വമ്പന്മാരെ വിറപ്പിച്ച് ടെക്നോയുടെ പുതിയ സ്മാർട്ട്ഫോൺ, വില കേട്ടാൽ അതിശയിക്കും

|

സ്മാർട്ട്ഫോൺ വിപണിയിലെ വമ്പന്മാരെ വിറപ്പിക്കാൻ പോന്ന പുതിയൊരു കിടിലൻ ഡിവൈസുമായി വിപണിയിലെത്തിയിരിക്കുകയാണ് ടെക്നോ. ടെക്നോ പോപ് 6 എന്ന ഡിവൈസാണ് കമ്പനി ലോഞ്ച് ചെയ്തിരിക്കുന്നത്. നൈജീരിയയിലാണ് ഈ ഡിവൈസ് ഇപ്പോൾ ലോഞ്ച് ചെയ്തിരിക്കുന്നത്. അധികം വൈകാതെ തന്നെ ഈ സ്മാർട്ട്ഫോൺ ഇന്ത്യ അടക്കമുള്ള വിപണികളിലും ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. കഴിഞ്ഞ വർഷം നവംബറിൽ പുറത്തിറക്കിയ ടെക്‌നോ പോപ്പ് 5 ന്റെ പിൻഗാമിയായാണ് പുതിയ ഹാൻഡ്‌സെറ്റ് എത്തിയിരിക്കുന്നത്.

 

ടെക്നോ പോപ് 6: സവിശേഷതകൾ

ടെക്നോ പോപ് 6: സവിശേഷതകൾ

ടെക്നോ പോപ് 6 ബജറ്റ് സ്മാർട്ട്‌ഫോണിൽ സെൽഫി ഷൂട്ടർ സ്ഥാപിക്കാനായി സ്ക്രീനിന് മുകളിൽ വാട്ടർഡ്രോപ്പ് നോച്ച് നൽകിയിട്ടുണ്ട്. ഫോണിന്റെ എല്ലാ വശങ്ങളിലും കട്ടിയുള്ള ബെസലുകളാണ് ഉള്ളത്. ഡിവൈസിന്റെ പിൻഭാഗത്ത് ഒരു വലിയ ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണ് നൽകിയിട്ടുള്ളത്. ഇതിൽ തന്നെ ഫിങ്കർപ്രിന്റ് സെൻസറും ഉണ്ട്. സെൽഫി ക്യാമറയ്ക്കായി എൽഇഡി ഫ്ലാഷ് യൂണിറ്റും ടെക്നോ ഉൾപ്പെടുത്തിയിട്ടുണ്ട്. ആൻഡ്രോയിഡ് 11 ഗോ എഡിഷനിലാണ് ടെക്നോ പോപ് 6 പ്രവർത്തിക്കുന്നത്.

സ്മാർട്ട്ഫോൺ വിപണി ഭരിക്കാൻ പുതിയ രാജാക്കന്മാർ; കഴിഞ്ഞ വാരം പുറത്തിറങ്ങിയ ഫോണുകൾസ്മാർട്ട്ഫോൺ വിപണി ഭരിക്കാൻ പുതിയ രാജാക്കന്മാർ; കഴിഞ്ഞ വാരം പുറത്തിറങ്ങിയ ഫോണുകൾ

ഡിസ്പ്ലേ

6.1 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയുമായിട്ടാണ് ടെക്നോ പോപ് 6 വരുന്നത്. 1,560 x 720 പിക്സൽ റെസലൂഷനും 60Hz സ്ക്രീൻ റിഫ്രഷ് റേറ്റും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. ഈ ഹാൻഡ്‌സെറ്റിന്റെ മുൻഗാമിയായ ടെക്‌നോ പോപ്പ് 5ൽ അൽപ്പം വലിയ 6.52-ഇഞ്ച് എച്ച്‌ഡി+ ഡോട്ട്-നോച്ച് ഡിസ്‌പ്ലേയാണ് കമ്പനി നൽകിയിരുന്നത് എന്നത് ശ്രദ്ധേമയാണ്. 0.1 ഇഞ്ച് വലിപ്പകുറവാണ് പുതിയ മോഡലിൽ ഉള്ളത്. ഇന്ത്യൻ വിപണിയിലും ഇതേ ഡിസ്പ്ലെയുമായിട്ടായിരിക്കും ടെക്നോ പോപ് 6 എത്തുക എന്നാണ് സൂചനകൾ.

പ്രോസസർ
 

ടെക്നോ പോപ് 6 സ്മാർട്ട്ഫോണിൽ 1.3GHz ക്വാഡ് കോർ പ്രോസസറാണ് നൽകിയിട്ടുള്ളത്. ഈ പ്രോസസർ ഏതാണെന്ന് വ്യക്തമല്ല. ചിപ്‌സെറ്റിനൊപ്പം 3 ജിബി റാമും 32 ജിബി ഇന്റേണൽ സ്‌റ്റോറേജും ഡിവൈസിൽ നൽകിയിട്ടുണ്ട്. ഈ സ്റ്റോറേജ് തികയാതെ വരുന്ന ആളുകൾക്കായി പ്രത്യേകം മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്. ഈ സ്ലോട്ടിലൂടെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം. ഫിംഗർപ്രിന്റ് സെൻസറിന് പുറമെ, സോഫ്‌റ്റ്‌വെയർ ഫീച്ചറുകൾ മുഖേന ഫെയ്‌സ് അൺലോക്കങും ഈ ഡിവൈസിൽ ഉണ്ട്.

ജൂൺ മാസത്തിൽ വാങ്ങാൻ 30,000 രൂപയിൽ താഴെ വില വരുന്ന മികച്ച സ്മാർട്ട്ഫോണുകൾജൂൺ മാസത്തിൽ വാങ്ങാൻ 30,000 രൂപയിൽ താഴെ വില വരുന്ന മികച്ച സ്മാർട്ട്ഫോണുകൾ

ബാറ്ററി

ടെക്‌നോ പോപ്പ് 6 സ്മാർട്ട്ഫോണിന് പിന്നിൽ 5 എംപി ഡ്യുവൽ പ്രൈമറി ക്യാമറ മൊഡ്യൂളാണ് നൽകിയിരിക്കുന്നത്. സെൽഫികൾക്കായി ഡിവൈസിൽ 5 എംപി ക്യാമറയാണ് ഉള്ളത്. 4ജി എൽടിഇ, ഡ്യുവൽ സിം സ്ലോട്ടുകൾ, വൈഫൈ, ബ്ലൂടൂത്ത് 4.2, 3.5mm ഹെഡ്‌ഫോൺ സോക്കറ്റ്, മൈക്രോ യുഎസ്ബി ചാർജിങ് പോർട്ട് എന്നിവയാണ് കണക്റ്റിവിറ്റിക്കായി നൽകിയിട്ടുള്ളത്. വലിയ 5,000mAh ബാറ്ററിയും ടെക്നോ പോപ് 6 സ്മാർട്ട്ഫോണിലുണ്ട്. ഇത് ദീർഘനേരം ഫോൺ ഉപയോഗിക്കാൻ സഹായിക്കും.

ടെക്നോ പോപ് 6: വില

ടെക്നോ പോപ് 6: വില

ടെക്നോ പോപ് 6 ഒരു ബജറ്റ് സ്മാർട്ട്ഫോണാണ്. ഈ ഡിവൈസിന് 130 ഡോളറാണ് വില വരുന്നത്. അത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 10,000 രൂപയോളം വരും. സീ ബ്ലൂ, സ്കൈ ബ്ലൂ, ലൈം ഗ്രീൻ എന്നീ നിറങ്ങളിൽ സ്മാർട്ട്ഫോൺ ലഭ്യമാകും. ടെക്നോ പോപ് 5 എൽടിഇ എന്ന മോഡൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള ടെക്നോയുടെ എൻട്രി ലെവൽ സ്‌മാർട്ട്‌ഫോണുകളിലൊന്നാണ്. ഈ ഡിവൈസിന് 6,899 രൂപയാണ് വില. അതുകൊണ്ട് തന്നെ ടെക്നോ പോപ് 6 സ്മാർട്ട്ഫോൺ വരും ആഴ്ചകളിൽ തന്നെ രാജ്യത്ത് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ നൽകുന്ന ഫോണുകൾക്ക് ആവശ്യക്കാർ ഏറെയുള്ള ഇന്ത്യൻ വിപണിയിൽ ടെക്നോ തങ്ങളുടെ ഡിവൈസ് പുറത്തിറക്കുമെന്ന് ഉറപ്പിക്കാം.

അതിശയിപ്പിക്കുന്ന ഡിസ്കൌണ്ടും ബാങ്ക് ഓഫറുകളും; വൺപ്ലസ് 9 പ്രോ സ്വന്തമാക്കാൻ ഏറ്റവും മികച്ച അവസരംഅതിശയിപ്പിക്കുന്ന ഡിസ്കൌണ്ടും ബാങ്ക് ഓഫറുകളും; വൺപ്ലസ് 9 പ്രോ സ്വന്തമാക്കാൻ ഏറ്റവും മികച്ച അവസരം

Most Read Articles
Best Mobiles in India

English summary
Tecno Pop 6 smartphone launched. This device is presented with great features at a low price. Lets check the price and specs of this smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X