മികച്ച സവിശേഷതകളുമായി ടെക്നോ സ്പാർക്ക് 7 പ്രോ സ്മാർട്ട്ഫോൺ പുറത്തിറങ്ങി
ടെക്നോ ഈ മാസം ആദ്യമാണ് സ്പാർക്ക് 7 സീരീസ് വിപണിയിലെത്തിച്ചത്. ഈ സീരിസിൽ രണ്ട് മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്. സ്റ്റാൻഡേർഡ് മോഡലിന് പുറമേ ടെക്നോ ഈ സീരിസിലേക്ക് സ്പാർക്ക് 7പി എന്ന മോഡൽ കൂടി അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ സ്പാർക്ക് 7 പ്രോ എന്ന സീരീസിലെ മൂന്നാമത്തെ വേരിയൻറ് കൂടി ലോഞ്ച് ചെയ്തിരിക്കുകയാണ് കമ്പനി. 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള പഞ്ച്-ഹോൾ ഡിസ്‌പ്ലേയുമായി വരുന്ന ഈ ഡിവൈസിൽ മീഡിയടെക് ജി സീരീസ് പ്രോസസറാണ് ഉള്ളത്.

ടെക്നോ സ്പാർക്ക് 7 പ്രോ: സവിശേഷതകൾ
6.6 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയുമായിട്ടാണ് ടെക്നോ സ്പാർക്ക് 7 പ്രോ വിപണിയിൽ എത്തിയിരിക്കുന്നത്. ഡിസ്പ്ലേയിൽ 720 x 1600 പിക്സൽ റസലൂഷനും 90Hz എച്ച്ഡി+ റെസല്യൂഷനും സപ്പോർട്ട് ചെയ്യുന്നു. സ്മാർട്ട്‌ഫോണിന്റെ മുകളിൽ ഇടത് കോണിലായി ഒരു പഞ്ച്-ഹോൾ കട്ട് ഔട്ടും നൽകിയിട്ടുണ്ട്. മീഡിയടെക് ഹെലിയോ ജി 80 പ്രോസസറാണ് ടെക്നോ സ്പാർക്ക് 7 പ്രോ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. ഡിവൈസിൽ 4/6 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് ഉള്ളത്.

ടെക്നോ സ്പാർക്ക് 7 പ്രോ സ്മാർട്ട്‌ഫോണിന് പിന്നിൽ മൂന്ന് ക്യാമറകളാണ് ഉള്ളത്. 48 എംപി പ്രൈമറി സെൻസർ വെർട്ടിക്കലായ മൊഡ്യൂളിൽ നൽകിയിട്ടുണ്ട്. പ്രൈമറി ക്യാമറയ്ക്ക് ഒപ്പം ഒരു പോർട്രെയിറ്റ് ക്യാമറ, ഒരു എഐ ലെൻസ് എന്നിവയും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളിങിനുമായി 8 എംപി ക്യാമറയാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. ആൻഡ്രോയിഡ് 11 ഒഎസ് ബേസ്ഡ് എച്ച്ഐഒഎസ് 7.5 ഇന്റർഫേസിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

സുരക്ഷയ്ക്കായി ടെക്നോ സ്പാർക്ക് 7 പ്രോ സ്മാർട്ട്ഫോണിന്റെ ബാക്ക് പാനലിൽ ഫിസിക്കൽ ഫിംഗർപ്രിന്റ് സ്കാനർ നൽകിയിട്ടുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളായി 4ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് എന്നിവയും നൽകിയിട്ടുണ്ട്. 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും മൈക്രോ യുഎസ്ബി പോർട്ട് കണക്റ്റിവിറ്റിയും സ്മാർട്ട്‌ഫോണിലുണ്ട്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 10W ചാർജിങ് സാങ്കേതികവിദ്യ സപ്പോർട്ടും ഡിവൈസിൽ നൽകിയിട്ടുണ്ട്.

ടെക്നോ സ്പാർക്ക് 7 പ്രോ: വിലയും ലഭ്യതയും
ടെക്നോ സ്പാർക്ക് 7 പ്രോ സ്മാർട്ട്ഫോണിന്റെ വില നിലവിൽ കമ്പനി പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ ഈ ഡിവൈസിന്റെ കളർ ഓപ്ഷനുകൾ കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ആൽപ്‌സ് ബ്ലൂ, സ്‌പ്രൂസ് ഗ്രീൻ, മാഗ്നെറ്റ് ബ്ലാക്ക്, നിയോൺ ഡ്രീം എന്നീ നിറങ്ങളിൽ ഈ ഡിവൈസ് ലഭ്യമാകും. ഈ ഡിവൈസിന്റെ വിലയെയും ലഭ്യതയെയും കുറിച്ചുള്ള സവിശേഷതകൾ ടെക്നോ വൈകാതെ വെളിപ്പെടുത്തും.


Click it and Unblock the Notifications