ടെക്നോ സ്പാർക്ക് 8സി സ്മാർട്ട്ഫോണിന്റെ വിൽപ്പന ഫെബ്രുവരി 24 മുതൽ

|

കുറഞ്ഞ വിലയ്ക്ക് മികച്ച ഫീച്ചറുകൾ ഉൾപ്പെടുത്തിയുള്ള സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിച്ച് ശ്രദ്ധ നേടിയ ടെക്നോയുടെ പുതിയ ഡിവൈസ് കഴിഞ്ഞ ദിവസം ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ടെക്നോ സ്പാർക്ക് 8സി എന്ന പുതിയ സ്മാർട്ട്ഫോണാണ് അവതരിപ്പിച്ചത്. ഈ സ്മാർട്ട്ഫോണിനറെ ആദ്യ വിൽപ്പന ഫെബ്രുവരി 24ന് നടക്കും. ആകർഷകമായ സവിശേഷതകൾ പായ്ക്ക് ചെയ്യുന്ന ബജറ്റ് സ്മാർട്ട്ഫോണാണ് ടെക്നോ സ്പാർക്ക് 8സി. എഐ അധിഷ്ഠിത ഫീച്ചറുകളാണ് ഈ സ്മാർട്ട്ഫോണിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്.

 

ടെക്നോ സ്പാർക്ക് 8സി: വിലയും ലഭ്യതയും.

ടെക്നോ സ്പാർക്ക് 8സി: വിലയും ലഭ്യതയും.

ടെക്നോ കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച സ്പാർക്ക് 8 സീരീസിലെ പുതിയ മോഡലായ ടെക്നോ സ്പാർക്ക് 8സി മറ്റ് ഫോണുകൾ പോലെ ബജറ്റ് വിഭാഗത്തിലുള്ള ഡിവൈസാണ്. ഈ സ്മാർട്ട്ഫോണിനറെ 3 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് ഇന്റഡ്രോക്ടറി സെയിലിന്റെ ഭാഗമായി 7,499 രൂപയാണ് വില. ഫെബ്രുവരി 24 മുതൽ ഫോൺ വിൽപ്പനയ്ക്കെത്തും. ഡയമണ്ട് ഗ്രേ, മാഗ്നറ്റ് ബ്ലാക്ക്, ടർക്കോയ്സ് സിയാൻ, ഐറിസ് പർപ്പിൾ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. പുതിയ ടെക്‌നോ സ്മാർട്ട്‌ഫോൺ ആമസോണിൽ മാത്രമായിരിക്കും ലഭ്യമാകുന്നത്.

റോഗ് ഫോൺ 5എസ് മികച്ച ഗെയിമിങ് അനുഭവം സമ്മാനിക്കും; ദിനേശ് ശർമറോഗ് ഫോൺ 5എസ് മികച്ച ഗെയിമിങ് അനുഭവം സമ്മാനിക്കും; ദിനേശ് ശർമ

ടെക്നോ സ്പാർക്ക് 8സി: സവിശേഷതകൾ
 

ടെക്നോ സ്പാർക്ക് 8സി: സവിശേഷതകൾ

പുതിയ ടെക്നോ സ്പാർക്ക് 8സി സ്മാർട്ട്ഫോണിൽ 6.6-ഇഞ്ച് എൽസിഡി ഡോട്ട് നോച്ച് ഡിസ്‌പ്ലേയാണ് ഉള്ളത്. എച്ച്ഡി+ റെസല്യൂഷൻ, 90Hz റിഫ്രഷ് റേറ്റ്, 180Hz ടച്ച് സാംപ്ലിങ് റേറ്റ്, 480 നിറ്റ്സ് പരമാവധി ബ്രൈറ്റ്നസ് എന്നിവയും ഈ ഡിസ്പ്ലെയിൽ ഉണ്ട്. ഐപിഎക്സ് 2 സ്പ്ലാഷ്-റെസിസ്റ്റന്റ് ബിൽഡും ഈ ഡിവൈസിനുണ്ട്. 3 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാ-കോർ യുണിസോക്ക് ടി606 ചിപ്‌സെറ്റിന്റെ കരുത്തിലാണ് ടെക്നോ സ്പാർക്ക് 8സി പ്രവർത്തിക്കുന്നത്.

ക്യാമറകൾ

13 എംപി പ്രൈമറി ഷൂട്ടറും സപ്പോർട്ടിങ് ലെൻസും ഉള്ള എഐ പവർഡ് ഡ്യുവൽ ക്യാമറ സെറ്റപ്പാണ് സ്മാർട്ട്‌ഫോൺ പായ്ക്ക് ചെയ്യുന്നത്. വൈഡ് സെൽഫി, പോർട്രെയിറ്റ് മോഡ്, എഐ ബ്യൂട്ടി 3.0, എച്ച്ഡിആർ, ഫിൽട്ടറുകൾ തുടങ്ങിയ ക്യാമറ കേന്ദ്രീകൃത ഫീച്ചറുകൾ ടെക്‌നോ സ്പാർക്ക് 8സിയിൽ നൽകിയിട്ടുണ്ട്. മുൻവശത്ത് ഫ്ലാഷുള്ള 8 എംപി സെൽഫി ക്യാമറയാണ് ടെക്നോ നൽകിയിട്ടുള്ളത്. 1080പി ടൈം ലാപ്‌സും 120എഫ്പിഎസ് സ്ലോ മോഷൻ വീഡിയോകളും ഷൂട്ട് ചെയ്യാൻ ടെക്നോ സ്പാർക്ക് 8സി സ്മാർട്ട്ഫോണിന്റെ ക്യാമറകൾക്ക് സാധിക്കും.

വിവോ വി23ഇ 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവശേഷതകളുംവിവോ വി23ഇ 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവശേഷതകളും

വെർച്വൽ റാം

ടെക്നോ സ്പാർക്ക് 8സി ആൻഡ്രോയിഡ് 11 ബേസ്ഡ് ഹിഒഎസിലാണ് പ്രവർത്തിക്കുന്നത്. വെർച്വൽ റാം എക്സ്പാൻഷൻ ഓപ്‌ഷനും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. ഇതിലൂടെ ഉപയോക്താക്കൾക്ക് റാം മറ്റൊരു 3 ജിബി കൂടി വർദ്ധിപ്പിക്കാൻ സാധിക്കും. ഇതിലൂടെ മൊത്തം 6 ജിബി റാം ഡിവൈസിൽ ലഭിക്കും. ചെയ്യുന്നു. ടെക്നോ സ്പാർക്ക് 8സി 64 ജിബി ഓൺബോർഡ് സ്റ്റോറേജും നൽകുന്നുണ്ട്. ഈ സ്റ്റോറേജ് തികയാതെ വരുന്നവർക്കായി മൈക്രോ എസ്ഡി കാർഡിലൂടെ 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

കണക്റ്റിവിറ്റി

4ജി, വൈഫൈ, ബ്ലൂടൂത്ത്, 3.5mm ഓഡിയോ ജാക്ക് എന്നിങ്ങനെയുള്ള സാധാരണ കണക്റ്റിവിറ്റി ഓപ്ഷനുകളും ഈ ഡിവൈസിൽ ഉണ്ട്. സ്റ്റാൻഡേർഡ് ചാർജിങ് പവറുമായി ജോടിയാക്കിയ 5,000 mah ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്. ഈ ബാറ്ററിയിലൂടെ ഫോണിന് 89 ദിവസം വരെ സ്റ്റാൻഡ്‌ബൈ സമയവും 53 മണിക്കൂർ വരെ കോളിംഗ് സമയവും നൽകാൻ കഴിയുമെന്ന് ടെക്നോ അവകാശപ്പെടുന്നു. വിലയും സവിശേഷതകളും നോക്കുമ്പോൾ ബജറ്റ് വിഭാഗത്തിൽ ലഭിക്കുന്ന മികച്ച ഡിവൈസുകളിൽ ഒന്ന് തന്നെയാണ് ടെക്നോ സ്പാർക്ക് 8സി എന്ന കാര്യം ഉറപ്പാണ്. ഫെബ്രുവരി 24ന് നടക്കുന്ന ആദ്യ വിൽപ്പനയിലൂടെ തന്നെ നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാവുന്നതാണ്.

വിവോ ടി1 5ജി Vs റെഡ്മി നോട്ട് 11ടി 5ജി; മിഡ് റേഞ്ചിലെ മിടുക്കനാര്വിവോ ടി1 5ജി Vs റെഡ്മി നോട്ട് 11ടി 5ജി; മിഡ് റേഞ്ചിലെ മിടുക്കനാര്

Best Mobiles in India

English summary
Tecno Spark 8C is a budget smartphone launched by Tecno in India yesterday. The first sale of this smartphone will take place on February 24th.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X