5000 എംഎഎച്ച് ബാറ്ററി, 48 എംപി സെൽഫി ക്യാമറയുമായി ടെക്നോ കാമൺ 17 പ്രോ അവതരിപ്പിച്ചു: വിലയും, സവിശേഷതകളും

|

ടെക്‌നോ നൈജീരിയൻ വിപണിയിൽ കാമൺ 17 പ്രോ വേരിയന്റ് അവതരിപ്പിച്ചു. കാമൺ 17 സീരീസിന്റെ രണ്ട് മോഡലുകൾക്കും സമാനമായ ചില സവിശേഷതകൾ ഉണ്ട്. അതിൽ 90 ഹെർട്സ് ഡിസ്പ്ലേ, 5,000 എംഎഎച്ച് ബാറ്ററി തുടങ്ങിയ സവിശേഷതകൾ ഉൾപ്പെടുന്നു. എന്നാൽ, ടെക്നോ കാമൺ 17 പ്രോയുടെ പ്രധാന സവിശേഷത 48 എംപി സെൽഫി ക്യാമറയാണ്, കൂടാതെ, മീഡിയടെക് ഹീലിയോ ജി 95 ചിപ്‌സെറ്റ്, 25 ഡബ്ല്യു ഫാസ്റ്റ് ചാർജിംഗ് എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

 

കൂടുതൽ വായിക്കുക: ലോകത്തിലെ ഏറ്റവും വലിയ സ്പേസ് ക്യാമറ ഉപയോഗിച്ച് നിങ്ങളുടെ ഫോട്ടോ പകർത്തുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

ടെക്നോ കാമൺ 17 പ്രോ സ്മാർട്ഫോണിൻറെ വില വിവരങ്ങൾ

ടെക്നോ കാമൺ 17 പ്രോ സ്മാർട്ഫോണിൻറെ വില വിവരങ്ങൾ

ടെക്നോ കാമൺ 17 പ്രോ സ്മാർട്ഫോണിൻറെ 8 ജിബി റാം, 256 ജിബി സ്റ്റോറേജ് ഓപ്ഷൻ കാലിഫോർണിയ ഡ്രീം സിൽവർ, മാലിബു ബ്ലൂ തുടങ്ങിയ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. ഈ ഹാൻഡ്‌സെറ്റിന് എൻ‌ജി‌എൻ 125,000 (ഏകദേശം 22,600 രൂപ) വില നൽകിയിരിക്കുന്നു.

ഫേസ്ബുക്ക്, ട്വിറ്റർ വിലക്കിന് പിന്നാലെ സ്വന്തം സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുമായി ട്രംപ്ഫേസ്ബുക്ക്, ട്വിറ്റർ വിലക്കിന് പിന്നാലെ സ്വന്തം സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുമായി ട്രംപ്

ടെക്നോ കാമൺ 17 പ്രോ സ്മാർട്ഫോണിൻറെ സവിശേഷതകൾ
 

ടെക്നോ കാമൺ 17 പ്രോ സ്മാർട്ഫോണിൻറെ സവിശേഷതകൾ

ടെക്നോ കാമൺ 17 പ്രോയ്ക്ക് സ്റ്റാൻഡേർഡ് ടെക്നോ കാമൺ 17 നെക്കാൾ അല്പം വലിയ 6.8 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേ ഉണ്ട്. ഡിസ്പ്ലേയിൽ എഫ്എച്ച്ഡി + 1080 × 2460 പിക്സൽ റെസല്യൂഷനും 90 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. സൈഡ് മൗണ്ട് ചെയ്ത പവർ ബട്ടണും ഫിംഗർപ്രിന്റ് സെൻസറുമായി ഈ ഹാൻഡ്‌സെറ്റ് വിപണിയിൽ വരുന്നു. മീഡിയടെക് ഹീലിയോ ജി 95 SoC മാലി-ജി 76 എംസി 4 ജിപിയു, 8 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവയുമായി ഈ ഹാൻഡ്‌സെറ്റ് ജോടിയാക്കിയിട്ടുണ്ട്. സ്റ്റോറേജ് കൂടുതലായി എക്സ്പാൻഡ് ചെയ്യുവാൻ മൈക്രോ എസ്ഡി സ്ലോട്ടിനെ സപ്പോർട്ട് ചെയ്യുമെന്ന് പറയുന്നു. 25W ഫാസ്റ്റ് ചാർജിംഗ് ടെക്കിനെ സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്. ഹിയോസ് കസ്റ്റം സ്കിൻ ഉപയോഗിച്ച് ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഇത് പ്രവർത്തിക്കുന്നു.

ടെക്നോ കാമൺ 17 പ്രോ സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

ടെക്നോ കാമൺ 17 പ്രോ സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

64 എംപി ക്വാഡ് റിയർ ക്യാമറയും 48 എംപി സെൽഫി ക്യാമറയുമാണ് ഈ ക്യാമറ സെറ്റപ്പ് കൈകാര്യം ചെയ്യുന്നത്. 8 എംപി അൾട്രാ വൈഡ് ലെൻസും ഒരു ജോഡി 2 എംപി സെൻസറുകളും ഫോണിൻറെ പ്രധാന ലെൻസിനെ സഹായിക്കുന്നു. ഹാൻഡ്‌സെറ്റിൽ ഡ്യുവൽ സിം സപ്പോർട്ട്, വൈ-ഫൈ 802.11 ബി / ജി / എൻ, ബ്ലൂടൂത്ത്, ജിപിഎസ്, 3.5 എംഎം ഓഡിയോ ജാക്ക്, കണക്റ്റിവിറ്റിക്കായി യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയുമുണ്ട്.

കൊവിഡ്-19മായി ബന്ധപ്പെട്ട ട്വീറ്റുകളിലെ വിവരങ്ങൾ ശരിയാണോ എന്നറിയാൻ കൊവിഡ് വെരിഫൈഡ്കൊവിഡ്-19മായി ബന്ധപ്പെട്ട ട്വീറ്റുകളിലെ വിവരങ്ങൾ ശരിയാണോ എന്നറിയാൻ കൊവിഡ് വെരിഫൈഡ്

ടെക്നോ കാമൺ 17 പ്രോ: ഇന്ത്യയിൽ അവതരിപ്പിക്കുമോ?

ടെക്നോ കാമൺ 17 പ്രോ: ഇന്ത്യയിൽ അവതരിപ്പിക്കുമോ?

ഇന്ത്യയിൽ ഈ ഹാൻഡ്‌സെറ്റ് ഇതുവരെ അവതരിപ്പിച്ചിട്ടില്ല. മുൻപ് അവതരിപ്പിച്ച ഈ ഹാൻഡ്‌സെറ്റിൻറെ പിൻഗാമിയുടെ ലോഞ്ച് പരിശോധിച്ചാൽ ഒക്ടോബറിൽ അവതരിപ്പിക്കുമെന്ന് കരുതാം. എന്നാൽ, ഇപ്പോൾ ഇതിനെക്കുറിച്ച് കൂടുതൽ അഭിപ്രായം പറയാൻ കഴിയില്ല, ചിലപ്പോൾ ഈ ബ്രാൻഡ് പുതിയ സ്മാർട്ട്ഫോൺ നേരത്തെയും അവതരിപ്പിച്ചേക്കാം. 48 എംപി സെൽഫി ക്യാമറ, 90 ഹെർട്സ് ഡിസ്പ്ലേ തുടങ്ങിയ സവിശേഷതകൾ മറ്റ് മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകളുമായി മത്സരിക്കുവാൻ ഹാൻഡ്‌സെറ്റിനെ സഹായിക്കും.

Best Mobiles in India

English summary
The Camon 17 series has several features in common, such as a 90Hz display, a 5,000mAh battery, and so on. However, the Tecno Camon 17 Pro's main selling point is its 48MP selfie camera, as well as the MediaTek Helio G95 chipset, 25W quick charging, and other features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X