7,000 എംഎഎച്ച് ബാറ്ററിയുമായി ടെക്നോ പോവ 2 സ്മാർട്ട്ഫോൺ വിപണിയിലെത്തി
സ്പാർക്ക് 7 പ്രോ അവതരിപ്പിച്ചതിന് പിന്നാലെ ഹീലിയോ ജി സീരീസ് പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന മറ്റൊരു മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ കൂടി പുറത്തിറക്കിയിരിക്കുകയാണ് ടെക്നോ. കമ്പനി ഫിലിപ്പൈൻസിലാണ് പോവ 2 സ്മാർട്ട്ഫോൺ അവതരിപ്പിച്ചത്. സ്റ്റാൻഡേർഡ് ടെക്നോ പോവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ സ്മാർട്ട്‌ഫോണിൽ ചില പുതുക്കലുകൾ നടത്തിയിട്ടുണ്ട്. ഇതിന്റെ ഏറ്റവും വലിയ ആകർഷണം 7,000 എംഎഎച്ച് ബാറ്ററിയാണ്.

ടെക്നോ പോവ 2: സവിശേഷതകൾ
ടെക്നോ പോവ 2 സ്മാർട്ട്ഫോണിൽ 6.9 ഇഞ്ച് ഒപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 1080p എഫ്എച്ച്ഡി+ റെസല്യൂഷൻ സപ്പോർട്ട് ഉണ്ട്. കൂടാതെ സ്റ്റാൻഡേർഡ് 60 ഹെർട്സ് റിഫ്രഷ് റേറ്റാണ് ഡിസ്പ്ലെയ്ക്ക് ഉള്ളത്. സെൽഫി ക്യാമറ നൽകിയിട്ടുള്ളത് ഡിസ്പ്ലെയുടെ മധ്യഭാഗത്തുള്ള പഞ്ച്-ഹോളിലാണ്. ഡിവൈസിന് കരുത്ത് നൽകുന്നത് ഹീലിയോ ജി85 പ്രോസസറാണ്. 6 ജിബി റാമും 128 ജിബി സ്റ്റോറേജും ഡിവൈസിൽ നൽകിയിട്ടുണ്ട്. മിഡ്റേഞ്ച് ഗെയിം-കേന്ദ്രീകൃത മീഡിയടെക് ചിപ്‌സെറ്റിനൊപ്പം മാലി ജി52 ജിപിയുവും നൽകിയിട്ടുണ്ട്.

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി ക്യാമറയാണ് ടെക്നോ പോവ 2ൽ നൽകിയിട്ടുള്ളത്. പിൻ വശത്ത് ക്വാഡ് ക്യാമറ സെറ്റപ്പുണ്ട്. വെർട്ടിക്കലായിട്ടുള്ള ക്യാമറ മൊഡ്യൂളിലാണ് ഈ ക്യാമറ സെറ്റപ്പ് നൽകിയിട്ടുള്ളത്. 2 എംപി ഡെപ്ത് ലെൻസ്, 2 എംപി മാക്രോ സെൻസർ, എഐ സീനുകൾക്കായി മറ്റൊരു 2 എംപി സെൻസർ എന്നിവയ്ക്കൊപ്പം 48 എംപി പ്രൈമറി ക്യാമറയാണ് ഈ ക്യാമറ സെറ്റപ്പിൽ ടെക്നോ നൽകിയിട്ടുള്ളത്. ആൻഡ്രോയിഡ് 11 ബേസ്ഡ് ഹിയോസ് 7.6 പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഉണ്ട്.

കണക്റ്റിവിറ്റി ഓപ്ഷനുകളായി ഡ്യുവൽ 4ജി വോൾട്ടി, വൈഫൈ, ബ്ലൂടൂത്ത്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ഡേറ്റഡ് മൈക്രോ യുഎസ്ബി പോർട്ട് എന്നിവയാണ് ടെക്നോ തങ്ങളുടെ പുതിയ ഡിവൈസിൽ നൽകിയിട്ടുള്ളത്. സുരക്ഷയ്ക്കായി പവർ കീയ്ക്കുള്ളിൽ തന്നെ സൈഡ് മൌണ്ട്ഡ് ഫിംഗർപ്രിന്റ് സ്കാനർ നൽകിയിട്ടുണ്ട്. 7,000 mAh ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. ഈ ബാറ്ററി ചാർജ് ചെയ്യാനായി 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.

ടെക്നോ പോവ 2: വിലയും ഇന്ത്യയിലെ ലോഞ്ചും
6 ജിബി റാം + 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിലാണ് ടെക്നോ പോവ 2 വരുന്നത്, ഇത് ഫിലിപ്പൈൻസിൽ പിഎച്ച്പി 7,990 (ഏകദേശം 12,000 രൂപ) വിലയിലാണ് ലഭ്യമാകുന്നത്. പോളാർ സിൽവർ കളർ ഓപ്ഷനിൽ മാത്രമേ ഈ ഡിവൈസ് ലഭ്യമാവുകയുള്ളു. ഇന്ത്യയിലും മറ്റ് പ്രദേശങ്ങളിലും ടെക്നോയുടെ ഈ പുതിയ ഡിവൈസ് അവതരിപ്പിക്കുന്ന കാര്യത്തിൽ വ്യക്തത ഇല്ല. ഈ ഡിവൈസ് വൈകാതെ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള സാധ്യതയുണ്ട്. സമാനമായ സവിശേഷതകളും വിലയുമായി ഇന്ത്യയിലെത്തിയാൽ ഈ ഡിവൈസ് ജനപ്രീതി നേടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








