നോ കാമൺ 16 പ്രീമിയർ സ്മാർട്ട്ഫോണിന് ഇന്ത്യൻ വിപണിയിൽ 16,999 രൂപയാണ് വില. ഗ്ലേസിയർ സിൽവർ കളർ ഓപ്ഷനിൽ ലഭ്യമാകുന്ന ഈ ഡിവൈസിന്റെ വിൽപ്പന ജനുവരി 16ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ഫ്ലിപ്പ്കാർട്ട് വഴിയാണ് ഡിവൈസിന്റെ വിൽപ്പന നടക്കുന്നത്. ടെക്നോ കാമൺ 16 പ്രീമിയർ ഇന്ത്യയിലുടനീളമുള്ള ഓഫ്‌ലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ലഭ്യമാകും. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമായിട്ടാണ് ഡിവൈസ് പുറത്തിറങ്ങിയിരിക്കുന്നത്.
കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എസ്20, എസ്20 പ്ലസ്, എസ്20 അൾട്ര സ്മാർട്ട്ഫോണുകൾക്ക് വൻ വിലക്കുറവ്

ടെക്നോ കാമൺ 16 പ്രീമിയർ: സവിശേഷതകൾ
ആൻഡ്രോയിഡ് 10 ബേസ്ഡ് HIOS v7ലാണ് ടെക്നോ കാമൺ 16 പ്രീമിയർ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 6.85 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,460 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഡിവൈസിലുള്ളത്. 20.5: 9 അസ്പാക്ട് റേഷിയോ, 480 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് എന്നിവയും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. സ്‌ക്രീനിന്റെ മുകളിൽ ഇടത് കോണിലായി ഗുളിക ആകൃതിയിലുള്ള ഹോൾ-പഞ്ച് കട്ട് ഔട്ട് നൽകിയിട്ടുണ്ട്. 2.05 ജിഗാഹെർട്‌സ് മീഡിയടെക് ഹെലിയോ ജി 90 ടി ഒക്ടാ കോർ എസ്ഒസിയാണ് സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്.

8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ടെക്നോ കാമൺ 16 പ്രീമിയർ സ്മാർട്ട്ഫോണിൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും കമ്പനി നൽകിയിട്ടുണ്ട്. 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനമാണ് ഈ മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് നൽകുന്നത്. 4,500 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിന്റെ മറ്റൊരു സവിശേഷത. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 18W ഫാസ്റ്റ് ചാർജിങ് സംവിധാനവും നൽകിയിട്ടുണ്ട്.

ടെക്നോ കാമൺ 16 പ്രീമിയർ സ്മാർട്ട്ഫോണിന്റെ പിന്നിൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. ഇതിൽ എഫ് / 1.89 അപ്പേർച്ചറുള്ള 64 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ ലോ ലൈറ്റ് സെൻസർ എന്നിവയാണ് ഉള്ളത്. എഫ് / 2.2 അപ്പേർച്ചറുള്ള 48 മെഗാപിക്സൽ മെയിൻ സെൻസറും 8 മെഗാപിക്സൽ സെക്കൻഡറി ഷൂട്ടറും അടങ്ങുന്ന ഡ്യുവൽ ഫ്രണ്ട് ക്യാമറ സെറ്റപ്പും ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.

ടെക്നോ കാമൺ 16 പ്രീമിയർ സ്മാർട്ട്ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ബ്ലൂടൂത്ത് 5., വൈ-ഫൈ 802.11ac, 3.5 എംഎം ഓഡിയോ ജാക്ക്, ജിപിഎസ് എന്നിവയടക്കമുള്ളവ നൽകിയിട്ടുണ്ട്. ഡിവൈസന്റെ വലത് ഭാഗത്തായി ഫിംഗർപ്രിന്റ് സ്കാനറും കമ്പനി നൽകിയിട്ടുണ്ട്. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഡിസ്റ്റൻസ് റീഡർ, ഇ-കോമ്പസ്, ഗൈറോസ്‌കോപ്പ് എന്നിവയാണ് ഡിവൈസിലുള്ള സെൻസറുകൾ.
കൂടുതൽ വായിക്കുക: കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും ട്രെൻഡിങ് ആയ സ്മാർട്ട്‌ഫോണുകളുടെ പട്ടികയിൽ ഷവോമി ആധിപത്യം
-
92,999
-
17,999
-
39,999
-
29,400
-
38,990
-
29,999
-
16,999
-
23,999
-
18,170
-
21,900
-
14,999
-
17,999
-
42,099
-
16,999
-
23,999
-
29,495
-
18,580
-
64,900
-
34,980
-
45,900
-
17,999
-
54,153
-
7,000
-
13,999
-
38,999
-
29,999
-
20,599
-
43,250
-
32,440
-
16,190