Home
Mobile

50 എംപി ക്യാമറയുമായി ടെക്നോ സ്പാർക്ക് 8ടി സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി, വില 8,999 രൂപ മുതൽ

ടെക്നോ സ്പാർക്ക് 8ടി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഈ വർഷം സെപ്റ്റംബറിൽ രാജ്യത്ത് അവതരിപ്പിച്ച ടെക്നോ സ്പാർക്ക് 8ന്റെ അപ്‌ഗ്രേഡ് ചെയ്ത പതിപ്പാണ് ടെക്നോ സ്പാർക്ക് 8ടി. ഈ പുതിയ ഹാൻഡ്‌സെറ്റിന് കരുത്ത് നൽകുന്നത് ഒക്ടാ-കോർ മീഡിയടെക് ഹീലിയോ ജി35 ചിപ്‌സെറ്റാണ്. 50 മെഗാപിക്‌സൽ ക്യാമറയാണ് ഈ ഡിവൈസിലുള്ളത്. 5,000mAh ബാറ്ററിയും ടെക്നോ ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. ഒരു സ്റ്റോറേജ് വേരിയന്റിലും നാല് വ്യത്യസ്ത കളർ ഓപ്ഷനുകളിലും ഡിവൈസ് ലഭ്യമാകും.

ടെക്നോ സ്പാർക്ക് 8ടി: വിലയും ലഭ്യതയും

ടെക്നോ സ്പാർക്ക് 8ടി: വിലയും ലഭ്യതയും

ടെക്നോ സ്പാർക്ക് 8ടി സ്മാർട്ട്ഫോണിന്റെ ഒരു വേരിയന്റ് മാത്രമാണ് ഇന്ത്യയിൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഈ വേരിയന്റിന് 8,999 രൂപയാണ് വില. അറ്റ്ലാന്റിക് ബ്ലൂ, കൊക്കോ ഗോൾഡ്, ഐറിസ് പർപ്പിൾ, ടർക്കോയിസ് സിയാൻ എന്നീ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. ടെക്നോ സ്പാർക്ക് 8ടിയുടെ വിൽപ്പന ഇന്ന് മുതൽ ആമസോൺ ഇന്ത്യ വഴി നടക്കും.ടെക്നോ സ്പാർക്ക് 8 സ്മാർട്ട്ഫോണിന്റെ 2 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് ഇന്ത്യയിൽ 7,999 രൂപയാണ് വില. റാം, ക്യാമറ, ഡിസ്പ്ലെ തുടങ്ങിയ പല കാര്യങ്ങളിലും രണ്ട് ഡിവൈസുകളും തമ്മിൽ വലിയ വ്യത്യാസം ഉണ്ട്.

ടെക്നോ സ്പാർക്ക് 8ടി: സവിശേഷതകൾ

ടെക്നോ സ്പാർക്ക് 8ടി: സവിശേഷതകൾ

ടെക്നോ സ്പാർക്ക് 8ടി സ്മാർട്ട്ഫോണിൽ 6.6 ഇഞ്ച് ഡിസ്പ്ലെയാണ് കമ്പനി നൽകിയിട്ടുള്ളത്. 91.3 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ ഉല്ള ഡിസ്പ്ലെയാണ് ഇത്. ഫുൾ-എച്ച്‌ഡി+ (1,080x2,408 പിക്‌സൽ) റസലൂഷനുള്ള ഈ ഡിസ്പ്ലെയ്ക്ക് 500 നിറ്റ്സ് വരെ ബ്രൈറ്റ്നസും ഉണ്ട്. മുകളിൽ സൂചിപ്പിച്ചത് പോലെ ഈ ഡിവൈസിൽ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ഈ സ്റ്റോറേജ് തികയാതെ വരുന്നവർക്കായി ഇത് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഡിവൈസിൽ നൽകിയിട്ടുണ്ട്.

ഒക്ടാ കോർ മീഡിയടെക് ഹീലിയോ എ35

ഒക്ടാ കോർ മീഡിയടെക് ഹീലിയോ എ35 എസ്ഒസിയുടെ കരുത്തിലാണ് ടെക്നോ സ്പാർക്ക് 8ടി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ബജറ്റ് വിഭാഗത്തിലുള്ള മികച്ചൊരു പ്രോസസർ തന്നെയാണ് ഇത്. ഈ സ്മാർട്ട്ഫോണിൽ രണ്ട് സിം കാർഡ് സ്ലോട്ടുകളാണ് ഉള്ളത്. ഇത് രണ്ടും നാനോ സിം കാർഡ് സ്ലോട്ടുകളാണ്. ഡിവൈസ് ആൻഡ്രോയിഡ് 11 ബേസ്ഡ് ഹൈഒഎസിലാണ് പ്രവർത്തിക്കുന്നത്. ടെക്നോയുടെ സ്വന്തം ഒഎസ് ആണ് ഇത്. മികച്ച യൂസർ എക്സ്പീരിയൻസ് നൽകുന്ന ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയ ഒഎസാണ് ഹൈഒഎസ്.

ക്യാമറ

ടെക്നോ സ്പാർക്ക് 8ടി സ്മാർട്ട്ഫോണിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ ക്യാമറ സെറ്റപ്പ് തന്നെയാണ്. 50 മെഗാപിക്സൽ പ്രൈമറി സെൻസറാണ് ഈ ഡിവൈസിൽ ഉള്ളത്. f/1.6 ലെൻസും എഐ ലെൻസും ക്വാഡ് എൽഇഡി ഫ്ലാഷും ഉൾക്കൊള്ളുന്ന ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസിൽ ഉള്ളത്. ബജറ്റ് വിഭാഗത്തിൽ 50 എംപി ക്യാമറയുമായി വരുന്ന അപൂർവ്വങ്ങളിൽ അപൂർവ്വം സ്മാർട്ട്ഫോൺ ആയിരിക്കും ഇതെന്ന കാര്യം ഉറപ്പാണ്. ഫോട്ടോഗ്രാഫിയിൽ താല്പര്യമുള്ളവർക്ക് ഈ സ്മാർട്ട്ഫോൺ മികച്ച ചോയിസ് ആയിരിക്കും.

ബാറ്ററി

ടെക്നോ സ്പാർക്ക് 8ടിയുടെ ക്യാമറയുടെ സവിശേഷതകളിൽ എഐ ബ്യൂട്ടി, എആർ അനിമോജി, സ്റ്റിക്കറുകൾ, ഗൂഗിൾ ലെൻസ്, ടൈം-ലാപ്‌സ്, സ്ലോ മോഷൻ, സ്‌മാർട്ട് പോർട്രെയ്‌റ്റ്, വീഡിയോ ബൊക്കെ തുടങ്ങിയ വ്യത്യസ്ത പ്രൊഫഷണൽ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി മോഡുകളും ഉൾപ്പെടുന്നു. 1080p ടൈം-ലാപ്സ് ഫോട്ടോഗ്രാഫി, 120fps സ്ലോ മോഷൻ എന്നിവയാണ് മറ്റ് ക്യാമറ സവിശേഷതകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ സ്മാർട്ട്ഫോണിൽ 8 മെഗാപിക്സൽ സെൻസറാണ് നൽകിയിട്ടുള്ളത്. ഇതിനൊപ്പം ഡ്യുവൽ ഫ്ലാഷ് സപ്പോർട്ടും ഉണ്ട്. 5000 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്.

Best Mobiles in India

English summary
Tecno Spark 8T launched in India. The smartphone comes with a 50MP camera and is priced at Rs 8,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X