ടെക്നോ സ്പാർക്ക് 7 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വില, സവിശേഷതകൾ

|

ടെക്നോയുടെ ഏറ്റവും പുതിയ എൻട്രി ലെവൽ സ്മാർട്ട്‌ഫോണായ ടെക്നോ സ്പാർക്ക് 7 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 64 ജിബി വരെ ഓൺ‌ബോർഡ് സ്റ്റോറേജുള്ള രണ്ട് വ്യത്യസ്ത കോൺഫിഗറേഷനുകളിലാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ടെക്നോ സ്പാർക്ക് 7ൽ 6,000 എംഎഎച്ച് ബാറ്ററി, ഡ്യുവൽ റിയർ ക്യാമറകൾ, സെൽഫി ഫ്ലാഷ് എന്നിവ നൽകിയിട്ടുണ്ട്. ടൈം ലോപ്സ്, വീഡിയോ ബോക്കെ, സ്ലോ-മോ തുടങ്ങിയ പ്രീലോഡുചെയ്ത ക്യാമറ ഫീച്ചറുകളം ഈ ഡിവൈസിൽ ഉണ്ട്. മൂന്ന് കളർ ഓപ്ഷനുകളിൽ ഡിവൈസ് ലഭ്യമാകും.

ടെക്നോ സ്പാർക്ക് 7: വില, ലോഞ്ച് ഓഫറുകൾ

ടെക്നോ സ്പാർക്ക് 7: വില, ലോഞ്ച് ഓഫറുകൾ

ഇന്ത്യയിൽ ടെക്നോ സ്പാർക്ക് 7 സ്മാർട്ട്ഫോണിന്റെ 2 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള മോഡലിന് 7,499 രൂപയാണ് വില. ഈ ഡിവൈസിന്റെ 3 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 8,499 രൂപ വിലയുണ്ട്. റാം മാത്രമാണ് ഇരു ഡിവൈസുകളിലും വ്യത്യാസപ്പെട്ടിരിക്കുന്നത്. സ്റ്റോറേജ് രണ്ടിലും സമാനമാണ്. മാഗ്നെറ്റ് ബ്ലാക്ക്, മോർഫിയസ് ബ്ലൂ, സ്പ്രൂസ് ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിൽ ടെക്നോ സ്പാർക്ക് 7 സ്മാട്ട്ഫോൺ ലഭ്യമാകും.

കൂടുതൽ വായിക്കുക: കിടിലൻ ഫീച്ചറുകളുമായി ലെനോവോ ലിജിയൻ ഫോൺ ഡ്യുവൽ 2 പുറത്തിറങ്ങി: വില, സവിശേഷതകൾകൂടുതൽ വായിക്കുക: കിടിലൻ ഫീച്ചറുകളുമായി ലെനോവോ ലിജിയൻ ഫോൺ ഡ്യുവൽ 2 പുറത്തിറങ്ങി: വില, സവിശേഷതകൾ

വിൽപ്പന

ഏപ്രിൽ 16നാണ് ടെക്നോ സ്പാർക്ക് 7 സ്മാർട്ട്ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നത്. ഉച്ചയ്ക്ക് 12 മണി മുതൽ ഈ ഡിവൈസ് ലഭ്യമാകും. ആമസോണിലൂടെയാണ് ടെക്നോ തങ്ങളുടെ ഈ എൻട്രിലെവൽ ഡിവൈസ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്. ഈ സ്മാർട്ട്ഫോണിന് ലോഞ്ച് ഓഫറുകളായി വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. 500 രൂപ കിഴിവാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഇതിലൂടെ ഡിവൈസിന്റെ വില 2 ജിബി റാം മോഡലിന് 6,999 രൂപയും 3 ജിബി റാം മോഡലിന് 7,999 രൂപയുമായി കുറയ്ക്കുന്നു.

ടെക്നോ സ്പാർക്ക് 7: സവിശേഷതകൾ

ടെക്നോ സ്പാർക്ക് 7: സവിശേഷതകൾ

6.52 ഇഞ്ച് എച്ച്ഡി + (720x1,600 പിക്സൽസ്) ഡോട്ട് നോച്ച് ഡിസ്പ്ലേയുമായിട്ടാണ് ടെക്നോ സ്പാർക്ക് 7 പുറത്തിറക്കിയിരിക്കുന്നത്. ഈ ഡിസ്പ്ലെയ്ക്ക് 20: 9 അസ്പാക്ട് റേഷിയോ, 90.34 ശതമാനംസ്‌ക്രീൻ-ടു-ബോഡി റേഷിയോ, 480 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നീ സവിശേഷതകളുണ്ട്. ഈ സ്മാർട്ട്ഫോണിന്റെ 2 ജിബി റാം വേരിയന്റിന് കരുത്ത് നൽകുന്നത് ക്വാഡ് കോർ മീഡിയടെക് ഹീലിയോ എ20 എസ്ഒസിയാണ്. 3 ജിബി റാം വേരിയന്റിന് കരുത്ത് നൽകുന്നത് ഒക്ടാകോർ മീഡിയടെക് ഹെലിയോ എ25 എസ്ഒസിയാണ്.

കൂടുതൽ വായിക്കുക: റിയൽ‌മി ജിടി 5ജി ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ അടുത്ത മാസം ഇന്ത്യൻ വിപണിയിലെത്തുംകൂടുതൽ വായിക്കുക: റിയൽ‌മി ജിടി 5ജി ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ അടുത്ത മാസം ഇന്ത്യൻ വിപണിയിലെത്തും

ക്യാമറ

എഫ് / 1.8 ലെൻസുള്ള 16 മെഗാപിക്സൽ പ്രൈമറി സെൻസറും ക്വാഡ് എൽഇഡി ഫ്ലാഷും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ടെക്നോ സ്പാർക്ക് 7 സ്മാർട്ട്ഫോണിൽ ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഡിവൈസിന്റെ മുൻവശത്ത് 8 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറാണ് ഉള്ളത്. ഇതിൽ എഫ് / 2.0 ലെൻസുണ്ട്. ഡ്യുവൽ സിം (നാനോ) സപ്പോർട്ടുള്ള ടെക്നോ സ്പാർക്ക് 7 ആൻഡ്രോയിഡ് 11 (2 ജിബി റാം വേരിയന്റിൽ ആൻഡ്രോയിഡ് 11 ഗോ എഡിഷൻ) എച്ച്ഐഒഎസ് 7.5ൽ പ്രവർത്തിക്കുന്നു.

ബാറ്ററി

ടെക്നോ സ്പാർക്ക് 7 സ്മാർട്ട്ഫോണിൽ 32 ജിബി, 64 ജിബി ഓൺ‌ബോർഡ് സ്റ്റോറേജ് ഓപ്ഷനുകളാണ് ഉള്ളത്. ഈ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ മൈക്രോ എസ്ഡി കാർഡ് (256 ജിബി വരെ) സ്ലോട്ടും ഉണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളായി ഡിവൈസിൽ 4ജി വോൾട്ടി, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, മൈക്രോ-യുഎസ്ബി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ നൽകിയിട്ടുണ്ട്. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, പ്രോക്‌സിമിറ്റി സെൻസർ, പിൻവശത്ത് ഫിംഗർപ്രിന്റ് സെൻസർ എന്നിവ നൽകിയിട്ടുണ്ട്. 6,000 എംഎഎച്ച് ലിഥിയം പോളിമർ ബാറ്ററിയാണ് ഈ ഡിവൈസിന്റെ ഏറ്റവും വലിയ സവിശേഷത.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി Z ഫോൾഡ് 3, ഗാലക്‌സി Z ഫ്ലിപ്പ് 3 സ്മാർട്ട്ഫോണുകൾ വൈകാതെ വിപണിയിലെത്തുംകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി Z ഫോൾഡ് 3, ഗാലക്‌സി Z ഫ്ലിപ്പ് 3 സ്മാർട്ട്ഫോണുകൾ വൈകാതെ വിപണിയിലെത്തും

Best Mobiles in India

English summary
Tecno's latest entry level smartphone Tecno Spark 7 has been launched in the Indian market. The device is powered by a 6,000 mAh battery.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X